Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്-എഎപി ധാരണ പൊളിഞ്ഞോ? പഞ്ചാബിലെ 13 സീറ്റിലും ആം ആദ്മി ജയിക്കുമെന്ന് ഭഗവന്ത് മന്‍

അമൃത്സര്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. പഞ്ചാബിലെയും ഡല്‍ഹിയിലെയും സീറ്റ് വിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ഭഗവന്ത് മന്നിന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടേയും ഡല്‍ഹി, പഞ്ചാബ് യൂണിറ്റുകള്‍ ബി ജെ പിക്കെതിരെ സഖ്യമുണ്ടാക്കാന്‍ വിമുഖത കാണിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കുമെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചിരുന്നു. എന്നിരുന്നാലും, 2024-ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യാ ബ്ലോക്ക് പങ്കാളികള്‍ ഒരു കരാറിലെത്താനുള്ള തങ്ങളുടെ ശ്രമങ്ങള്‍ പുതുക്കി.

2024 LOKSABHA ELECTION

കഴിഞ്ഞയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചിരുന്നു. ചണ്ഡീഗഡില്‍ ജനുവരി 18 ന് നടക്കുന്ന മേയര്‍ സ്ഥാനത്തേക്ക് സഖ്യകക്ഷികളായി മത്സരിക്കാന്‍ എഎപിയും കോണ്‍ഗ്രസും സമ്മതിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ ടിറ്റ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും എന്നായിരുന്നു അറിയിച്ചരുന്നത്.

ഇതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. കോണ്‍ഗ്രസിന്റെ ഗുര്‍പ്രീത് സിംഗ് ഗാബിയും നിര്‍മ്മലാ ദേവിയും യഥാക്രമം സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ക്കായി മത്സരിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും പിന്തുണയ്ക്കും എന്നതായിരുന്നു ധാരണ. എന്നാല്‍ സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി നടത്തുന്ന ചര്‍ച്ചകള്‍ ഇതുവരെ പുരോഗമിച്ചിട്ടില്ലെന്നാണ് ഭഗവന്ത് മന്നിന്റെ പരാമര്‍ശം സൂചിപ്പിക്കുന്നത്.

35 അംഗ ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 14 കൗണ്‍സിലര്‍മാരാണുള്ളത്. വോട്ടവകാശമുള്ള ഒരു എക്സ് ഒഫീഷ്യോ അംഗമായ എംപിയും ഇതിലുണ്ട്. എ എ പിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണുള്ളത്. ശിരോമണി അകാലിദളിന് ഒരു കൗണ്‍സിലര്‍ സഭയിലുണ്ട്. ക്രോസ് വോട്ടിംഗ് നടന്നില്ലെങ്കില്‍ എ എ പി-കോണ്‍ഗ്രസ് സഖ്യം വന്‍ വിജയം നേടുമെന്നണ് പ്രതീക്ഷിക്കുന്നത്.

2019 ലെ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. എ എ പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം അടിമുടി മാറിയിട്ടുണ്ട്. 2019-ല്‍ പഞ്ചാബിലെ ദുര്‍ബലരായിരുന്ന ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. കൂടാതെ ബി ജെ പിയില്‍ ചേര്‍ന്ന അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വമില്ലാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്.

പഞ്ചാബിലും ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കടുത്ത എതിരാളികളാണ്. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയത് ആം ആദ്മി പാര്‍ട്ടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+