Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു!! ഹൈക്കോടതി ഉത്തരവ്!

ദില്ലി: ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാല് ആഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച സുപ്രീം കോടതി പ്രതികള്‍ക്ക് ഉചിതമായ കീഴ്‌ക്കോടതികളെ സമീപിക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവ്‌ലാഖ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

നാവ്‌ലാഖയെ 24 മണിക്കൂറില്‍ അധികം വീട്ടുതടങ്കലില്‍ വച്ചത് ന്യായീകരിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യമോ മുന്‍കൂര്‍ നോട്ടീസോ നവ്‌ലഖയ്ക്ക് പോലീസ് നല്‍കിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

അഞ്ച് സാമൂഹിക പ്രവർത്തകർ

അഞ്ച് സാമൂഹിക പ്രവർത്തകർ


ഈവര്‍ഷം ആദ്യം മഹാരാഷ്ട്രയിലെ ഭീമ കൊരേഗാവ് സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് തെലുങ്ക് കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധ പ്രവര്‍ത്തകന്‍ വെര്‍ണ്ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയുടെ ലാഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഞ്ച് പേരുടെയും വീട്ടുതടങ്കല്‍ സുപ്രീംകോടതി നാലാഴ്ച കൂടി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധി.

പോലീസിന് തെളിയിക്കാനായില്ല

പോലീസിന് തെളിയിക്കാനായില്ല


കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ചേര്‍ന്ന എല്‍ഗാര്‍ പരിഷത്ത് യോഗത്തില്‍ ഇവര്‍ പങ്കെടുത്തെന്നും ഇത് പിന്നീട് ഭീമ കൊരേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമായിരുന്നു പോലീസിന്റെ ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ല. ഇക്കാര്യത്തില്‍ പോലീസ് പക്ഷാഭേദം കാട്ടിയെന്ന ആരോപണം ശക്തമാണ്.

ശിവ പ്രതിഷ്ഠാന്‍, ഹിന്ദു ഏകതാ മഞ്ച് ആക്രമണം അഴിച്ചുവിട്ടു

ശിവ പ്രതിഷ്ഠാന്‍, ഹിന്ദു ഏകതാ മഞ്ച് ആക്രമണം അഴിച്ചുവിട്ടു

സമാധാനപൂര്‍വം നടന്നിരുന്ന യോഗത്തെ ശിവ പ്രതിഷ്ഠാന്‍, ഹിന്ദു ഏകതാ മഞ്ച് എന്നീ സവര്‍ണ്ണ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഘടനകളുടെ നേതാക്കളായ സംഭാജി ഭീഡെ, മിലിന്ദ് എക് തോബെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവരെ വളരെ വേഗം കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഈ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യത്ത് പ്രതിഷേധം

രാജ്യത്ത് പ്രതിഷേധം

ഇവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യത്ത് വമ്പന്‍ പ്രതിഷേധം നടന്നിരുന്നു. വിമര്‍ശിക്കുന്നവരെ വായടപ്പിക്കുന്ന നീക്കമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നായിരുന്നു ആരോപണം. കേസുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ അഞ്ചുപേരില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചനയായിരുന്നെന്നാണ് പോലീസ് വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+