ബിജെപിയെ വിടാതെ എഎപി; ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ശക്തിപ്പെടുന്നു, ആപിലാവും!!

  • Written By:
Subscribe to Oneindia Malayalam

ജയ്പൂര്‍: ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ആംആദ്മി പാര്‍ട്ടി ശ്രമം ഊര്‍ജിതമാക്കി. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും.

ബിജെപിക്ക് സ്വാധീനമുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും എഎപി തീരുമാനിച്ചിട്ടുണ്ടെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപിയുടെ മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. ബിജെപിക്ക് ദേശീയതലത്തില്‍ വെല്ലുവിളി സൃഷ്ടിക്കാനാണ് എഎപിയുടെ നീക്കം.

ലക്ഷ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

എഎപി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപിയാണ്. പഞ്ചാബിലും ഗോവയിലും നിലവില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കുന്നുണ്ട്. ഇവിടെയും മുഖ്യ എതിരാളി ബിജെപിയാണ്.

പട്ടേലരെ ചാക്കിലാക്കി ലക്ഷ്യം നേടും?

ഗുജറാത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് എഎപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് വേണ്ടിയുള്ള പണികള്‍ പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്. സംവരണ വിഷയത്തില്‍ ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുമോ എന്നാണ് പാര്‍ട്ടി നോക്കുന്നത്.

 സിസോദിയ പറയുന്നത്

രാജസ്ഥാനില്‍ എഎപിയുടെ ചുമതല സിസോദിയക്കാണ്. ബിജെപി ഭരണത്തില്‍ രാജസ്ഥാന്‍ ജനത നിരാശയിലാണെന്നും അവര്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും സിസോദിയ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും മുഖങ്ങള്‍ മാറുമെങ്കിലും ഭരണത്തില്‍ മാറ്റം സംഭവിക്കുന്നില്ലെന്നും സിസോദിയ പറഞ്ഞു.

സാഹചര്യം മുതലെടുക്കുന്നു

ഇത്തരം സാഹചര്യം മുതലെടുക്കാനാണ് എഎപിയുടെ നീക്കം. പഞ്ചാബിലും ഗോവയിലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മാര്‍ച്ച് 11 നാണ്. പാര്‍ട്ടി ഇരുസംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യം തെളിയിക്കാനാവുമെന്നാണ് നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍.

ഏത് പാര്‍ട്ടി നേതാക്കള്‍ക്കും സ്വാഗതം

എല്ലാ പാര്‍ട്ടി നേതാക്കളെയും എഎപിയിലേക്ക് ക്ഷണിക്കുകയാണെന്ന് സിസോദിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. മറ്റു പാര്‍ട്ടികളില്‍ വിമത പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കപ്പെട്ടവരെയും എഎപിയിലെടുക്കും. ഒറ്റ നിബന്ധനയേ ഉള്ളൂ, അഴിമതിയുടെ കറ പുരണ്ടവരാവരുത്-സിസോദിയ പറഞ്ഞു.

മോദിക്കെതിരേ ആഞ്ഞടിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സിസോദിയ ആഞ്ഞടിച്ചു. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായവും വ്യാപാരവും മാത്രമല്ല, സാധാരണ ജനങ്ങളെ പോലും പ്രതിസന്ധിയിലാക്കിയെന്നും സിസോദിയ പറഞ്ഞു.

 അല്‍പ്പം വാക്കുകള്‍, അവകാശവാദങ്ങളും

കള്ളപ്പണം കൈവശമുണ്ടായിരുന്നവര്‍ പിന്‍വാതിലിലൂടെ അതു വെളുപ്പിച്ചെടുത്തു. അതേസമയം, സാധാരണക്കാരായ കര്‍ഷകരും കൂലി വേലക്കാരും അവര്‍ സമ്പാദിച്ച പണം പോലും കൈയില്‍ കിട്ടാല്‍ ക്യൂ നില്‍ക്കുകയുമായിരുന്നു. ഡല്‍ഹിയിലെ എഎപി ഭരണകൂടം വികസനം ശക്തിപ്പെടുത്തിയെന്നും സിസോദിയ അവകാശപ്പെട്ടു. വൈദ്യുതി നിരക്ക് കുറയ്ക്കുകയും വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

English summary
Aam Aadmi Party is planning to contest the next Assembly elections in Rajasthan and also expand its presence in Madhya Pradesh, Chhattisgarh and Gujarat, announced Delhi Deputy Chief Minister and senior AAP leader Manish Sisodia. Incidentally, all these states are presently governed by the Bharatiya Janata Party. In the same breath, the leader expressed confidence that Aam Aadmi Party, led by Arvind Kejriwal, will perform exceedingly well in Punjab and Goa where it is contesting against both the BJP and the Congress.
Please Wait while comments are loading...