കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തിരഞ്ഞെടുപ്പ് 2022: ബ്രാഹ്മണ വോട്ടുകൾ പിടിച്ചെടുക്കാൻ ആപ് അയോധ്യയിൽ നിന്ന് തിരങ്കയാത്ര തുടങ്ങി

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ ഉത്തർപ്രദേശിൽ നേട്ടമുണ്ടാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ബ്രാഹ്മണരെ ആകർഷിക്കുന്നതിന് അയോധ്യയിൽ നിന്ന് പാർട്ടി തിരംഗ യാത്രക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ അടുത്ത മാസം മുതൽ സംസ്ഥാനത്ത് നിരവധി ചാണക്യ സമ്മേളനങ്ങൾ സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

മുസ്ലിം ലീഗ് നേതൃത്വത്തെ അനുസരിക്കണം; പുതിയ ഹരിത കമ്മിറ്റിക്ക് ആശംസയുമായി ടിപി അഷ്‌റഫലിമുസ്ലിം ലീഗ് നേതൃത്വത്തെ അനുസരിക്കണം; പുതിയ ഹരിത കമ്മിറ്റിക്ക് ആശംസയുമായി ടിപി അഷ്‌റഫലി

1


ഉത്തർപ്രദേശിന്റെ ജനസംഖ്യയുടെ 12 ശതമാനത്തോളം വരുന്ന വിഭാഗമാണ് ബ്രാഹ്മണർ. ഈ വിഭാഗത്തെ ലക്ഷ്യമിട്ട് പ്രചാരണം നടത്താനാണ് ആം ആദ്മി പാർട്ടി ലക്ഷ്യമിട്ടത്. ആം ആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും പാർട്ടി യുപി ആം ആദ്മിയുടെ ചുമതലയുള്ള സഞ്ജയ് സിംഗും ചേർന്നാണ് യാത്ര ആരംഭിച്ചത്. ഇരു നേതാക്കളും അയോധ്യ തിങ്കളാഴ്ചയാണ് രാമജന്മഭൂമിയും ഹനുമാൻഗർഹി ക്ഷേത്രവും സന്ദർശിച്ചത്.

2

നേരത്തെ നോയിഡയിലും ലക്നൗവിലും മാത്രമായിരുന്നു ഞങ്ങൾ യാത്ര നടത്താൻ ഉദ്ദേശിച്ചിരുന്നത്, എന്നാൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും ആം ആദ്മി പാർട്ടി പറഞ്ഞു. ഈ യാത്രയ്ക്കിടെ ഞങ്ങൾ ദേശഭക്തി ഗാനങ്ങളും മുദ്രാവാക്യങ്ങളും ആലപിക്കുമെന്നാണ് മുതിർന്ന ആം ആദ്മി പ്രവർത്തകനെ ഉദ്ധരിച്ച് ദിപ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലെ ഭരണകക്ഷിയായ ബിജെപിയെ നേരിടാനുള്ള പാർട്ടിയുടെ പദ്ധതിയുടെ ഭാഗമാണ് തിരംഗ യാത്രയും അയോധ്യയിലെ ക്ഷേത്ര സന്ദർശനവുമെന്നാണ് ആം ആദ്മി വ്യക്തമാക്കിയിട്ടുള്ളത്.

3

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ "ഞങ്ങൾ എത്ര സീറ്റുകൾ നേടുമെന്ന് തങ്ങൾ അവകാശപ്പെടാനാകില്ലെന്നാണ് ആം ആദ്മി വ്യക്തമാക്കിയത്. പക്ഷേ ചില പാർട്ടികളുടെ, പ്രത്യേകിച്ച് ബിജെപിയുടെ, നഗര പ്രദേശങ്ങളിലെ സീറ്റുകളിലെ ആധിപത്യം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് ലക്ഷ്യമെന്നും പാർട്ടി പ്രവർത്തകൻ പറയുന്നു. ആം ആദ്മിയ്ക്ക് പുറമേ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലൊന്നായ ബിഎസ്പിയും ബിജെപിയും ബ്രാഹ്മണ വോട്ട് ബാങ്ക് സുരക്ഷിതമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ബിഎസ്പി 'ജനസമ്മേളന യാത്രകൾ' സംഘടിപ്പിക്കുമ്പോൾ സമാജ്‌വാദി പാർട്ടി (എസ്പി) ഒരു 'ശിവസേവക് സമ്മേളനമാണ് നടത്തുന്നത്.

4


ആം ആദ്മിയുടെ യഥാർത്ഥ ദേശീയത ബിജെപിയുടെ വ്യാജ ദേശീയതയെ പരാജയപ്പെടുത്തുമെന്നാണ് ബിജെപിയെ ആക്രമിച്ചുകൊണ്ട് സിംഗ് തിങ്കളാഴ്ച പറഞ്ഞു. ആം ആദ്മിയുടെ തിരംഗ യാത്രയ്ക്ക് എല്ലായിടത്തും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയോധ്യയ്ക്ക് ശേഷം ഉത്തർപ്രദേശിൽ മുഴുവൻ തിരംഗ യാത്ര പുറപ്പെടും. സംസ്ഥാനത്ത് വികസനത്തിന്റെയും സത്യസന്ധതയുടെയും ഒരു പുതിയ രാഷ്ട്രീയം കൊണ്ടുവരാനാണ് യാത്ര ലക്ഷ്യമിടുന്നത്.

5

ഒക്ടോബർ 3 മുതൽ ബ്രാഹ്മണരെ ആകർഷിക്കുന്നതിനായി പരിപാടികളുടെ ഒരു പരമ്പരയായ 'ചാണക്യ വിചാർ സമ്മേളനങ്ങൾ' നടത്താനും ആം ആദ്മി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ആദ്യ സമ്മേളനം ലക്നൗവിലായിരിക്കും നടക്കുക. ലക്‌നൗ കൂടാതെ പ്രയാഗ്രാജ്, മീററ്റ്, ആഗ്ര, ഗാസിയാബാദ്, കാൺപൂർ, ഗോരഖ്പൂർ തുടങ്ങി നിരവധി ജില്ലകളിലും സമ്മേളനങ്ങൾ നടക്കും. ബിജെപിയും ബിഎസ്പിയും എസ്പിയും ബ്രാഹ്മണരുടെ പിന്തുണ നേടുന്നതിനായി 'പ്രബുദ്ധ സമ്മേളനങ്ങൾ' സംഘടിപ്പിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് ബ്രാഹ്മണർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് ആം ആദ്മിയാണെന്ന അവകാശമാണ് ആപ്പ് ഉയർത്തുന്നത്. ഇത്തരത്തിൽ ഇരകളുടെ കുടുംബങ്ങളെ അവരുടെ ആശങ്കകൾ അറിയിക്കാനും അവരുടെ വേദനകൾ സമൂഹത്തിലെ മറ്റ് ആളുകളുമായി പങ്കിടാനും ഞങ്ങൾ ക്ഷണിക്കും. കഴിഞ്ഞ നാല് വർഷത്തിനിടെ ബ്രാഹ്മണർ അപമാനിക്കപ്പെട്ടുവെന്നും ഇതാണ് യുപിയിൽ ബിജെപിയുടെ പതനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

6


2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി 77 സീറ്റുകളിൽ മത്സരിക്കുകയും 76 ൽ കെട്ടിവച്ച കാശ് നഷ്ടമാകുകയും ചെയ്തു. തുടർന്ന് 2017 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 3,400 സ്ഥാനാർത്ഥികളെ നിർത്തിക്കൊണ്ട് പാർട്ടി മത്സരിച്ചിരുന്നു. 44 സീറ്റുകൾ നേടി അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു, മത്സരിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അവരുടെ നിക്ഷേപം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

7


കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ എല്ലാ മാസവും എഎപി രാജ്യസഭാ എംപി സംസ്ഥാനത്ത് ഉത്തർപ്രദേശിൽ 20 ദിവസത്തിലധികം ചെലവഴിക്കുന്നുണ്ടെന്നും പാർട്ടി സംസ്ഥാനത്ത് നിലമെച്ചപ്പെടുത്തിയെന്നുമാണ് സിംഗുമായി അടുത്ത വൃത്തങ്ങൾ ദി പ്രിന്റിനോട് പറഞ്ഞു. അയോധ്യ രാമക്ഷേത്ര ഭൂമി കുംഭകോണം ഉന്നയിച്ച ആദ്യ നേതാക്കളിൽ ഒരാളായിരുന്നു സിംഗ്.

Recommended Video

cmsvideo
മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യോഗിയുടെ തെറിയഭിഷേകം | Oneindia Malayalam

ഷോർട്‌സ് ധരിച്ച് സയനോരയുടെ കിടിലൻ മറുപടി! ആയിരം ഞരമ്പുരോഗികൾക്കും സദാചാരക്കാർക്കുമായി ഒരു ഫോട്ടോ മറുപടി!ഷോർട്‌സ് ധരിച്ച് സയനോരയുടെ കിടിലൻ മറുപടി! ആയിരം ഞരമ്പുരോഗികൾക്കും സദാചാരക്കാർക്കുമായി ഒരു ഫോട്ടോ മറുപടി!

English summary
Aam Admi Party begins Tiranga Yatra in Ayodhya to capture Brahmin vote, and gain power in UP Assembly election 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X