വന്‍ ട്വിസ്റ്റ്!! അഖിലേഷിനൊപ്പം കെജ്രിവാളും... ഉത്തര്‍ പ്രദേശില്‍ ബിജെപി തെറിക്കും? തിരക്കിട്ട ചര്‍ച്ച
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഉത്തര്‍ പ്രദേശിലേത്. ആറ് മാസം മാത്രം ബാക്കിയുള്ള തിരഞ്ഞെടുപ്പിന് പ്രമുഖ പാര്‍ട്ടികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഉത്തര്‍ പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ ബിജെപിക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രക്ഷയുള്ളൂ.
എന്നാല്‍ ബിജെപിക്കെതിരെ പുതിയ സഖ്യം യുപിയില്‍ രൂപപ്പെടുമെന്ന സൂചനകള്‍ വന്നുകഴിഞ്ഞു. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയുമായി ആം ആദ്മി പാര്‍ട്ടി കൈകോര്‍ക്കുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ഇന്ന് അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി. ഉച്ചയ്ക്ക് ശേഷം ലഖ്‌നൗവിലെ എസ്പി ഓഫീസില്‍ എത്തിയായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പ് ചൂടിലേക്ക് യുപി കടക്കവെ നടന്ന പുതിയ ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുപകര്‍ന്നു.

അഖിലേഷുമായി സഖ്യം ചേരാന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആലോചിക്കുകയാണ്. എന്നാല്‍ പ്രമുഖ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും ചെറുകക്ഷികളുമായി മാത്രമേ സഖ്യമുണ്ടാക്കൂ എന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് തിരിച്ചടിയായ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് എസ്പി-എഎപപി ചര്‍ച്ചകള്‍.

രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല ഇവിടെ എത്തിയത് എന്നാണ് സഞ്ജയ് സിങുമായി ബന്ധമുള്ളവര്‍ പറഞ്ഞത്. അഖിലേഷ് യാദവിന്റെ പിറന്നാളാണിന്ന്. ആശംസ അറിയിക്കാനാണ് എത്തിയത്. ഈ ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അസാധാരമായ ചര്‍ച്ചകള്‍ സഖ്യത്തിലേക്കുള്ള വഴിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഎസ്പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യമാണ് മല്‍സരിച്ചത്. ഇത് ബിഎസ്പിക്ക് വലിയ നേട്ടമായി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സഖ്യം പിരിയുകയും ചെയ്തു. എന്നാല്‍ പ്രധാന കക്ഷികളൊന്നും എസ്പിയുമായി ഒരിക്കലും അടുക്കില്ലെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ കുറ്റപ്പെടുത്തല്‍.

യുപിയില്‍ രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് താല്‍പ്പര്യമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെജ്രിവാള്‍ മുമ്പ് വാരണാസിയില്‍ മല്‍സരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും എഎപി മല്‍സരിച്ചു. ശക്തമായ സഖ്യകക്ഷിയെ കിട്ടിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണമാകുമെന്നാണ് എഎപിയുടെ വിലയിരുത്തല്‍.

ഉത്തര്‍ പ്രദേശിന്റെ പാര്‍ട്ടി ചുമതലയുള്ള എഎപി നേതാവാണ് സഞ്ജയ് സിങ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം അഖിലേഷുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് പ്രാധാന്യമുള്ളത്. ചെറുകക്ഷികളുമായി സഹകരിക്കുമെന്ന് അഖിലേഷ് നേരത്തെ പ്രഖ്യാപിച്ചതാണ്. ചില നഗരമേഖലകളിലെങ്കിലും എഎപി അനുകൂലികള്‍ യുപിയില്‍ സജീവമാണ്.
Recommended Video

എസ്പിയും എഎപിയും സഖ്യമുണ്ടാക്കിയാല്‍ കനത്ത തിരിച്ചടി കോണ്‍ഗ്രസിനും ബിജെപിക്കുമായിരിക്കും. എസ്പിയുടെ നീക്കം മാത്രമാണ് ബിജെപി ആശങ്കയോടെ നോക്കുന്നത്. എസ്പി കോണ്‍ഗ്രസുമായി അടുക്കുമോ എന്നായിരുന്നു ബിജെപിയുടെ നോട്ടം. അതില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് അടുത്ത സഖ്യചര്‍ച്ചകള്‍. അതേസമയം, ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റം യുപിയില്‍ നടത്താനാകില്ലെന്നാണ് വിലയിരുത്തല്‍.
ബീച്ചില്‍ എത്തിയാല്‍ പിന്നെ വേദിക ഹോട്ടാണ്; നടിയുടെ മാലി ദ്വീപ് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications