Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ ആംആദ്മി പാര്‍ട്ടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ നിയമപോരാട്ടത്തിന് ആംആദ്മി പാര്‍ട്ടി. സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പാര്‍ട്ടി. ഡല്‍ഹിയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സാണിത്. ഇത്തരമൊരു ഓര്‍ഡിനന്‍സിനെ ഭരണഘടനാ സാധുതയെയാണ് എഎപി കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫറുകളും, അച്ചടക്കം നടപടികളും അടക്കമുള്ള കാര്യത്തില്‍ നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റിക്ക് ആധിപത്യം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ പൂര്‍ണ നിയന്ത്രണമുണ്ടാകും.നേരത്തെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം നാഷണല്‍ ക്യാപിറ്റല്‍ ഭരണസമിതിയിലേക്ക് മാറ്റാനുള്ള നീക്കം സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു.

arvind-kejriwal

ഗവർണറുടെ ഇടപെടലില്‍ നിന്ന് ഡല്‍ഹി പോലീസ്, ഭൂമി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്നിവയെ ഒഴിവാക്കിയിരുന്നു.മെയ് പതിനൊന്നിന്നുള്ള ഈ വിധിക്ക് മുമ്പ് ലെഫ് ഗവര്‍ണറുടെ നിയന്ത്രണാധികാരത്തിലായിരുന്നു ഡല്‍ഹിയിലെ നിയമനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ നിയമനങ്ങള്‍ നടത്തുമായിരുന്നു. അതേസമയം പാര്‍ലമെന്റില്‍ ഇതുവരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടില്ല. വര്‍ഷ കാല സെഷനില്‍ ഈ ഓര്‍ഡിന്‍സ് അവതരിപ്പിക്കാനാണ് സാധ്യത. ഇതില്‍ സുപ്രീം കോടതി ഇടപെട്ട്, പിന്‍വലിക്കണമെന്നാണ് എഎപിയുടെ ആവശ്യം.

്അതേസമയം ഓര്‍ഡിനന്‍സിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് എഎംപി, ജൂലായ് മൂന്നിന് ഓര്‍ഡിനന്‍സിന്റെ കോപ്പികള്‍ എഎപിയുടെ ഡല്‍ഹി ഓഫീസില്‍ വെച്ച് കത്തിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ശക്തമായ പ്രക്ഷോഭവും, പിന്നാലെ വാര്‍ത്താസമ്മേളനവും ഇതിന് ശേഷമുണ്ടാകും. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളില്‍ ഓര്‍ഡിനന്‍സിന്റെ കോപ്പി കത്തിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരാണ് കോപ്പികള്‍ കത്തിക്കുക. ആദ്യം ഇത് ഐടിഒ പാര്‍ട്ടി ഓഫീസിലും, ജൂലായ് അഞ്ചിന് എല്ലാ മണ്ഡലങ്ങളിലും കത്തിക്കല്‍ പ്രതിഷേധമുണ്ടാവും.

ജൂലായ് ആറിനും 13നും ഇടയില്‍ ഡല്‍ഹിയുടെ ഓരോ മുക്കിലം മൂലയിലും ഈ ഓര്‍ഡിനന്‍സ് കത്തിച്ച് പ്രതിഷേധിക്കും. ഇക്കാര്യം പാര്‍ട്ടിയുടെ 7 വൈസ് പ്രസിഡന്റുമാര്‍ ഉറപ്പാക്കുമെന്ന് പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഓര്‍ഡിനന്‍സിലൂടെ അനധികൃതമായി ഡല്‍ഹിയുടെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഭരദ്വാജ് കുറ്റപ്പെടുത്തി. ജൂണ്‍ പതിനൊന്നിന് ഓര്‍ഡിന്‍സിനെതിരെ എഎപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ഈ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാവാതിരിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും എഎപി തേടിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+