അഭിനന്ദന്‍ വളര്‍ന്നത് തമിഴ്‌നാട്ടില്‍ നിന്ന്, ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം എന്ന് നരേന്ദ്ര മോദി
ചെന്നൈ: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തമിഴ്‌നാട്ടില്‍ നിന്നും വളര്‍ന്നതാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ട കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനില്‍ നിന്നും അഭിനന്ദന്‍ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന സാഹചര്യത്തിലാണ് മോദി കന്യാകുമാരിയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അഭിനന്ദനെ പരാമര്‍ശിച്ചത്. തന്റെ ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെയും മോദി അഭിനന്ദനെ പരാമര്‍ശിച്ചു.
ഇന്ത്യയിലെ ആദ്യ വനിത പ്രതിരോധ മന്ത്രി തമിഴ്‌നാട്ടുകാരിയാണ്, ധീരനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനും തമിഴ്‌നാട്ടുകാരനാണ് എന്നായിരുന്നു മോദിയുടെ ട്വീറ്റ്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടു നല്‍കുമെന്നും സമാധാനത്തിന്റെ സന്ദേശമായാണ് ഇതെന്നും ഉള്ള പരാമര്‍ശത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ ആദ്യമായി പ്രതികരിച്ചത്. വിങ് കമാന്‍ഡറിന്റെ മോചനം ഇന്ത്യ പാക് ബന്ധത്തിന്റെ മഞ്ഞുരുകലാണ് എന്നാണ് പാക് പറയുന്നത്.

ഇന്ത്യ ഇനിയും ഭീകരവാദത്തിനെതിരെ നിസഹായരായി തുടരില്ലെന്നും 2004 മുതല്‍ 2014 വരെ നിരവധി ഭീകരാക്രമണങ്ങള്‍ ഇന്ത്യ കണ്ടെന്നും ഇനിയും ഇത് കണ്ടിരിക്കില്ലെന്നും മോദി വ്യക്തമാക്കി. ആസൂത്രകര്‍ ശിക്ഷിക്കപ്പെടുമെന്ന് ഇന്ത്യ ആഗ്രഹിച്ചിരുന്നു എന്നാല്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്താനിലെ ഭീകരവാദികള്‍ക്ക് നേരെ ഒരു നടപടിയുമുണ്ടായിട്ടില്ല.
26/11 കഴിഞ്ഞതോടെ ഇന്ത്യ ഭീകരര്‍ക്കെതിരെ തിരിച്ചടികികുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഉറിയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടില്ല, പുല്‍വാമയ്ക്ക് ശേഷം എന്താണ് നമ്മുടെ ധീര സൈനികര്‍ ചെയ്തതെന്നും ലോകം കണ്ടതാണ്. രാജ്യത്തെ സേവിക്കുന്ന ഓരോ സൈനികനെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു എന്നും മോദി പറഞ്ഞു.
ഇത് പുതിയ ഇന്ത്യയാണ്. ഇന്ത്യയെ ആക്രമിച്ച ഭീകരതയ്‌ക്കെതിരെ പോരാടിയ ഇന്ത്യയെയാണ് ലോകം ഇന്ന് കാണുന്നതെന്നും മോദി പറഞ്ഞു. 26യ11 ശേഷം സര്‍ജിക്കല്‍ സ്‌ടൈക്ക് നടത്താന്‍ വ്യോമസേന ആലോചിച്ചതാണ് എന്നാല്‍ യുപിഎ സര്‍ക്കാര്‍ വിലക്കി. ഇന്ന് നമ്മള്‍ ഉള്ളത് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യമുള്ള രാജ്യത്താണെന്ന് മോദി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയെ വെറുക്കുന്നവര്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രതിരോധത്തെയും രാഷ്ട്ീയവത്കരിക്കുന്നവരാണ്. മോദിയെ വെറുക്കുന്നവര്‍ ഇന്ത്യയെയും വെറുക്കുവാന്‍ ആരംഭിച്ചു. ഭീകരതയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യയെ സംശയത്തോടെയാണ് ഇവര്‍ നിരീക്ഷിക്കുന്നത്. മോദി പറയുന്നു.












Click it and Unblock the Notifications