കേരളത്തിലേക്കുള്ള ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലിറക്കി; മോശം കാലാവസ്ഥ കാരണമെന്ന് പൈലറ്റ്
ചെന്നൈ: കലാവസ്ഥ മോശം കാരണം അടിയന്തരമായി ഇറക്കി ഹെലികോപ്റ്റര്‍. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ കടമ്പൂര്‍ ഭാഗത്തെ പാവലക്കൂട്ടായി എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സക്ക് പോകുന്നവരാണ് കോപ്റ്റിലുണ്ടായിരുന്നതെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ദമ്പദികളായിരുന്നു യാത്രക്കാര്‍. ഇവര്‍ക്ക് പുറമെ പൈലറ്റും എഞ്ചിനിയര്‍ എന്നിവരുള്‍പ്പെടെ നാല് പേരായിരുന്നു കോപ്റ്ററിലുണ്ടായിരുന്നത്.

തമിഴ്‌നാട്ടിലെ സത്യമംഗലം കാടിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് മോശം കാലാവസ്ഥ കാരണം അടിയന്തരമായി ഇറക്കിയത്. ഹെലികോപ്റ്റര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തുെവന്നും നാലുപേരും സുരക്ഷിതരായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. നിരവധി പേരാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത ഭാഗത്തേക്ക് എത്തിയത്. ഹെലികോപ്റ്റര്‍ അടിയന്തരമായി പറന്നിറങ്ങിയതിനാല്‍ സുരക്ഷാ ഉദ്യോഗഹസ്ഥരേയും സ്ഥലത്ത് വിന്യസിച്ചിരുന്നു. തുടര്‍ന്ന് ഉച്ചക്ക് 2.15ഓടെ കാലാവസ്ഥ ശരിയായതിനാല്‍ ഹെലികോപ്റ്റര്‍ പുറപ്പെടുകയും ചെയ്തു.

കഴിഞ്ഞ മാസം സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിള്‍പ്പെടെയുള്ള 13 പേര്‍ ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതും മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു. ഊട്ടിയിലെ ഒരു സ്‌കൂളില്‍ സെമിനാറില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹവും ഭാര്യ മധുലിക റാവത്തും ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പുറപ്പെട്ടത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സ്‌കൂളിന് സമീപം ഹെലികോപ്റ്റര്‍ ഇറക്കാന്‍ ആയില്ല തുടര്‍ന്ന് തിരിച്ച് പറക്കുന്നതിനിടെ കൂനൂരിന് സമീപമെത്തിയപ്പോള്‍ പാറ്കകെട്ടില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണം റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അട്ടിമറി സാധ്യതയുണ്ടോ എന്നാണ് ഉദഗ്യോഗസ്ഥര്‍ ആദ്യം പരിശോധിച്ചിരുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും മോശം കാലാവസ്ഥ കാരണം പൈലറ്റിന് ഒന്നും കാണാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് താഴ്ന്ന് പറക്കുന്നതിനിടെ പാറകൂട്ടത്തിനിടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു രാജ്യത്താകെ നടുക്കിയ അപകടം സംഭവിച്ചത്. സെമിനാറില്‍ പങ്കെടുക്കുന്നതിനായി രാവിലെ ഡല്‍ഹിയില്‍ നിന്നെത്തിയ സിഡിഎസ് മേധാവി ബിപിന്‍ റാവത്തും ഭാര്യയും അകദേശം 11.30 മണിയോടെയാണ് ഊട്ടിയിലെ ഒരു കോളജിലേക്ക് സെമിനാറില്‍ പങ്കെടുക്കാനായി പുറപ്പെട്ടത്. കോപ്റ്റര്‍ ഇറക്കാനാകാതെ തിരിച്ച് പറക്കുന്നതിനിടെ 12.30 മണിയോടെയാണ് ഹെലികോപ്റ്റര്‍ കൂനൂരില്‍ തകര്‍ന്നു വീണത്.
Recommended Video

വ്യോമസേനയുടെ ഏറ്റവും സുരക്ഷിതമായ കോപ്റ്റര്‍ എംഐ 17 വിഭാഗത്തില്‍പ്പെട്ട് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് മണികറൂകക്കകം തന്നെ ബിപിന്‍ റാവത്തും മധുലിക റാവത്തും 12 സൈനികരും മരണപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന ഉദ്യോഗസ്ഥന്‍ പിന്നീടാണ് മരണപ്പെട്ടത്. ഇതോടെ അന്ന് കോപ്റ്റര്‍ അപകടത്തില്‍പ്പെട്ട എല്ലാവരും മരണപ്പെടുകയയായിരുന്നു. മരണപ്പെട്ടവരില്‍ മലയാളി സൈനികനും ഉണ്ടായിരുന്നു. തൃശൂബര്‍ സ്വദേശി പ്രവീണ്‍ അറക്കല്‍ ആയിരുന്നു മരണപ്പെട്ടത്. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറില്‍ ബിപിന്‍ റാവത്തിനൊപ്പം ഉണ്ടായിരുന്നത്. സംഘത്തില്‍ മലയാളി സൈനികന്‍ പ്രദീപ് കുമാറും ഉണ്ടായിരുന്നു.












Click it and Unblock the Notifications