കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടി ജനിച്ചില്ല; പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് 5 വര്‍ഷം തടവ്

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: ആണ്‍കുട്ടിയെ ആഗ്രഹിച്ച് പിറന്നത് പെണ്‍കുട്ടി ആയതിനാല്‍ വഴിയില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് 5 വര്‍ഷം കഠിന തടവ്. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ അംബ തെഹ്‌സില്‍ അഡീഷണല്‍ കോടതിയാണ് മാതാപിക്കളെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. കുഞ്ഞിന്റെ പിതാവ് അക്ഷയ് കച്ചി മാതാവ് സുനിത എന്നിവരോട് ആയിരം രൂപ പിഴയടയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ഓഗസ്ത് 21ന് ഖണ്ഡ്യഹാറില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് സുനിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച ഇരുവരും വഴിയിലെ വയലില്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികളാണ് കുട്ടിയെ കണ്ടെത്തിയത്.

prison-cell1

പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ദമ്പതികള്‍ അറസ്റ്റിലാകുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയാണ് അക്ഷയിനെയും ഭാര്യയെയും പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ആണ്‍കുട്ടിയെയാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും അതിനാലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി.

പ്രദേശത്ത് പെണ്‍കുട്ടികളെ ഇല്ലാതാക്കുന്നത് ഇത് ആദ്യത്തെ സംഭവം അല്ലെന്ന് പോലീസ് പറഞ്ഞു. ആണ്‍കുട്ടികളെയാണ് മിക്ക കുടുംബവും ആഗ്രഹിക്കുന്നത് പെണ്‍കുഞ്ഞ് ജനിക്കുന്നതോടെ അവരുടെ കുടുംബാന്തരീക്ഷം താളം തെറ്റുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങളും സ്ഥലത്ത് വ്യാപകമാണെന്ന് പ്രദേശവാസി പറഞ്ഞു.

English summary
Abandoning newborn girl; Parents get 5-years sentence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X