Get Updates
Get notified of breaking news, exclusive insights, and must-see stories!

ധുരിയില്‍ ഭഗവന്ത് മന്നിന് ആശങ്ക, എഎപി ക്യാമ്പില്‍ ഭയം, പഞ്ചാബില്‍ നിര്‍ണായക യോഗം വിളിച്ച് സിദ്ദു

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആകെ പ്രതിസന്ധി. ആംആദ്മി പാര്‍ട്ടിക്കാണ് കൂടുതല്‍ ആശങ്ക. എല്ലാ സര്‍വേകളിലും അവര്‍ വിജയിക്കുമെന്നാണ് പ്രവചനം. ഇത് അഞ്ച് വര്‍ഷം മുമ്പ് തെറ്റിയതാണ്. അതുകൊണ്ട് തന്നെ ഇത്തവണയും ഭയത്തോടെയാണ് എഎപി അതിനെ കാണുന്നത്.

അതേസമയം കോണ്‍ഗ്രസ് ക്യാമ്പില്‍ ഇതിനോടകം നേതൃത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് കഴിഞ്ഞു. നവജ്യോത് സിംഗ് സിദ്ദുവിനെ തോറ്റാല്‍ ഒതുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍. അപകടം തിരിച്ചറിഞ്ഞ സിദ്ദു അടുത്ത ദിവസം തതന്നെ നേതാക്കളെയെല്ലാം ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്. അത് അവസാന നിമിഷം ഫലിക്കുമോ എന്ന് കണ്ടറിയണം.

1

ജയിക്കുമെന്ന് പറഞ്ഞെങ്കിലും അത് ശരിയാകുമോ എന്ന ആശങ്കയിലാണ് എഎപി. ആംആദ്മി പാര്‍ട്ടിയുടെ കോട്ടയായ ധുരിയിലും സമാന അവസ്ഥയാണ്. എഎപി നേതൃത്വം വരെ കണ്‍ഫ്യൂഷനിലാണ്. ധുരിയില്‍ ജയം വോട്ടെണ്ണല്‍ ദിനം ഉറപ്പിക്കുന്നുണ്ട്. മന്‍. അടുത്ത മുഖ്യമന്ത്രിയാകും താനെന്നും മന്‍ പയുന്നു. ഇവിടെ പ്രചാരണം പോലും നയിച്ചിരുന്നത് എഎപിയാണ്. ഭഗവന്ത് മന്നിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് മണ്ഡലത്തില്‍ ഉള്ളത്. അത് ജയസാധ്യത വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ സ്ഥിരം വോട്ടുബാങ്കുള്ള കോണ്‍ഗ്രസും ബിജെപിയും എഎപിയെ അധികാരത്തിലെത്തിക്കുന്നതിനെ എതി്ര്‍ക്കാന്‍ ഒന്നിക്കുന്നത് പല മണ്ഡലങ്ങളില്‍ പ്രകടമാകുന്നുണ്ട്.

2

ജനങ്ങളാകെ ആശയക്കുഴപ്പത്തിലാണ്. നഗര മേഖലകളില്‍ മികച്ച പിന്തുണ കോണ്‍ഗ്രസിനുണ്ട്. പക്ഷേ അതിലേറെ പ്രശ്‌നം ദേരാ സച്ചാ സൗധയും, ദീപ് സിദ്ദുവും എഎപി വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയത് ധുരിയില്‍ അടക്കം വലിയ തിരിച്ചടിയായി മാറുമെന്നാണ് എഎപി കരുതുന്നത്. ധുരിയില്‍ ഭഗവന്ത് മന്‍ സേഫല്ല എന്ന് എഎപി കരുതാന്‍ കാരണവും ഇത് തന്നെയാണ്. ധുരിയില്‍ നിന്ന് വന്‍ മാര്‍ജിനില്‍ മന്‍ ജയിക്കുമെന്ന് ജഹാംഗിര്‍ ഗ്രാമത്തിലെ ജര്‍ണയില്‍ സിംഗ് ജഹാംഗീര്‍ പറയുന്നു. എഎപിയുടെ സ്വാധീനം ഗ്രാമങ്ങളില്‍ കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ഇമേജ് ഒരുപക്ഷേ മന്നിന് ഗുണം ചെയ്‌തേക്കും.

