കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ചാക്കിടൽ തന്ത്രം പാളി; ദില്ലിയിൽ ആംആദ്മിക്ക് ഉജ്വല ജയം

എഎപി സ്ഥാനാർഥി രാം ചന്ദർ 24052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ബവാനിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് വിജയം. എഎപി സ്ഥാനാർഥി രാം ചന്ദർ 24052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രാം ചന്ദറിന്റെ വിജയം. രാം ചന്ദറിലൂടെ ആംആദ്മി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.ആം ആദ്മിയിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ വേദ് പ്രകാശിനെതിരായ രാം ചന്ദിന്റെ വിജയത്തിന് പാർട്ടിയിൽ ഇരട്ടി മധുരമാണ്.

amith sha

ബ്ലൂവെയിലിനു മുന്നിൽ അമ്മയുടെ ശകാരം ഏറ്റില്ല; ഇരയായത് ആറാം ക്ലാസുകാരൻ, കുട്ടിക്ക് സംഭവിച്ചത്ബ്ലൂവെയിലിനു മുന്നിൽ അമ്മയുടെ ശകാരം ഏറ്റില്ല; ഇരയായത് ആറാം ക്ലാസുകാരൻ, കുട്ടിക്ക് സംഭവിച്ചത്

കടുത്ത മത്സരം നേരിട്ട ബവാനിയില്‍ ബിജെപി സ്ഥാനാര്‍ഥി വേദ് പ്രകാശാണ് രണ്ടാം സ്ഥാനത്ത്. ആംആദ്മി എംഎല്‍എയായിരുന്ന വേദ് പ്രകാശ് സ്ഥാനം രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ബവാനിയില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

 ബിജെപിയെ തകർത്ത് ആം ആദ്മി

ബിജെപിയെ തകർത്ത് ആം ആദ്മി

ബവാനിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്ത് ആം ആദ്മി. 24052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റാം ചന്ദര്‍ വിജയിച്ചത്.റാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിക്ക് 35,834 വോട്ടുകളെ നേടാനായുള്ളൂ.

രണ്ടാം സ്ഥാനത്ത് ബിജെപി

രണ്ടാം സ്ഥാനത്ത് ബിജെപി

വോട്ട് എണ്ണലിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലീഡ് നിലയില്‍ ആം ആദ്മി ബഹൂദൂരം മുന്നിലായിരുന്നു. മൂന്നാം സ്ഥാനത്ത് തുടര്‍ന്ന ബിജെപി അവസാനഘട്ടത്തിലാണ് കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയത്.

ബാവനിയിൽ ബിജെപിക്ക് പിഴച്ചു

ബാവനിയിൽ ബിജെപിക്ക് പിഴച്ചു

ആം ആദ്മി പാളയത്തിലായിരുന്ന വേദ് പ്രകാശിലൂടെ ദില്ലിയിൽ വേരുറപ്പിക്കാമെന്ന അമിത് ഷാ- മോദി കൂട്ട്കെട്ടിന്റെ പദ്ധതി. എന്നാൽ ഇതിന് തിരിച്ചടി കൂടിയാണ് ബവാനിയിൽ നിന്ന് ബിജെപിക്കുണ്ടായത്. ആം ആദ്മി പാര്‍ട്ടി നേതാവ് വേദ് പ്രകാശ് ബിജെപിയിലേക്ക് പോയതിനു തൊട്ടു പിന്നാലെയാണ് ബവാനയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ആംആദ്മിയുടെ അഭിമാനപ്പേരാട്ടം

ആംആദ്മിയുടെ അഭിമാനപ്പേരാട്ടം

ബിജെപിയ്ക്ക് ആംആദ്മിക്കുമിടയിൽ അഭിപ്രായഭിന്നത ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ വിജയം രണ്ടുകൂട്ടകർക്കും നിർണായകമായിരുന്നു. ആപ്പ് നേതാവിനെ കരുവാക്കി കൊണ്ടുള്ള ബിജെപിയുടെ പദ്ധതിയിൽ വിജയം നേടുകയെന്നത് കെജ്രരിവാളിനെ സബന്ധിച്ച് അഭിമാനപ്പോരാട്ടം തന്നെയായിരുന്നു.

ഫലകാണാതെ കോൺഗ്രസ്

ഫലകാണാതെ കോൺഗ്രസ്

തുടർച്ചായായി പരാജയം നേരിടുന്ന കോൺഗ്രസിനും ദില്ലിയിലെ തിരഞ്ഞെടുപ്പ് നിർണായകം തന്നെയായിരുന്നു. ഉപതെരഞ്ഞെടുപ്പിലൂടെ ദില്ലിയിൽ തിരിച്ചെത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഫലം കണ്ടില്ല. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നുവെങ്കിലും പിന്നീട് താഴേക്കു പോകുകയായിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്

പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന നിയമസഭയിലേക്കു മൽസരിച്ച മനോഹർ പരീക്കർക്കു വിജയം. ഗോവയിലെ പനജിയിൽനിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കർ ജയിച്ചത്. മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്നതിനായി പരീക്കറിന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുക്കി പനജി നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ സിദ്ധാർഥ് കുൻകാലിങ്കർ രാജിവച്ചിരുന്നു. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കർക്കും ബിജെപിക്കും ഈ ഉപതിരഞ്ഞെടുപ്പ് വളരെ നിർണായകമായിരുന്നു.

English summary
The Aam Aadmi Party has retained the Bawana assembly seat in Delhi today in a booster shot for Chief Minister Arvind Kejriwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X