വഖഫ് ബോർഡ് ക്രമക്കേട്: എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു
ഡൽഹി: വഖഫ് ബോർഡിലെ നിയമനങ്ങളിലും 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ പാട്ടത്തിനെടുത്തതിലും ക്രമക്കേട് ആരോപിച്ച് ആം ആദ്മി പാർട്ടി (എ എ പി) എം എൽ എ അമാനത്തുള്ള ഖാനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിലെടുത്തു. അമാനത്തുള്ള ഖാന്റെ വീട്ടിൽ ഇ ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.
ഒരു വീഡിയോ പ്രസ്താവനയിൽ, ഇഡിയുടെ പ്രവർത്തനങ്ങളെ ഖാൻ വിമർശിച്ചു, റെയ്ഡുകൾ ക്യാൻസറുമായി പോരാടുന്ന തൻ്റെ അമ്മായിയമ്മയെ വിഷമിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പരിശോധന എന്ന വ്യാജേന തന്നെ അറസ്റ്റ് ചെയ്യാനാണ് ഇ ഡി വന്നതെന്ന് അമാനത്തുള്ള ഖാൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തന്നെ ഉപദ്രവിക്കുക്കയാണെന്നും , വ്യാജ കേസുകൾ ചുമത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്ത നാലാമത്തെ പ്രമുഖ എ എ പി നേതാവാണ് അമാനത്തുള്ള ഖാൻ . രാജ്യസഭാ എംപി സഞ്ജയ് സിംഗ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരാണ് അറസ്റ്റിലായ മറ്റ് നേതാക്കൾ. സിങ്ങും സിസോദിയയും ഇ ഡിയെ പരസ്യമായി വിമർശിച്ചു, സുപ്രീം കോടതി ഏജൻസിയെ ആവർത്തിച്ച് ശാസിച്ച കാര്യം എടുത്തുകാണിച്ചു.
ഖാനെതിരായ കുറ്റങ്ങൾ 2016-ൽ സി ബി ഐ ആദ്യം കേസ് ഫയൽ ചെയ്തതു മുതലുള്ളതാണ്. വഖഫ് ബോർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി സമൻസ് ഹാജരാകാത്തതുമായി ബന്ധപ്പെട്ട് ഏപ്രിലിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. അമാനത്തുള്ള ഖാൻ ചെയർമാൻ ആയിട്ടുള്ള ഡൽഹി വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോയും സി ബി ഐയും കേസെടുത്തതിന് പിന്നാലെ കഴിഞ്ഞ വർഷം ഇ ഡി ഖാന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഴിമതി വിരുദ്ധ ബ്യൂറോ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നുയ പിന്നീട് റോസ് അനവ്യൂ കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. 2022 ലാണ് അമാനത്തുള്ള ഖാനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്. 2024 ഏപ്രിലിൽ ഖാനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications