കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ സല്‍ക്കരിക്കാന്‍ ദളിത് കുടുംബം കടം വാങ്ങി

  • By Rohini
Google Oneindia Malayalam News

ലഖ്‌നൗ: വീട്ടില്‍ വിരുന്നിന് എത്തിയ പ്രിയ നേതാവ് രാഹുല്‍ ഗാന്ധിയെ സല്‍ക്കരിക്കാന്‍ കടം വാങ്ങിയ ദളിത് കുടുബം. ഉത്തര്‍ പ്രദേശിലെ മാവു ജില്ലയിലെ സ്വാമിനാഥനും കുടുംബവുമാണ് തങ്ങളുടെ നേതാവിനെ സല്‍ക്കരിക്കാന്‍ ആഹാര സാധനങ്ങള്‍ കടം വാങ്ങിയത്.

ധാന്യങ്ങളും പച്ചക്കറികളും കടം വാങ്ങി സ്വാമിനാഥനും കുടുംബവും രാഹുല്‍ ഗാന്ധിയ്ക്ക് ഭക്ഷണമൊരുക്കി സല്‍ക്കരിച്ചു. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായ ഗുലാം നബി ആസാദും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

 rahul-gandhi

2017 ല്‍ നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹായാത്രയുടെ ഭാഗമായിട്ടാണ് രാഹുല്‍ സ്വാമി നാഥന്റെ വീട്ടിലെത്തിയത്.

ദൈവത്തെ പോലെ ഞാന്‍ കാണുന്ന രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കാന്‍ ഞങ്ങളുടെ പക്കല്‍ ഭക്ഷണം ഇല്ലായിരുന്നു എന്നും അതിനാല്‍ കടം വാങ്ങിയാണ് അദ്ദേഹത്തെ സല്‍ക്കരിച്ചത് എന്നും സ്വാമിനാഥന്‍ പറഞ്ഞു.

രാഹുല്‍ നല്ല വ്യക്തി; നല്ല വ്യക്തിയുമായി കൂട്ടുകൂടുന്നതില്‍ എന്താണ് തെറ്റെന്ന് അഖിലേഷ് യാദവ്രാഹുല്‍ നല്ല വ്യക്തി; നല്ല വ്യക്തിയുമായി കൂട്ടുകൂടുന്നതില്‍ എന്താണ് തെറ്റെന്ന് അഖിലേഷ് യാദവ്

ഞങ്ങളുടെ ജീവിത രീതികളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും രാഹുല്‍ജി ചോദിച്ചറിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു- സ്വാമിനാഥന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

English summary
A Dalit family from Mau, Uttar Pradesh, which hosted Rahul Gandhi and Congress UP President Ghulam Nabi Azad on Sunday for a meal+ , is actually too poor to have afforded it. So it borrowed flour, vegetables and the like to be able to decently feed Rahul and Azad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X