കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരാഷ്ട്രയില്‍ കെജ്രിവാള്‍ ഗെയിം പ്ലേ; അപകടമെന്ന് ബിജെപി, ഗുജറാത്തില്‍ പ്ലാനെല്ലാം പാളി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കറുത്ത കുതിരകളായി ആംആദ്മി പാര്‍ട്ടി. നരേന്ദ്ര മോദിയുടെ സംസ്ഥാനത്ത് ബിജെപി ശരിക്കും പ്രതിപക്ഷത്ത് നിന്നും വല്ലാത്തൊരു സമ്മര്‍ദം നേരിടുന്നത് ഇത് ആദ്യമായിട്ടാണ്. ഇത്തവണ പല കാവിക്കോട്ടകളും എഎപി മറിച്ചിടുമെന്നാണ് വിവരം.

ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്

നിലവില്‍ ട്രെന്‍ഡ് മാറണമെങ്കില്‍ മോദി വരണമെന്നതാണ് ബിജെപിയുടെ അവസ്ഥ. എന്നാല്‍ കെജ്രിവാള്‍ പ്രചാരണം നടത്തുന്നുണ്ടെങ്കിലും മുന്നിലുള്ളത് പ്രാദേശിക നേതാക്കളുടെ വലിയൊരു നിരയാണ്. എഎപിയ നേരത്തെ സൂറത്തില്‍ അടക്കം വന്‍ മുന്നേറ്റം നടത്തിയത് സംസ്ഥാനത്ത് പലരുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ക്യൂട്ട്‌നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

നിലവില്‍ ട്രെന്‍ഡ് എല്ലാം എഎപിക്ക് അനുകൂലമാണ്. ബിജെപി മദ്യ ദുരന്തത്തില്‍ പ്രതിസന്ധിയിലാണ്. അതുപോലെ കോണ്‍ഗ്രസ് വിഷയങ്ങളൊന്നുമില്ലാതെയും വിഭാഗീയതയിലും വീണ് കിടക്കുകയാണ്. എന്നാല്‍ എഎപി കൃത്യമായ വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ഏറ്റവും ക്ലീന്‍ ഇമേജുള്ള നേതാക്കള്‍ കൂടി വരുന്നത് ബിജെപി ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരിക്കില്ല മത്സരമെന്നും ഉറപ്പാവുന്നു. മൂന്നാമതൊരു ശക്തി കുറച്ച് കാലത്തിന് ശേഷമാണ് ഗുജറാത്തില്‍ സജീവമാകുന്നത്.

2

കെജ്രിവാളിന്റെ തുടര്‍ച്ചയായുള്ള സന്ദര്‍ശനമാണ് എഎപിക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റിയത്. തുടര്‍ച്ചയായി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് എഎപിയുടെ പ്രഖ്യാപനങ്ങളെല്ലാം. ബിജെപിക്കെതിരെ ആവശ്യത്തിന് മാത്രം പ്രതിഷേധിക്കുക എന്ന രീതി കൂടി വന്നതോടെ എഎപിക്ക് വിശ്വാസ്യത ലഭിച്ചിരിക്കുകയാണ്്. എല്ലാ ആഴ്ച്ചയും കെജ്രിവാള്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്. 6, 7 ദിവസങ്ങളില്‍ ഗുജറാത്തിലെ ബിസിനസുകാരെയാണ് കെജ്രിവാള്‍ കാണുന്നത്. ആദിവാസികളെ കാണുകയും അവര്‍ക്ക് വേണ്ടി പൊതു യോഗം ചേരുന്നുമുണ്ട്. ജാംനഗര്‍, ഛോട്ടാഉദേപൂര്‍ എന്നിവിടങ്ങളിലാണ് കെജ്രിവാളിന്റെ സന്ദര്‍ശനം.

