ആം ആദ്മി പാര്‍ട്ടി പിളര്‍പ്പിലേക്ക്; ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യതലസ്ഥാനത്ത് സമാനതകളില്ലാത്ത വിജയം നേടി ഒട്ടേറെ പ്രതീക്ഷകളുമായി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. നേതാക്കളുടെ അധികാരമോഹമാണ് പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നത്. നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടിയിലൂടെ പേരെടുത്ത പല നേതാക്കളും പാര്‍ട്ടി വിട്ടുപോയത് സ്ഥാനമോഹം നടക്കാതെ വന്നപ്പോഴായിരുന്നു.

മർദ്ദനമേറ്റ ഭിന്നലിംഗക്കാരോട് പോലീസിന്റെ പ്രതികാരം.. പൊതുസ്ഥലത്ത് അനാശാസ്യമെന്ന പേരിൽ കേസ്

ഏറ്റവും ഒടുവിലായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സുഹൃത്തും പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളുമായ കുമാര്‍ വിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് കുമാര്‍ വിശ്വാസ് പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

aap

ദില്ലി നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ആം ആദ്മി പാര്‍ട്ടിക്ക് മൂന്ന് രാജ്യസഭാ സ്ഥാനങ്ങള്‍ ഉറപ്പാണ്. ഈ സ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റും മുന്‍ ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ എന്‍.ഡി. ഗുപ്ത, സാമൂഹ്യ പ്രവര്‍ത്തകന്‍ സുശീല്‍ ഗുപ്ത, പാര്‍ട്ടി പ്രവര്‍ത്തകനായ സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളായി നാമനിര്‍ദ്ദേശം ചെയ്യുക.

നേരത്തെ കുമാര്‍ വിശ്വാസിനെ രാജ്യസഭയിലേക്കയക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം പാര്‍ട്ടി തള്ളിക്കളഞ്ഞു. ഇതോടെ ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയായ കുമാര്‍ വിശ്വാസ് ഒരുകൂട്ടം എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. ഇതേതുടര്‍ന്ന്, ദില്ലിയില്‍ പ്രമുഖ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. കുമാര്‍ വിശ്വാസിന് പിന്തുണ നല്‍കുന്ന എംഎല്‍എമാരുമായി അരവിന്ദ് കെജ്‌രിവാള്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
AAP split over RS nominations: Arvind Kejriwal a crisis of credibility by Kumar Vishwas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്