63കാരിയുടെ വീട്ടുപടിക്കൽ മൂത്രമൊഴിച്ചതിന് ആരോപണവിധേയനായ എബിവിപി നേതാവ് എയിംസ് ബോര്‍ഡില്‍;വിവാദം
ചെന്നൈ; വൃദ്ധയുടെ വീട്ടുപടിക്കല്‍ മൂത്രമൊഴിച്ചതിന് ആരോപണവിധേയനായ എബിവിപി ദേശീയ അധ്യക്ഷനെ മധുര എയിംസ് ബോര്‍ഡില്‍ നിയമിച്ച കേന്ദ്രസർക്കാർ നടപടി വിവാദത്തിൽ.കിൽപാക് മെഡിക്കൽ കോളേജിലെ പ്രൊഫസറും സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. ഷൺമുഖം സുബ്ബയ്യയെയാണ് തമിഴ്നാട്ടിലെ മധുരയിലെ തോപ്പൂര്‍ എയിംസ് ബോർഡിൽ നിയമിച്ച് ഉത്തരവിറക്കിയത്.
ചെന്നൈയിൽ 63 കാരിയായ സ്ത്രീയുടെ വീട്ടുവാതിലിനു മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞതിനും അവിടെ മൂത്രമൊഴിച്ചുവെന്നാരോപിച്ച് സുബ്ബിയ്യക്കെതിരെ നേരത്തേ പോലീസ് കേസെടു്തിരുന്നു. ഇയാൾ വീട്ടുപടിക്കൽ മൂത്രമൊഴിക്കുന്ന സിസിടിവി ദൃശ്യങ്ൾ പുറത്തുവന്നിരുന്നു. തുടർന്നായിരുന്നു ഇവർ പോലീസിൽ പരാതി നൽകിയത്.

അതേസമയം പിന്നീട് ഇവർ പരാതി പിൻവലിച്ചു. കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് പരാതി പിൻവലിച്ചതെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ഒഴിഞ്ഞ പാർക്കിംഗ് സ്ഥലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് സുബ്ബിയയും സ്ത്രീയും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് സ്ത്രീ ഇയാൾക്കെതിരെ പരാതിപ്പെട്ടത്. എന്നാൽ ആരോപണം നിഷേധിച്ച സുബ്ബയ്യ തെളിവായി നൽകിയ വീഡിയോ വ്യാജമാണെന്നും ആരോപിച്ചിരുന്നു.
Recommended Video
അതേസമയം ഇയാളെ നിയമിച്ച നടപടിക്കെതിരെ പ്രതിഷേധമുയർത്തി നിരവി പേർ രംഗത്തെത്തി. ഈ തീരുമാനം സ്ത്രീകളെ അപമാനിക്കുന്നതല്ലേ എന്ന് വിസികെ നേതാവും തമിഴ്‌നാട് വില്ലുപുറത്തുനിന്നുള്ള എംപിയുമായ ഡി രവികുമാര്‍ ചോദിച്ചു.സുബ്ബയ്യയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും രംഗത്തെത്തി.മോശം പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്നായിരുന്നു ഡിഎംകെ എംപി കനിമൊഴി ട്വീറ്റ് ചെയ്ത്.












Click it and Unblock the Notifications