കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിനോടടുക്കാം, പക്ഷേ സിപിഎം വേണ്ടെന്ന് ആം ആദ്മി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അഴിമിതിയില്‍ മുങ്ങിക്കിടക്കുന്ന സിപിഎമ്മുമായി യാതൊരു സഖ്യത്തിനും ഇല്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രശാന്ത് ഭൂഷന്‍ സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആം ആദ്മി പാര്‍ട്ടിക്ക് സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ കഴിയില്ല. അത്രത്തോളം അഴിമിതിയുടെ പിടിയിലാണ് ആ പാര്‍ട്ടി. കൂടാതെ ആം ആദ്മിയുടെ നയങ്ങളുമായി ഒത്തുപോകുന്നതല്ല സിപിഎമ്മിന്റെ പരിപാടികള്‍- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Prashant Bhushan

സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. എങ്കിലും കഴിഞ്ഞ കാലങ്ങളില്‍ സിപിഎമ്മിന് അധികാരം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ എങ്ങനെയാണ് ഭരിച്ചിരുന്നത് എന്നത് പശ്ചിമ ബംഗാള്‍ തെളിയിച്ചതാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റ് ഇടത് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് സമയമെടുത്തേക്കും. അവര്‍ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഎമ്മിനെപ്പറ്റിയുള്ള ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്. എന്നാല്‍ വിഎസ്സുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. സിപിഎമ്മുമായുള്ള സഖ്യമല്ല, വിഎസിന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവുമാണ് പ്രശാന്ത് ഭൂഷണ്‍ തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഇപ്പോഴും പ്രതീക്ഷയിലാണ്. ആം ആദ്മിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നാണ് യെച്ചൂരി പറയുന്നത്. കോണ്‍ഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കുമ്പള്‍ ആം ആദ്മി പാര്‍ട്ടി അതിന്റെ ഭാഗമാകുമെന്നും യെച്ചൂരി പറഞ്ഞു.

വിഷത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി മുഖപത്രത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

English summary
AAP won't join hands with 'corrupt' CPM, says Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X