3

ജര്‍ണയില്‍ സിംഗ് കീര്‍ത്തി കിസാന്‍ യുണിയന്‍ സംഗ്രൂര്‍ ജില്ലാ പ്രസിഡന്റാണ്. സിറ്റിംഗ് എംഎല്‍എ ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ കുറിച്ച് മണ്ഡലത്തില്‍ പരാതിയില്ല. ഗ്രാമീണ മേഖലയില്‍ നിരവധി വികസന പദ്ധതികള്‍ ഗോള്‍ഡി ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെതിരെ മണ്ഡലത്തില്‍ വികാരമുണ്ട്. അവരുടെ വാഗ്ദാനങ്ങള്‍ പലതും പാലിക്കാനാവാത്തതും പ്രശ്‌നമാണ്. ഗോള്‍ഡി സ്വന്തം ടൈല്‍ ഫാക്ടറി ആരംഭിച്ചിക്കുകയും, പല ഇടവഴികളിലും ടൈല്‍ പാകുകയും ചെയ്തു. ഇതെല്ലാം ജനങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ കാരണമാകുന്നുണ്ട്. എതിരാളികളെ അപേക്ഷിച്ച് ഗോള്‍ഡിക്ക് മണ്ഡലത്തില്‍ കൂടുതല്‍ ഇമേജുണ്ട്. പക്ഷേ കോണ്‍ഗ്രസിന് മോശം ഇമേജാണ്.

4

ധുരിയില്‍ 1.84 ലക്ഷം വോട്ടര്‍മാരുണ്ട്. അതിലുപരി ഗ്രാമീണ മേഖലയാണിത്. 74 ഗ്രാമങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്. ദേരാ സച്ച ഫാക്ടര്‍ മണ്ഡലത്തിലെ ട്രെന്‍ഡ് മാറ്റുമെന്ന് വോട്ടര്‍മാര്‍ പറയുന്നു. സ്വന്തം ചെലവില്‍ നാട്ടുകാര്‍ക്കായി സമാന്തരമായി ഒരു റോഡ് ഗോള്‍ഡി നിര്‍മിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ടോള്‍ നികുതി അതുകൊണ്ട് കൊടുക്കകയേ വേണ്ട. എന്നാല്‍ ആ റോഡ് ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. കുണ്ടും കുഴിയും വര്‍ധിച്ചത് എഎപി മുതലെടുക്കുന്നുണ്ട്. ഗോള്‍ഡി നിര്‍മിച്ച റോഡ് ഉപയോഗശൂന്യമാണെന്ന് നാട്ടുകാരനായ പവന്‍ ധുരി പറയുന്നു. അവതാര്‍ സിംഗും മന്‍ വിജയിക്കുമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

5

എക്‌സിറ്റ് പോളിനെ സംശയിക്കാന്‍ ഇതെല്ലാം എഎപിക്ക് കാരണമാണ്. അതേസമയം കോണ്‍ഗ്രസ് ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. വോട്ടെണ്ണല്‍ ദിനം എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. അജയ് മാക്കനും ഹരീഷ് ചൗധരിയും നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം പഞ്ചാബില്‍ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമം നടക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സ്ഥാനാര്‍ത്ഥികളെ മാറ്റി എന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിദ്ദു വലിയ വീഴ്ച്ച വരുത്തി എന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. സിദ്ദു തന്നെ വിഭാഗീയതയ്ക്ക് തുടക്കമിട്ടെന്നാണ് കരുതുന്നത്. അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അടക്കം തിരഞ്ഞെടുപ്പിന് ശേഷം മാറ്റും. ചരണ്‍ജിത്ത് സിംഗ് ചന്നിയിലേക്കാണ് ഇനി എല്ലാ അധികാരവും എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+