രാജ്യത്ത് ഒരു ദിവസം സ്ഥിരീകിരക്കുന്നത് 20,000 കോവിഡ് കേസുകള്‍;56 ശതമാനം കേരളത്തില്‍
ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് മരണ നിരക്കില്‍ ഏഴായിരം പേരെ കൂടി ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഈ തീരുമാനമെടുത്തത്. കേവിഡ് മരണ സംഖ്യ പരിഷ്‌കരിക്കുന്ന ആദ്യ സംസ്ഥാന മല്ല കേരളം. ഇതിന് മുമ്പ് മഹാരാഷ്ട്ര, ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ കൂട്ടിചേര്‍ത്തിരുന്നു.

ഈ വര്‍ഷം ജൂണില്‍, ബീഹാര്‍ സര്‍ക്കാര്‍ കോവിഡ് -19 മൂലം മരിച്ചവരുടെ പട്ടികയില്‍ 3,951 പോരെ കൂടി ഉള്‍പ്പെടു്തതി പട്ടിക പുതുക്കിയിരുന്നു. മരണസംഖ്യ കൂടുതലും കണക്കാക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ഡാറ്റയില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. സ്വകാര്യ ആശുപത്രികളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും മരണങ്ങള്‍ ഒഴികെ 72.8 ശതമാനമാണ് വര്‍ദ്ധിച്ചത്. ബക്‌സര്‍ ജില്ലയിലെ കോവിഡ് മരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പട്‌ന ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് 20 ദിവസമെടുത്താണ് കണക്കുകള്‍ തിട്ടപ്പെടുത്തിയത്. പിന്നീട് കണക്കുകള്‍ വെരിഫിക്കേഷന്‍ ചെയ്തപ്പോള്‍ ജൂണ്‍ എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 9,375ആയി ഉയരുകയായിരുന്നു.
മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ജൂണ്‍ 30 വരെയുള്ള മരണസംഖ്യ തിങ്കളാഴ്ച കൂട്ടിചേര്‍ത്തിരുന്നു. ഞായറാഴ്ചവരെ 9,201 ഉണ്ടായിരുന്ന മരണസംഖ്യയില്‍ തിങ്കളാഴ്ച കൂട്ടിചേര്‍ത്തതോടെ 10,506 ഉയര്‍ന്നു. സര്‍ക്കാര്‍ പോര്‍ട്ടലായ സാര്‍ഥക്കില്‍ ജൂണ്‍ 30വരെയുള്ള കോവിഡ് മരണങ്ങള്‍ ചേര്‍ക്കാത്ത് ചേര്‍ക്കണമെന്ന് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിലെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആരോപണം മധ്യപ്രദേശ് സര്‍ക്കാര്‍ നേരിട്ടിരുന്നു. ഏപ്രില്‍ മാസത്തെ കണക്ക് പ്രകാരം ഭോപാലില്‍ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 109 ആയിരുന്നു. എന്നാല്‍ ഭേപാലിലെ മൂന്ന് കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ശ്മാശനങ്ങളില്‍ നിന്ന് ഒരു ശ്മശാനത്തില്‍ മാത്രം 2,500 ശവ സംസ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
രണ്ട് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ 29,920 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മെയ് 28 ന് 95,958 മരണങ്ങള്‍ ഉണ്ടായിരുന്നത് ജൂലൈ 11 ഓടെ 1,25,878 ആയി വര്‍ധിക്കുകയായിരുന്നു. ജൂലൈയില്‍ സംസ്ഥാനത്ത് 2,479 പോസിറ്റീവ് കേസുകളാണ് വര്‍ധിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 9000ത്തോളം കോവിഡ് മരണങ്ങള്‍ കോവിഡ് അനുബന്ധ ്‌രണങ്ങള്‍ എന്ന വിഭാഗത്തിലുള്‍പ്പെടുത്തി മരരണ സംഖ്യ ഉയര്‍ത്തിയിരുന്നു.
രാജ്യത്ത് ഒരു ദിവസം 20,000 ത്തോളം കോവിഡ് കേസുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ് കഴിഞ്ഞയാഴ്ച പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ശനിയാഴ്ച മാത്രം 19,740 കോവിഡ് പോസിറ്റീവ് കേസുകളും 23,070 പേര്‍ കോവിഡ് മുക്തരായെന്നുമാണ് സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് 236,643 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 97.98 ശതമാനം പേര്‍ രോഗമുക്തരുമായി. കോവിഡ് ആരംഭിച്ചതിന് ശേഷം രോഗം ഭേദമായവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
Recommended Video
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
ശരാശരി 20,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ 56 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കേരളത്തില്‍ ഒരു ലക്ഷം കോവിഡ് കേസുകളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. മിസോറാമില്‍ വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം 102, 629 കേസുകളാണ് റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്. മിസോറാമിലെ കോവിഡ് കോസിനെ കുറിച്ച് പഠിക്കുന്നതിനായി നാല് വിദഗ്ധ സമിതിയെ മിസോറാം മ്യാന്‍മര്‍ ബോര്‍ഡറായ ചംപായിലേക്ക് അയച്ചിട്ടുണ്ടെന്ന് പിടിഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Click it and Unblock the Notifications