അഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രം
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. എന്താണ് വിജയത്തിന് കാരണമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് സമാജ് വാദി പാര്‍ട്ടി. ബിഎസ്പിയും കോണ്‍ഗ്രസും നേരത്തെ തന്നെ തോല്‍ക്കുമെന്ന് ഉറപ്പിച്ചതാണ്. പക്ഷേ സമാജ് വാദി പാര്‍ട്ടി ഒരിക്കലും തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. അതിന് കാരണങ്ങള്‍ അമ്പരപ്പിക്കുന്നതാണ്.
സ്ത്രീകളും, ഒപ്പം ജാതി സമവാക്യങ്ങള്‍ക്ക് അപ്പുറം വോട്ട് സമാഹരിക്കാന്‍ ബിജെപിക്ക് സാധിച്ചു എന്നാണ് വ്യക്തമാകുന്നത്. എസ്പി ശ്രദ്ധിക്കാന്‍ മറന്ന് പോയ വോട്ടുബാങ്ക് ഒടുവില്‍ അവരുടെ തന്നെ തകര്‍ച്ചയ്ക്ക് കളമൊരുക്കിയെന്നതാണ് സത്യം.

സ്ത്രീകളുടെ വോട്ടുകള്‍ ബിജെപി പ്രതീക്ഷിച്ചതിന് മുകളിലാണ് ലഭിച്ചത്. അതിന് കാരണങ്ങളുമുണ്ട്. ബിജെപിയുടെ പ്രവര്‍ത്തനം തന്നെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ കേന്ദ്രീകരിച്ചായിരുന്നു. ഒപ്പം സുരക്ഷയുടെ കാര്യത്തില്‍ ബിജെപിയാണ് ഭേദം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും യോഗി ആദിത്യനാഥിന് സാധിച്ചു. അഖിലേഷിന് തന്റെ ഭരണത്തില്‍ സുരക്ഷ നേട്ടമായി കാണിക്കാനില്ലാത്തതിനാല്‍ അത് അവഗണിച്ചു. അതോടെ യോഗിക്ക് അക്കാര്യത്തില്‍ എതിരില്ലാതെ തന്നെ വിജയിക്കാനായി. അവസാന ഘട്ടത്തില്‍ യുപി കുറ്റകൃത്യങ്ങളില്‍ മുന്നിലാണെന്ന് അഖിലേഷ് പ്രചാരണങ്ങളില്‍ പറഞ്ഞെങ്കിലും വൈകിപ്പോയിരുന്നു.

ബിജെപിയെ എതിര്‍ക്കുമെന്ന് പറഞ്ഞ വിഭാഗങ്ങളെല്ലാം അവര്‍ക്ക് തന്നെ വോട്ട് ചെയ്തതാണ് എസ്പിയെ അമ്പരപ്പിച്ചിരിക്കുന്നത്. ബ്രാഹ്മണര്‍, രജ്പുത്, മുന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ ഒറ്റക്കെട്ടായി ബിജെപിയെ തന്നെ പിന്തുണച്ചു. ഇതാണ് വന്‍ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. തിരരഞ്ഞെടുപ്പിന് ശേഷമുള്ള ആക്സിസ് മൈ ഇന്ത്യയുടെ സര്‍വേയാണ് എസ്പിയുടെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം പറയുന്നത്. ബിജെപിയും എസ്പിയും തമ്മിലുള്ള പ്രധാന അന്തരം സ്ത്രീ വോട്ടര്‍മാരായിരുന്നു. ബിജെപിക്കും എസ്പിക്കും വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാരുടെ വ്യത്യാസം വെറും നാല് ശതമാനം മാത്രമാണ്. എന്നാല്‍ വനിതാ വോട്ടര്‍മാരില്‍ ഇത് 16 ശതമാനം വരെയാണ്.

