കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദേശ് കാ മൂഡ്' സർവ്വെ; ഉത്തർപ്രദേശിൽ മായാവതി നിർണ്ണായകം, കോൺഗ്രസിനൊപ്പം ചേർന്നാൽ എൻഡിഎ തകരും!!

Google Oneindia Malayalam News

കോൺഗ്രസ്-എസ്പി-ബിഎസ്പി ഒരുമിച്ച് മത്സരിച്ചാൽ 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് എബിപി സംഘടിപ്പിച്ച 'ദേശ് കാ മൂഡ്' സർവ്വെ ഫലം വ്യക്തമാക്കുന്നു. എസ്പിയും ബിഎസ്പിയുമാണ് സംഖ്യത്തിലാകുന്നതെങ്കിൽ ഈ സംഖ്യത്തിന് ഉത്തർപ്രദേശിൽ 42 സീറ്റ് ലഭിക്കും. അതേസമയം എൻഡിഎയ്ക്ക് 36 സീറ്റും യുപിഎ വെറും രണ്ട് സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്നും സർവ്വെ വ്യക്തമാക്കുന്നു. എന്നാൽ കോൺഗ്രസ്-എസ്പി-ബിഎസ്പി സഖ്യം മത്സരിക്കുകയായണെങ്കിൽ 56 സീറ്റ് ലഭിക്കും. എൻഡിഎയ്ക്ക് 24 സീറ്റിൽ ഒതുങ്ങേണ്ടി വരുമെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു.

മായാവതിയുടെ ബിഎസ്പി ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കിൽ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് തന്നെ 2019ലും സംഭവിക്കും. എൻഡിഎയ്ക്ക് 70 സീറ്റ് വരെ ലഭിക്കുമെന്ന് സർവ്വെ വ്യക്തമാക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രം ബാക്കി നിൽക്കെയാണ് എബിപി ന്യൂസ് 'ദേശ് കാ മൂഡ്' എന്ന പേരിൽ സർവ്വെ നടത്തിയിരിക്കുന്നത്.

BJP

പാസ്വാന്റെ എൽജെപിയും കുശ്വയുടെ ആർഎൽഎസ്പിയു എൻഡിഎയിൽ തന്നനെ തുടരുകയാണെങ്കിൽ ബീഹാാറിൽ 31 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. അതേസമയം യുപിഎ വെറും ഒമ്പത് സീറ്റ് കൊണ്ട് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃപ്തരാകേണ്ടി വരുമെന്നും സർവ്വെ വ്യക്തമാക്കുന്നു. വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ മോദി തരംഗം തന്നെയായിരിക്കും. എൻഡിഎയ്ക്ക് 29ൽ 23 സീറ്റും യുപിഎയ്ക്ക് 6 സീറ്റും ലഭിക്കുമെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു.

രാജസ്ഥാനിൽ എൻഡിഎ നല്ല വിജയം കാഴ്ചവെക്കും. 'ദേശ് കാ മൂഡ്' സർവ്വെയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ എൻഡിഎ 18 സീറ്റഅ കരസ്ഥമാക്കും, കോൺഗ്രസാകട്ടെ ഏഴ് സീറ്റിൽ ഒതുങ്ങും. ഛത്തീസ്ഘട്ടിൽ 11 ൽ 9 സീറ്റുകളുമായി എൻഡിഎ വിജയം കൈവരിക്കും. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ യുപിഎ വെറും രണ്ട് സീറ്റിൽ ഒതുങ്ങേണ്ടി വരും.

എൻഡിഎ ഘടകകക്ഷിയായ മഹാരാഷ്ട്രയിൽ ശിവസേന പാലം വലിക്കുകയാണെങ്കിൽ എൻസിപി കോൺഗ്രസിനൊപ്പം ചേർന്നാണ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ 48 സീറ്റിൽ 30 സീറ്റും യുപിഎ കരസ്ഥമാക്കും. 16 സീറ്റിൽ എൻഡിഎയും രണ്ടി സീറ്റിൽ ശിവസേനയും മഹാരാഷ്ട്രയിൽ ഒതുങ്ങേണ്ടി വരും. ഓഡീഷയിൽ എൻഡിഎ തരംഗം ആയിരിക്കുമെന്നാണ് 'ദേശ് കാ മൂഡ്' സർവ്വെ ഫലം വ്യക്തമാക്കുന്നത്.

നരന്ദ്ര മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ബിജെപിയുടെ ജനപിന്തുണ 2014 നേക്കാള്‍ ഇടിഞ്ഞു എന്ന് നേരത്തെ എബിപി-സിഎസ്ഡിഎസ് സര്‍വെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചേക്കുമെന്നും സര്‍വെ പറഞ്ഞിരുന്നു. കര്‍ണാകട നിയസമഭാ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് രാജ്യത്തെ പൊതുസ്ഥിതി അറിയാനുള്ള സര്‍വ്വെ എബിപി-സിഎസ്ഡിഎസ് നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് 'ദേശ് കാ മൂഡ്' എന്ന പേരിൽ വീണ്ടും സർവ്വെ നടത്തിയിരിക്കുന്നത്.

English summary
The finding of the "Desh Ka Mood" states that if the Congress, the SP and the BSP come together in 2019 Lok Sabha election then the NDA will suffer a huge loss in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X