3

സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം ആദിവാസികള്‍ക്കുണ്ട്. അവിടെയാണ് എഎപി നോട്ടമിട്ടിരിക്കുന്നത്. നേരത്തെ എഎപിയെ അവഗണിച്ച് വിട്ടതാണ് ബിജെപി. അവരെന്ത് പറഞ്ഞാലും കാര്യമാക്കേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ഗുജറാത്തില്‍ ഇന്ന് എഎപി എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും. വാക്കുപാലിക്കുന്നവരാണെന്ന ഇമേജും അവര്‍ക്കുണ്ട്. രാഷ്ട്രീയത്തിലെ സത്യസന്ധതയാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. എഎപിയില്‍ നിന്ന് വന്ന വ്യക്തിപരമായ പല ആക്രമണങ്ങളും ബിജെപിയുടെ നിലപാട് മ ാറ്റാന്‍ തയ്യാറായിരിക്കുകയാണ്.

4

സൗരാഷ്ട്ര മേഖലയില്‍ ബിസിനസുകാരുടെയും വ്യാപാരികളുടെയും യോഗം കെജ്രിവാള്‍ കഴിഞ്ഞയാഴ്ച്ച ചേര്‍ന്നതാണ്. ഇത് ഗുജറാത്തിലെ മാറി കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണ്. ജൂലായ് 26നായിരുന്നു ഈ യോഗം. ടൗണ്‍ ഹൗള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. ഗുജറാത്തില്‍ ഭരണം പോലുമില്ലാത്ത ഒരു പാര്‍ട്ടിക്ക് വേണ്ടിയാണിത്. ജിഎസ്ടി അടക്കമുള്ള വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയായി. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചായിരിക്കും എഎപിയുടെ പ്രകടന പത്രിക വരാന്‍ പോകുന്നത്. വാറ്റ് റീഫണ്ട് ആറ് മാസത്തിനുള്ളില്‍ ക്ലിയര്‍ ചെയ്യും, ജിഎസ്ടി ലഘൂകരിക്കും എന്നിവ ഇവര്‍ക്ക് കെജ്രിവാള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

5

വ്യാപാര മേഖല ഈ യോഗത്തില്‍ പങ്കെടുക്കുന്നതിനോട് ബിജെപിക്ക് താല്‍പര്യമില്ലായിരുന്നു. പലരെയും വിളിച്ച് പോവരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഭൂരിപക്ഷവും ഇതില്‍ പങ്കെടുത്തു. കെജ്രിവാള്‍ സൗജന്യ വൈദ്യുതി വ്യാപാര മേഖലയ്ക്കായി നല്‍കുമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. അത് മാത്രമല്ല ബിജെപിയുടെ കാലത്ത് ചെറുകിട ഇത്തരം വ്യാപാരങ്ങള്‍ സര്‍വതും തകര്‍ന്ന് പോയി എന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുകൊണ്ട് പുതിയതായി എന്തെങ്കിലും എഎപിയില്‍ നിന്ന് പ്രതീക്ഷിക്കാമോ എന്നര്‍ത്ഥത്തില്‍ പോയതാണെന്ന് ഇവര്‍ പറയുന്നു.

6

എഎപിയുടെ വേഗത്തിലുള്ള ഈ വ്യാപനമാണ് ബിജെപിയെ മാറി ചിന്തിപ്പിച്ചത്. വളരെ അഗ്രസീവായി തന്നെ ഇതിനെ പ്രതിരോധിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് എഎപിയെ അഗവണിക്കുകയാണ്. ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടമെന്ന് രഘു ശര്‍മ പറഞ്ഞു. അതേസമയം എഎപിയുടെ വരവോടെ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്ന് ചോരാനാണ് കൂടുതല്‍ സാധ്യത. എഎപി ഇതിനോടകം പത്ത് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്ക് വ്യാജ മദ്യദുരന്തമില്ലെങ്കില്‍ പിടിച്ച് നല്‍ക്കാമായിരുന്നു.

ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

English summary
aap doing things that is impossible for congress and bjp, kejriwal may be dark horse in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X