ബിജെപി നേരത്തെ തന്നെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രചാരണം സ്ത്രീകള്‍ക്കിടയില്‍ ശക്തമായി നടത്തിയിരുന്നു. അത് ഫലം കണ്ടുവെന്ന് വ്യക്തം. ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമായി 44 ശതമാനം പുരുഷന്മാര് വോട്ട് ചെയ്തു. എന്നാല്‍ സ്ത്രീകള്‍ 48 ശതമാനം വോട്ട് ചെയ്തിട്ടുണ്ട്. പുരുഷ വോട്ടര്‍മാര്‍ എസ്പിക്കൊപ്പം 40 ശതമാനം നിന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അത് 32 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ ക്ഷേമ പദ്ധതികള്‍ തന്നെയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ സ്ത്രീകളായിരുന്നു. ഗ്യാസ്, ശൗചാലയം, ഹൗസിംഗ് പദ്ധതികള്‍ എന്നിവ ഇന്‍സ്റ്റന്റായി വനിതാ വോട്ടര്‍മാരില്‍ ക്ലിക്കായതാണ്.

ബിജെപിയുടെ ഈ ക്ഷേമ പദ്ധതികള്‍ സ്ത്രീകളെ പുരുഷന്മാരെ ആശ്രയിച്ച് കഴിയുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. ജാതി വോട്ടുകളുടെ വലിയ സമാഹരണം ബിജെപിക്കും എസ്പിക്കും അനുകൂലമായി ഉണ്ടായിട്ടുണ്ട്. എസ്പിയെ മുസ്ലീങ്ങളും യാദവരും ശക്തമായി പിന്തുണച്ചു. രജ്പുത്തുകളും മുന്നോക്ക വിഭാഗങ്ങളും ബിജെപി കൈവിടാതെ നിര്‍ത്തി. 83 ശതമാനം മുസ്ലീങ്ങളും 86 ശതമാനം യാദവരും എസ്പിക്കൊപ്പമായിരുന്നു. ജാട്ട് വോട്ടുകള്‍ ഭിന്നിച്ച് പോയി. 47 ശതമാനം ബിജെപിക്കും 44 ശതമാനം എസ്പിക്കും പോയി. 71 ശതമാനം രജ്പുത്തുകള്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തു. 70 ശതമാനം മുന്നോക്ക വോട്ടുകളും ബിജെപിയെ താങ്ങി നിര്‍ത്തി.

ഏറ്റവും അമ്പരപ്പിക്കുന്നത് മുന്നോക്ക വിഭാഗം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുകിയെന്നാണ്. കോണ്‍ഗ്രസിനൊപ്പം പരമ്പരാഗതമായി നിന്ന മുന്നോക്ക വോട്ടുകള്‍ അവരെ കൈവിട്ടു. രണ്ട് ശതമാനം മുന്നോക്ക വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിഎസ്പിയുടെ തകര്‍ച്ചയും ബിജെപിക്ക് അനുകൂലമായി മാറി. അതേസമയം ജാദവ വോട്ടുകള്‍ ബിഎസ്പിക്കൊപ്പം തന്നെ നിന്നു. 62 ശതമാനവും ബിഎസ്പിക്കാണ് വോട്ട് ചെയ്തത്. ജാദവേതര എസ്സി വോട്ടു ബാങ്ക് പക്ഷേ ബിജെപിക്കൊപ്പം പോയി.

51 ശതമാനവും ബിജെപിക്കാണ് വോട്ടുചെയ്തത്. ഇതില്‍ ബിഎസ്പിക്കൊപ്പം നിന്നത് 16 ശതമാനം മാത്രം. മുസ്ലീം എസ്സി വോട്ടുകള്‍ ബിഎസ്പിയില് നിന്ന് തിരിച്ച് എസ്പിയിലെത്തി. ഗ്രാമീണ വോട്ടുകളില്‍ 45 ശതമാനം ബിജെപി സ്വന്തമാക്കി. നഗര വോട്ടര്‍മാരില്‍ 49 ശതമാനവും ബിജെപിയെ പിന്തുണച്ചവരാണ്. എസ്പിക്ക് ഗ്രാമീണ വോട്ടുകളില്‍ 36 ശതമാനവും നഗര വോട്ടുകളില്‍ 35 ശതമാനവും നേടാനായി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications