ബെംഗളൂരു വായു മലിനീകരണം: ലോകാരോഗ്യ സംഘടനയുടെ നിലവാരത്തേക്കാൾ കൂടുതലെന്ന് ഗ്രീൻപീസ് റിപ്പോർട്ട്
ബെംഗളൂരു വായു മലിനീകരണം: ലോകാരോഗ്യ സംഘടനയുടെ നിലവാരത്തേക്കാൾ കൂടുതലെന്ന് ഗ്രീൻപീസ് റിപ്പോർട്ട്
ബെംഗളൂരു: ബെംഗളൂരുവിലെ മലിനീകരണ തോത് ലോകാരോഗ്യ സംഘടനയുടെ നിലവാരത്തേക്കാൾ കൂടുതലെന്ന് ഗ്രീൻപീസ് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ 10 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിലും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ ) നിലവാരത്തേക്കാൾ ഉയർന്ന മലിനീകരണം രേഖപ്പെടുത്തി.
പരിസ്ഥിതി അഭിഭാഷക ഗ്രൂപ്പായ ഗ്രീൻപീസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഉടനീളമുള്ള നഗരങ്ങൾ മലിനമായ വായു ശ്വസിക്കുന്നു. ഈ മലിനീകരണം ഉത്തരേന്ത്യൻ നഗരങ്ങളിൽ മാത്രം ഒതുങ്ങില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
" കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനറെ ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് പ്രകാരം, പി എം 10-ന് 60 µg /എം 3 പരിധിക്ക് മുകളിൽ ഉള്ള എം എം 10 ലെവലുകൾ 80 % നഗരങ്ങളിലും പട്ടണങ്ങളിലും ഉണ്ട്. വായു മലീനികരണത്തെ കുറിച്ച് വ്യക്തമാക്കുന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബെംഗളൂരുവിലെ എല്ലാ സ്ഥലങ്ങളിലും പി എം 2.5, പി എം 10 എന്നിവയുടെ വാർഷിക ശരാശരി മൂല്യങ്ങളെ പരാമർശിക്കുന്ന മലിനീകരണ തോത് ലോകാരോഗ്യ സംഘടനയുടെ നിലവാരത്തേക്കാൾ കൂടുതൽ ആണ്. " ഇത് കൂടാതെ, എല്ലാ സ്റ്റേഷനുകളും പി എം 2.5 മൂല്യങ്ങൾ ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡുകൾ മാനദണ്ഡങ്ങൾക്കുള്ളിലാണ്. കൂടാതെ എട്ട് സ്റ്റേഷനുകൾ പി എം 10 മൂല്യങ്ങൾ ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡുകൾ നിലവാരത്തേക്കാൾ ഉയർന്നതാണ്." - ദക്ഷിണേന്ത്യയിലെ നഗരങ്ങൾ സുരക്ഷിതമായ വായു ശ്വസിക്കുന്നുണ്ടോ?" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പറയുന്നു.

അതേ സമയം, പൊതു ഗതാഗതത്തിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത ഒഴിവാക്കാൻ നഗരങ്ങളിലെ ആളുകൾ സ്വകാര്യ വാഹനങ്ങൾക്ക് മുൻഗണന നൽകിയരന്നു. ഈ സമയത്താണ് റിപ്പോർട്ട് വരുന്നത്. കൊവിഡിനെ പ്രതിരോധിച്ച് ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും, 10 ദക്ഷിണേന്ത്യൻ നഗരങ്ങളിലെയും പി എം 2.5, പി എം 10 എന്നിവയുടെ വാർഷിക ശരാശരി മൂല്യങ്ങൾ ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാനദണ്ഡങ്ങളെക്കാൾ ഉയർന്നു.

അതേ സമയം, 12 ദശലക്ഷത്തിൽ അധികം ജന സംഖ്യയുള്ള ബെംഗളൂരുവിൽ 800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശം 10 ദശലക്ഷം വാഹനങ്ങൾ ഉണ്ട്. ഒരു കാലത്ത് ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നാണ് ബെംഗളൂരുനെ അറിയപ്പെട്ടിരുന്നത്. എന്നാൽ, മോശം റോഡുകൾ, മോശം ആസൂത്രണം, വർദ്ധിച്ചു വരുന്ന സ്വകാര്യ വാഹനങ്ങൾ എന്നിവയാൽ ഇവിടുത്തെ ജീവിത നിലവാരം അതിവേഗം തകർച്ചയിലേക്ക് പോയി. നെതർലാൻഡ്സ് ആസ്ഥാനമായുള്ള ടോംടോം സൂചികയുടെ റിപ്പോർട്ട് അനുസരിച്ച്, വാഹന ഗതാഗതം വളരെ മന്ദ ഗതിയിലായ നഗരം എന്നതിലും നഗരം ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും മോശം ട്രാഫിക്ക് നഗരം എന്ന ആഗോള പ്രശസ്തിയാണ് ബെംഗളൂരുവിന് ലഭിച്ചത്.

അതേസമയം, നാവിഗേഷൻ, ട്രാഫിക്, മാപ്പ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള ദാതാക്കളായ ടോംടോമിന്റെ വാർഷിക ട്രാഫിക് സൂചികയുടെ ഒമ്പതാം പതിപ്പ് അനുസരിച്ച്, 2019 ൽ 57 രാജ്യങ്ങളിലായി 415 നഗരങ്ങളെ പിന്തള്ളി ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ദക്ഷിണേന്ത്യൻ നഗരത്തിലെ ശരാശരി 71 % ഡ്രൈവർമാർ കൂടുതൽ സമയവും ട്രാഫിക്കിൽ കുടുങ്ങി കിടക്കുന്നു. ആയതിനാൽ, ഈ വർഷം ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയതായി ടോംടോം റിപ്പോർട്ട് പറയുന്നു. എന്നാൽ, ബംഗളൂരുവിലെ നിർമാണത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്നത് വാഹന മലിനീകരണമാണ്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications