കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫണ്ട് തിരിമറി: അമിത് ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധം, എഎപി എംഎല്‍എ കസ്റ്റഡിയില്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ട ആംആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചദ്ദ പോലീസ് കസ്റ്റഡിയില്‍. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിലെ ഫണ്ട് തിരിമറിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു രാഘവ് ചദ്ദയുടെ നീക്കം. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ എഎപി തീരുമാനിച്ചിരുന്നു. അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് എഎപിയുടെ ആവശ്യം.

r

പ്രതിഷേധം സംഘടിപ്പിക്കാന്‍ പോലീസിന്റെ അനുമതി തേടിയിരുന്നു രാഘവ് ചദ്ദ. കൊറോണ വ്യാപന സാധ്യത ചൂണ്ടിക്കാട്ടി പോലീസ് അനുമതി നല്‍കിയില്ല. ഞായറാഴ്ച പകല്‍ 11 മണിക്ക് അമിത് ഷായുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎപി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ രാഘവ് ചദ്ദയുടെ വീടിന് മുന്നില്‍ പോലീസിനെ വിന്യസിച്ചു. വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പറ്റില്ലെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അല്‍പ്പ നേരത്തിന് ശേഷം രാഘവ് ചദ്ദയെയും മറ്റ് ഒമ്പത് എഎപി പ്രവര്‍ത്തകരെയും രാജേന്ദ്ര നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

മമത-അമിത് ഷാ നേരിട്ട് ഏറ്റുമുട്ടുന്നു; മൂന്ന് ഐപിഎസുകാരെ കേന്ദ്രം വിളിച്ചു, അയക്കില്ലെന്ന് ബംഗാള്‍മമത-അമിത് ഷാ നേരിട്ട് ഏറ്റുമുട്ടുന്നു; മൂന്ന് ഐപിഎസുകാരെ കേന്ദ്രം വിളിച്ചു, അയക്കില്ലെന്ന് ബംഗാള്‍

വാടക ഇനത്തില്‍ ലഭിക്കാനുള്ള 2500 കോടി രൂപ ദില്ലി മുന്‍സിപ്പല്‍ കൗണ്‍സില്‍ എഴുതി തള്ളി എന്നാണ് എഎപിയുടെ ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലഫ്. ഗവര്‍ണറെയും 11 മണിക്ക് നേരില്‍ കാണാനും പ്രതിഷേധം രേഖപ്പെടുത്താനും തീരുമാനിച്ചിരുന്നു. അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും എഎപി നേതാവ് അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അഴിമതി സംബന്ധിച്ച് സെക്രട്ടറി തല അന്വേഷണം എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹകരണമില്ലാതെ അന്വേഷണം നടക്കില്ല.

കഴിഞ്ഞാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയത് വലിയ വിവാദമായിരുന്നു. കര്‍ഷകരെ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിലെത്തി സമരത്തിലുള്ള കര്‍ഷകരുമായി കെജ്രിവാള്‍ സംവദിച്ചിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തിരിച്ചെത്തിയ ശേഷമാണ് വീട്ടുതങ്കലില്ലാക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെ തടവിലാക്കിയതെന്ന് എഎപി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാനെത്തിയ എംഎല്‍എമാര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റുവെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.

English summary
AAP MLA Raghav Chadha detained by Delhi Police before protest in front of Amit Shah house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X