Get Updates
Get notified of breaking news, exclusive insights, and must-see stories!

16ല്‍ 14 സീറ്റ്: കൊല്‍ക്കത്ത തൂത്തുവാരി എബിവിപി തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഭരണം പിടിക്കാനുള്ള ബി ജെ പിയുടെ ആഗ്രഹം അത്യാഗ്രഹമല്ല എന്ന സൂചന നല്‍കി കൊല്‍ക്കത്തയിലെ ക്യാംപസുകളില്‍ എ ബി വി പിക്ക് വന്‍ വിജയം. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ജ്യൂട്ട് ടെക്‌നോളജിയില്‍ 16 ല്‍ 14 സീറ്റുകളാണ് എ ബി വി പി തൂത്തുവാരിയത്. ഇതാദ്യമായാണ് എ ബി വി പി ഇവിടെ മത്സരിക്കുന്നത്.

തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല വേറെയും സര്‍പ്രൈസുകള്‍ തങ്ങള്‍ കരുതി വെച്ചിട്ടുണ്ട് എന്നാണ് കൊല്‍ക്കത്തയിലെ എ ബി വി പി നേതാക്കള്‍ പറയുന്നത്. സംസ്ഥാന ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും എ ബി വി പിയിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

abvp

കഴിഞ്ഞ 35 വര്‍ഷങ്ങളായി എസ് എഫഐയുടെ പിടിയിലായിരുന്ന കോളേജുകളാണ് തൃണമൂലിനും പിന്നെ എ ബി വി പിക്കും വഴി മാറുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമത്തിനും സി പി എമ്മിന്റെയും എസ് എഫ് ഐയുടെയും ദുര്‍ഭരണത്തിനുമുള്ള മറുപടിയാണിത്. തങ്ങള്‍ ഇവിടെയുണ്ടോ എന്നാണ് വിദ്യാഭ്യാസ മന്ത്രി ചോദിച്ചത്. ഇപ്പോള്‍ മന്ത്രിക്ക് കാര്യം മനസിലായിട്ടുണ്ടാകും.

മറ്റ് സംഘടനകളുടെ സഹായത്തോടെ കിദര്‍പൂര്‍ കോളേജില്‍ എ ബി വി പി യൂണിയന്‍ ഭരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത് നടക്കാന്‍ പോകുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കുട്ടി സംഘടനകള്‍ പറയുന്നത്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പല്ല, ജാദവ് പൂര്‍, പ്രസിഡന്‍സി യൂണിവേഴ്‌സിറ്റികളിലെ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞിട്ട് തങ്ങളെ എഴുതിത്തള്ളിയാല്‍ മതിയെന്നാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+