കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗ് വെടിവെയ്പ്: ബിജെപിയുടേത് വൃത്തികെട്ട രാഷ്ട്രീയം, പോലീസിന് നോട്ടീസ് അയയ്ക്കുമെന്ന് ആപ്

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗ് വെടിവെപ്പ് കേസിലെ പ്രതിക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ദില്ലി പോലീസിനെതിരെ ആപ്പ്. ദില്ലി ക്രൈം ബ്രാഞ്ച് ഡിസിപി രാജേഷ് ഡിയോയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നാണ് ആം ആദ്മി വ്യക്തമാക്കിയിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് ദില്ലി പോലീസിന്റെ വാദം.

അയോധ്യ രാമക്ഷേത്രം; ട്രസ്റ്റ് പ്രഖ്യാപിച്ച് മോദി, ലോക്‌സഭയില്‍ ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍അയോധ്യ രാമക്ഷേത്രം; ട്രസ്റ്റ് പ്രഖ്യാപിച്ച് മോദി, ലോക്‌സഭയില്‍ ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍

പെരുമാറ്റച്ചട്ട ലംഘനം..

പെരുമാറ്റച്ചട്ട ലംഘനം..

ദില്ലിയില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് ക്രൈം ബ്രാഞ്ച് ഡിസിപി ആപ്പ് നേതാക്കള്‍ക്കെതിരെ നീക്കം നടക്കുന്നത്. സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നാണ് ആപ്പ് നേതാവ് സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എത്ര പേര്‍ക്ക് ഈ ഗൂഡാലോചനയില്‍ പങ്കുണ്ട്? അമിത് ഷാ ആണോ രാജേഷ് ഡുവോയോട് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്? പിന്നെ ആരുടെ നിര്‍ദേശങ്ങളാണിതിന് പിന്നില്‍?

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ്, ഫോട്ടോയെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഒരു പാര്‍ട്ടിയുടെ പേര് പറയാന്‍ കഴിയുക. അതും തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുള്ള സ്ഥലത്ത്. സംഭവത്തില്‍ ദില്ലി പോലീസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നാണ് ആപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

 വൃത്തികെട്ട രാഷ്ട്രീയം

വൃത്തികെട്ട രാഷ്ട്രീയം


ആപ്പിനെതിരായ പുതിയ ഗുഡാലോചനക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് ആപ്പ് നേതാവ് സഞ്ജയ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്. അമിത് ഷായാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി. തിര‍ഞ്ഞെടുപ്പിന് മുമ്പ് നിരവധി ഫോട്ടോകളും ഗൂഡാലോചനകളും കണ്ടെത്തും. തിര‍ഞ്ഞെടുപ്പിന് മൂന്നോ നാലോ ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ബിജെപി അവര്‍ക്ക് ആവുന്ന വിധത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കും. മറ്റൊരാള്‍ക്കൊപ്പമുള്ള ചിത്രത്തിന് എന്താണര്‍ത്ഥം? സിംഗ് ചോദിക്കുന്നു.

 ഫോട്ടോ തെളിവെന്ന്

ഫോട്ടോ തെളിവെന്ന്


കപില്‍ ഗുജ്ജാറിന് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന വാദം ഫെബ്രുവരി നാലിനാണ് ദില്ലി പോലീസിലെ ക്രൈം ബ്രാഞ്ച് ഡിസിപി മുന്നോട്ടുവെക്കുന്നത്. ഗുജ്ജാറിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ ഫോട്ടോകള്‍ മുന്‍നിര്‍ത്തിയാണ് പോലീസ് വാദം. 2019ല്‍ കപില്‍ ഗുജ്ജാറും പിതാവും ആപ്പ് നേതാവ് അതിഷി സിംഗിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇരുവരുടേയും പാര്‍ട്ടി പ്രവേശനമായി വിലയിരുത്തിയിട്ടുള്ളത്. 2019 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ താനും പിതാവും ആം ആദ്മിയില്‍ ചേര്‍ന്നുവെന്ന് ചോദ്യം ചെയ്യലിനിടെ ഗുജ്ജാര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് വാദം. ഇക്കാര്യം ഡിസിപി മാധ്യമങ്ങളോടാണ് വെളിപ്പെടുത്തിയത്.

പോലീസ് വാദം തള്ളി ബന്ധുക്കള്‍

പോലീസ് വാദം തള്ളി ബന്ധുക്കള്‍

കപില്‍ ഗൂജ്ജാര്‍ ആം ആദ്മിയില്‍ ചേര്‍ന്നുവെന്ന ദില്ലി ഡിസിപിയുടെ വാദം ഗുജ്ജാറിന്റെ കുടുംബം നിരസിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഇത്തരം ഫോട്ടോകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്ന് ഗുജ്ജാറിന്റെ ബന്ധുവും പ്രതികരിച്ചിരുന്നു. തന്റെ മരുമകനോ മറ്റുള്ളവരോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008 ല്‍ എന്റെ സഹോദരന്‍ ഗജേ സിംഗ് ബിഎസ്പിക്ക് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് പോലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
My son has no link with AAP says Shaheenbagh Accused's father | Oneindia Malayalam
 പോലീസിനെ ഉപയോഗിച്ച് ഗൂഡാലോചന

പോലീസിനെ ഉപയോഗിച്ച് ഗൂഡാലോചന



ദില്ലി നിയമസഭാ തിര‍ഞ്ഞെടുപ്പിന് വെറും 48 മണിക്കൂര്‍ മാത്രം അവശേഷിക്കെ അമിത് ഷാ ദില്ലി പോലീസിനെ ഉപയോഗിച്ച് ഗൂഡ‍ാലോചന നടത്തുകയാണെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. ഗുജ്ജാറിന് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വാദം ബന്ധുക്കള്‍ നിരസിച്ച കാര്യവും കെജ്രിവാള്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരി വെടിവെപ്പ് ഞങ്ങള്‍ നടത്തുമെന്നാണോ കരുതുന്നത്? ആപ്പുമായി ഗുജ്ജാറിന് ഒരു ബന്ധവുമില്ലെന്ന് ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിസാര നീക്കങ്ങള്‍ തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം അവശേഷിക്കുമ്പോഴാണ്. തിര‍ഞ്ഞെടുപ്പിന് മുമ്പ് അവര്‍ പോലീസിനെ ഉപയോഗിക്കുകയാണെന്ന് ആര്‍ക്കും പറയാന്‍ കഴിയും കെജ്രിവാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
AAP accuses BJP of 'dirty politics' on Shaheen Bagh, says will send legal notice to Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X