തന്റെ സ്വത്ത് സംരക്ഷിക്കണം, യോഗി ആദിത്യനാഥിന് മുംബൈ സ്ഫോടനക്കേസ് പ്രതിയുടെ കത്ത്, സംഭവം ഇങ്ങനെ...

  • Written By: Desk
Subscribe to Oneindia Malayalam

ലക്നൗ: 1933ൽ നടന്ന മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ അബുസലീം തന്റെ കുടുംബ സ്വത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. തന്റെ വ്കീൽ വഴിയാണ് അബുസലീം കത്തയച്ചിരിക്കുന്നത്. ഇപ്പോൾ മുംബൈ സ്ഫോടന കേസിൽ മുംബൈ സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവിന് കഴിയുകയാണ് അബു സലീം. 1960ൽ ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലയിലാണ് അബു സലീം ജനിച്ചത്.

ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് കർഷകരോട് ചെയ്തതെന്ത്? മഹിജയോട് പിണറായി ചെയ്തതോ, ഫട്നാവിസ് മാതൃക!

അവിടെയുണ്ടാരുന്ന കുടുംബ സ്വത്ത് വ്യാജരേഖ ചമച്ച് ആരോ കൈക്കലാക്കിയെന്നും അബു സലീം അയച്ച കത്തിൽ പറയുന്നു. 2013 മാർച്ച് 30നാണ് അബു സലീംമിനും സഹോദരനും കുടുംബ സ്വത്ത് ലഭിച്ചത്. എന്നാൽ 2017ൽ വ്യജരേഖ ചമച്ച് മറ്റാരോ ഭൂമി സ്വന്തമാക്കുകയായിരുന്നു. തങ്ങളുടെ ഭൂമിയിൽ നിയമപ്രകാരമല്ലാതെ കെട്ടിടങ്ങൾ പണിയുന്നുണ്ടെന്നും അത് തടയണമെന്നും അദ്ദേഹം അയച്ച കത്തിൽ വ്യക്തമാക്കുന്നു.

Abu Salim

മുംബൈ സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് ഗുജറാത്തിൽ നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചുകൊടുത്തു എന്നതാണ് അബുസലീമിനെതിരായ കുറ്റം. ആയുധം എത്തിച്ച സംഘത്തിലെ മുഖ്യപ്രതിയാണിയാൾ. ഇത്തർ പ്രദേശിൽ ജനിച്ച് വളർന്ന അബുസലീം പിതാവിന്റെ മരണത്തോടെ മോട്ടോർ മെക്കാനിക്കായി ജോലി ചെയ്ത്ത് അവസാനിപ്പിച്ച് ടാക്സി ഡ്രൈവറായി ദില്ലിയിലെത്തുകയായിരുന്നു. പിന്നീട് മുംബൈയിലേക്ക് മാറിയതോടെയാണ് ജീവിതം മാറി മറിയുന്നത്.

1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992 ഡിസംബര്‍ രണ്ടിന് അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

നക്സൽ ആക്രമണം: എട്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, സൈനിക വാഹനം സ്ഫോടനത്തിൽ തകർത്തു!!

ആധാർ ബന്ധിപ്പിക്കൽ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി: ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bu Salem, the mastermind of the 1993 Mumbai serial blasts, has written a letter to Uttar Pradesh Chief Minister Yogi Adityanath about the encroachment on his ancestral land in Uttar Pradesh’s Azamgarh district.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്