Get Updates
Get notified of breaking news, exclusive insights, and must-see stories!

130 കിലോയില്‍ നിന്ന് 84 കിലോയിലേക്ക്..താരമായി ഈ പോലീസുകാരന്‍; ചെയ്തത് ഇത്രമാത്രം

സുരേഷ്‌ഗോപി അവതരിപ്പിക്കുന്ന പോലീസ് വേഷങ്ങളോട് നമുക്ക് എപ്പോഴും ഒരു ഇഷ്ടക്കൂടുതൽ ഉണ്ടാകും. കാരണം കാക്കി അണിഞ്ഞാൽ അത്രമാത്രം ലുക്ക് ആണ് അദ്ദേഹത്തിന്, നീളവും ശരീര വണ്ണവുമൊക്കെ പെർഫെക്ട് ആയിരിക്കും. എന്നാൽ ചിലപ്പോൾ സിനിമയിലും നേരിട്ടും ഒക്കെ കണ്ടുകാണും കുടവയറുള്ള ഒരുപാട് തടിച്ചിരിക്കുന്ന പോലീസുകാരെ.

അപ്പോൾ എല്ലാവർക്കും തോന്നുന്ന സംശയമാണ് പോലീസുകാർക്ക് അവരുടെ ബോഡി ഫിറ്റായി സൂക്ഷിക്കേണ്ടേ എന്ന്... അല്ല ഇപ്പോൾ പോലീസുകാരെക്കുറിച്ചെന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് സംശയം തോന്നിക്കാണുമല്ലേ..കാരണം ഉണ്ട് ഇനി പറയാൻ പോകുന്നത് ഒരു പോലീസ് ഓഫീസറെ കുറിച്ചാണ് 130 കിലോയിൽ നിന്ന് 84 കിലോയിലേക്ക് എത്തി താരമായി മാറിയിരിക്കുകയാണ് അദ്ദേഹം..

police new

അമിത വണ്ണം ഒട്ടുമിക്ക ആളുകളേയും വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെ്യതുമൊക്കെ എങ്ങനെയെങ്കിലും തടികുറയ്ക്കാനുള്ള വഴി ഒട്ടുമിക്ക ആളുകളും നോക്കാറുമുണ്ട്. തടി പേടിച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാനുമൊന്നും പലർക്കും ‌കഴിയാറുമില്ല. തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് പല മരന്നുകളും നൽകി പറ്റിക്കുന്ന സംഘവും രം​ഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ശരിയായ വ്യായമം ചെയ്യുകയും ഡയറ്റ് ഫോളോ ചെയ്യുകയും ചെയ്താൽ തടി കുറയ്ക്കാൻ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹിയിൽ നിന്നുള്ള ഒരു പൊലീസുകാരൻ. ഡെപ്യൂട്ടി കമ്മീഷണറായ ജിതേന്ദ്ര മണിയാണ് എട്ടുമാസം കൊണ്ട് 46 കിലോ കുറച്ചത്. 130 കിലോയിൽ നിന്നാണ് ജിതേന്ദ്ര മണി 84 കിലോയിലേക്കെത്തിയത്. ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഈ അമിത ഭാരം കാരണം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന് പിന്നാലെയാ ജീവിത ശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ജിതേന്ദ്ര മണി തീരുമാനിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണം കൃത്യമായ അളവിൽ കഴിക്കാനാരംഭിച്ചു. കൂടാതെ ദിവസവും 15,000 ചുവടുകൾ നടക്കാനും തുടങ്ങി. കാർബോഹൈഡ്രേറ്റ് ഉയർ അളവിൽ അടങ്ങിയ ചോറ്, റൊട്ടി തുടങ്ങിയവ ഒഴിവാക്കി കൂടുതൽ പോഷകങ്ങളടങ്ങിയ സൂപ്പ്, സാലഡ്, പഴങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

വ്യായാമവും ഭക്ഷണവുമെല്ലാം കൃത്യമായതോടെ ഇടുപ്പിൽ നിന്നും എട്ടുമാസം കൊണ്ട് 12 കിലോയോളം കുറഞ്ഞുവെന്ന് ജിതേന്ദ്ര പറയുന്നു. കൂടാതെ കൊളസ്‌ട്രോളും നന്നേ കുറഞ്ഞു. 4.5 ലക്ഷം ചുവടുകൾ നടക്കാമെന്നാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ എട്ടുമാസം കൊണ്ട് 32 ലക്ഷത്തോളം ചുവടുകൾ നടന്നുകഴിഞ്ഞുവെന്നും ജിതേന്ദ്ര മണി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+