ആരാധ്യ ബച്ചന്‍ വീണ്ടും കോടതിയില്‍; നേരത്തെ പറഞ്ഞത് ഇപ്പോഴും ഓണ്‍ലൈനില്‍, എല്ലാം വ്യാജം
ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യ ബച്ചന്‍ കോടതിയില്‍. തന്നെ കുറിച്ച് വ്യാജമായ വിവരങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുവെന്നാണ് പരാതി. നേരത്തെ സമാനമായ വിഷയത്തില്‍ ആരാധ്യ കോടതിയിലെത്തിയിരുന്നു. അന്ന് കോടതി നല്‍കിയ നിര്‍ദേശം പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്നാണ് ആരാധ്യ പറയുന്നത്.
ഡല്‍ഹി ഹൈക്കോടതിയിലാണ് 13കാരിയായ ആരാധ്യ ബച്ചന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഗിളിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത മാസം 17ന് കോടതി വീണ്ടും പരിഗണിക്കും. ചില വെബ്‌സൈറ്റുകളിലും യുട്യൂബ് ചാനലുകളിലും തന്നെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉണ്ടെന്നും താന്‍ മരിച്ചെന്ന് വരെയുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുവെന്നുമാണ് ആരാധ്യ ചൂണ്ടിക്കാട്ടുന്നത്.

തന്നെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയാണ്. എല്ലാം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കണം എന്നാണ് ആരാധ്യയുടെ ആവശ്യം. തന്റെ ആരോഗ്യനില മോശമാണ് എന്ന രീതിയിലാണ് ചില വെബ്‌സൈറ്റുകളില്‍ വന്നിരിക്കുന്ന വിവരങ്ങള്‍ എന്നും ആരാധ്യ പറയുന്നു. നേരത്തെ സമാനമായ ആവശ്യവുമായി ആരാധ്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇക്കാര്യം പരിഗണിച്ച ഹൈക്കോടതി യുട്യൂബിനോട് ആരാധ്യയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ വീഡിയോ നീക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. 2023 ഏപ്രില്‍ 20ന് ആയിരുന്നു ഇത്. താന്‍ മരിച്ചുവെന്ന് ചില വീഡിയോയില്‍ പറയുന്നുണ്ടെന്നും ആരാധ്യ കോടതിയെ ബോധിപ്പിച്ചു. വ്യക്തികളുടെ അന്തസ്സ് മാനിക്കണമെന്നും എല്ലാ വ്യാജ വിവരങ്ങളും നീക്കണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഇക്കാര്യം പൂര്‍ണമായി പാലിക്കപ്പെട്ടില്ല എന്നാണ് ആരാധ്യ പുതിയ ഹര്‍ജിയില്‍ പറയുന്നത്. ചില വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും തെറ്റായ വിവരങ്ങള്‍ നീക്കിയില്ല എന്ന് പുതിയ ഹര്‍ജിയില്‍ ആരാധ്യ പറയുന്നുണ്ട്. കോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി ഗൂഗിളിന് നോട്ടീസ് അയച്ചതും ഹര്‍ജി അടുത്ത മാസത്തേക്ക് മാറ്റിയതും.












Click it and Unblock the Notifications