രാഹുലിനൊപ്പം നടന്നത് കോണ്‍ഗ്രസില്‍ ചേരാനോ..? ഓട്ടം വലത്ത് നിന്ന് ഇടത്തോട്ടെന്ന് കമല്ഹാസന്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന് കരുതി താന്‍ ആ പാര്‍ട്ടിയുമായി അടുക്കുന്നു എന്ന് അര്‍ത്ഥമില്ല എന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. കോഴിക്കോട് നടന്ന ആറാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമാപന ദിനത്തില്‍ സംസാരിക്കവെ ആയിരുന്നു കമല്ഹാസന് നിലപാട് വ്യക്തമാക്കിയത്.
1970 കളില്‍ തനിക്ക് ഇത്രയധികം രാഷ്ട്രീയബോധം ഉണ്ടായിരുന്നെങ്കില്‍ അടിയന്തരാവസ്ഥയിലും രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ നടക്കുമായിരുന്നു എന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത് എന്നും കമല്ഹാസന് വ്യക്തമാക്കി. തന്റെ ഉള്ളില്‍ അസ്വസ്ഥതയും ദേഷ്യവും നിറഞ്ഞതിനാലാണ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയത് എന്നും കമല്‍ ഹാസന് പറഞ്ഞു.

ആറ് പതിറ്റാണ്ടിലേറെയായി തനിക്ക് ഇത്രയധികം സ്നേഹം നല്കിയ സമൂഹത്തിനും ജനങ്ങള്‍ക്കും എന്തെങ്കിലും തിരികെ നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് എനിക്ക് തോന്നി. രാഷ്ട്രീയം എന്നില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് ഞാന്‍ രാഷ്ട്രീയത്തില്‍ എന്റെ സ്വാധീനം ചെലുത്തണം എന്നും കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു കേന്ദ്രീകൃത മനുഷ്യനാണ് എന്നും ആ കേന്ദ്രീകൃത വീക്ഷണങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് വലത്ത് നിന്ന് ഇടത്തേക്ക് ഓടുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്നാല്‍ ബഹുസ്വരതയാണ്. കൃഷിയോ രാഷ്ട്രീയമോ എഴുത്തോ എന്ന് വേണ്ട് ഏത് മേഖലയിലാണെങ്കിലും ഏകസംസ്കാരം എന്ന നയം മോശമാണ് എന്നും കമല്ഹാസന് പറഞ്ഞു. മതേതര ഇന്ത്യയെ ഏകസംസ്കാരമുള്ള ഇന്ത്യയാക്കാനുള്ള ഏക മാര്‍ഗം വംശഹത്യയാണ്.

തങ്ങള്‍ അത് അനുവദിക്കില്ല എന്നും താന്‍ മുന്‍പ് ക്ഷുഭതിനായ ചെറുപ്പക്കാരനായിരുന്നു എന്നും ഇപ്പോള്‍ ക്ഷുഭിത വൃദ്ധനാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യ ഏപ്പോഴും തന്റെ മനസ്സില്‍ ചെറുപ്പമായി തന്നെ തുടരും എന്നും കമല്‍ ഹാസന് വ്യക്തമാക്കി. നേരത്തെ ഭാരത് ജോഡോ യാത്ര ദല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു കമല്ഹാസന് പങ്ക് ചേര്‍ന്നിരുന്നത്. ഇതിന് പിന്നാലെ കമല്ഹാസന് കോണ്‍ഗ്രസുമായി അടുക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

മാത്രമല്ല തമിഴ്നാട്ടിലെ ഡി എം കെ സഖ്യത്തില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഭാഗമാകും എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ തള്ളുകയാണ് കമല്ഹാസന് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ജനുവരി 30 ന് ജമ്മു കശ്മീരില്‍ ആണ് സമാപിക്കുന്നത്. സമാപന സമ്മേളനത്തിലേക്ക് രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളേയും ക്ഷണിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications