ഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യം
ദില്ലി: ബിജെപി ദേശിയ വക്താവ് സാംബിത് പത്ര കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ഒരു വീഡിയോ ട്വീറ്റ് ചെയ്തത് ഏറെ പ്രചരിച്ചിരുന്നു. ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രോഹുല്‍ ഗാന്ധി ' യഥാര്‍ത്ഥത്തില്‍ റെഡ് സോണാണ് ഗ്രീന്‍ സോണെന്നും ഗ്രീന്‍ സോണാണ് റെഡ് സോണെന്നും'പറയുന്നതാണ്. ഈ വീഡിയോവിന് അഞ്ച് ലക്ഷത്തിലധികം വ്യൂ ലഭിക്കുകയും 10000 പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. വീഡിയോക്കൊപ്പം സാമ്പിത് പത്ര കൊടുത്തിട്ടുള്ള ക്യാപ്ഷന്‍ ആയിരിക്കണം അതിന് ഇത്ര ജനപ്രീതി നേടികൊടുത്തത്.എന്നാല്‍ രാഹുല്‍ ഗാന്ധി ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നോ? അതിന്റെ യാഥാര്‍ത്ഥ്യം കൂടി പരിശോധിക്കാം.
31 രാജ്യങ്ങളില്‍ നിന്ന് 148 വിമാന സര്‍വ്വീസുകള്‍; കൂടുതലും കേരളത്തിലേക്ക്; കണ്ണൂരിലേക്കും സര്‍വ്വീസ്

മറ്റൊരു വിഢിത്തം
'യഥാര്‍ത്ഥത്തില്‍ റെഡ് സോണാണ് ഗ്രീന്‍ സോണെന്നും ഗ്രീന്‍ സോണാണ് റെഡ് സോണെന്നും' പറയുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ ആണ് സാംബിത് പത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഉരുളക്കിഴങ്ങ് ഒരു അറ്റത്ത് നിക്ഷേപിക്കുമ്പോള്‍ സ്വര്‍ണ്ണം അടുത്ത അറ്റത്ത് കൂടി വരും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നുവെന്നും അദ്ദേഹം മറ്റൊരു വിഢിത്തം കൂടി ആവര്‍ത്തിക്കുകയാണെന്നും സാംബിത് പത്ര പറയുന്നു.

പപ്പുവിന്റെ മറ്റൊരു മാജിക്
സാംബിത് പത്ര വീഡിയോട്വിറ്ററില്‍ പങ്കുവെക്കുന്നതിന് മുന്‍പ് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കി മാറ്റിയ വന്‍ വിജയത്തിന് ശേഷം പപ്പുവിന് കൈകള്‍ ഉയര്‍ത്താന്‍ മറ്റൊരു മാജിക് ഇതാ എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്.

രാജി
മറ്റൊരു ഫേസ് ബുക്ക് പേജില്‍ വീഡിയോ പ്രചരിച്ചിരുന്നത് മറ്റൊരു തരത്തിലായിരുന്നു. 'എന്താണോ ചുവപ്പ് അത് പച്ചയാണ്. എന്താണോ പച്ച അത് ചുവപ്പാണ്. ചിലസമയത്ത് ഞാനായിരിക്കും പാര്‍ട്ടി അധ്യക്ഷ. ചിലപ്പോള്‍ എന്ററെ അമ്മയായിരിക്കും. ഞാന്‍ രാജി വെക്കുമ്പോള്‍ അമ്മ അത് ഏറ്റെടുക്കുന്നു. അമ്മ രാജി വെക്കുമ്പോള്‍ ഞാന്‍ അത് ഏറ്റെടുക്കുന്നുവെന്ന' തരത്തിലായിരുന്നു വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.

യാഥാര്‍ത്ഥ്യം
എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് നോക്കാം. കൊറോണ വൈറസ് രോഗം വ്യാപനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പത്രസമ്മേളനത്തില്‍ നിന്ന് ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് സാംബിത് പത്രയും മറ്റ് ഉപയോക്താക്കളും ഷെയര്‍ ചെയ്തത്. മെയ് 7 ന് കോണ്‍ഗ്രസാണ് രാഹുല്‍ ഗാന്ധിയും മാധ്യമപ്രവര്‍ക്കരുമായി സംവദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.

മാധ്യമ പ്രവര്‍ത്തകന്‍
ഏകദേശം 18 മിനിറ്റ് ദൈഘ്യമുള്ള വീഡിയോയില്‍ പിടിഐയിലെ ഒരു പത്രപ്രവര്‍ത്തകന്‍ വികേന്ദ്രീകരണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയാട് ചോദിക്കുന്നുണ്ട്. ശക്തമായ പ്രാദേശിക നേതാക്കളുടെ ആവശ്യകതയെക്കുറിച്ചും കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനെക്കുറിച്ചുമെല്ലാം രാഹുല്‍ഗാന്ധി സംസാരിച്ചിരുന്നു. പിന്നീട് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ സോണുകളാക്കി തിരിച്ചതിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും രാഹുല്‍ ഗാന്ധി വിശദീകരിച്ചിരുന്നു.

നിര്‍ദേശം
രാജ്യത്തെ മേഖലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത് ദേശീയ തലത്തിലാണ്. അത് സംസ്ഥാന തലത്തില്‍ ചെയ്യണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറയുന്നത് ദേശിയ തലത്തില്‍ റെഡ് സോണാണെന്ന് പ്രഖ്യാപിക്കുന്ന മേഖലകള്‍ യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ സോണും ഗ്രീന്‍ സോണ്‍ യഥാര്‍ത്ഥത്തില്‍ റെഡുമാണ്.

ക്ലിപ്പില്‍ നിന്ന് നീക്കം ചെയ്തു
ഇത്തരത്തില്‍ സോണുകള്‍ മുഖ്യമന്ത്രിമാരുടേയും ജില്ലാ മജിസ്‌ട്രേറ്റ് മാരുടേയും നിര്‍ദേശ പ്രകാരം തരംതിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇത്തരം നിസാര പരാമര്‍ശങ്ങള്‍ നടത്തിയെന്ന് വരുത്തി തീര്‍ക്കുന്നതിനായി ദേശീതലം എന്ന വാക്ക് ക്ലിപ്പില്‍ നിന്ന് നീക്കം ചെയ്യുകയും പിന്നീട് പ്രചരിപ്പിക്കുകയുമായിരുന്നു.

2017 ല്‍
ഉരുളകിഴങ്ങിനേയും സ്വര്‍ണ്ണത്തിനേയും പരാമര്‍ശിക്കുന്ന വീഡിയോ 2017 ല്‍ പരാമര്‍ശിക്കുന്നതാണ്. ഒരു അറ്റത്ത് ഉരുളക്കിഴങ്ങ് നിക്ഷേപിക്കുമ്പോള്‍ അടുത്ത് അറ്റത്ത് കൂടി സ്വര്‍ണ്ണം പുറത്തേക്ക് വരുന്ന മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറയുന്ന വീഡിയോ 2017 ല്‍ ബിജെപി ഐടി സെല്‍ മെധാവി 2017 ല്‍ പങ്കുവെച്ചിരുന്നു. 2017 നവംബര്‍ 12 ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ ഒരു വലിയ പ്രസംഗത്തില്‍ നിന്നുള്ള ചെറിയ ഭാഗമായിരുന്നു അത് .

നരേന്ദ്രമോദി
17 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ പറയുന്നത് ഇപ്രകാരമാണ്.' കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരു വലിയ പ്രളയമുണ്ടായിരുന്നു. അന്ന് പ്രധാനമന്ത്രി 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു പൈസ പോലും തന്നിട്ടില്ല. അദ്ദേഹം ഉരുളക്കിഴങ്ങ് കര്‍ഷകരോട് പറഞ്ഞത് ഒരു അറ്റത്ത് ഉരുളകിഴഞ്ഞ് നിക്ഷേപിക്കുമ്പോള്‍ അടുത്ത അറ്റത്ത് സ്വര്‍ണ്ണം വരുന്ന മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നാണ്. ഇത് എന്റെ വാക്കുകളല്ല. നരേന്ദ്രമാദിജിയുടേതാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഈ വീഡിയോയാണ് തെറ്റായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.