കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണര്‍ക്ക് ആശ്വാസമായി പ്രകാശ് രാജ്, തെലങ്കാനയിലെ ഒരു ഗ്രാമം ദത്തെടുത്തു

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനു പുറകെ ഗ്രാമീണര്‍ക്ക് ആശ്വാസമേകാന്‍ സിനിമാതാരം പ്രകാശ് രാജും എത്തി. സച്ചിന്‍ ആന്ധ്രയിലെ ഗ്രാമം ദത്തെടുത്തപ്പോള്‍ പ്രകാശ് രാജ് ദത്തെടുത്തിരിക്കുന്നത് തെലങ്കാനയിലെ കര്‍ഷക ഗ്രാമമാണ്. മെഹബൂബ് ജില്ലയിലെ കൊണ്ടാരെദിപ്പള്ള എന്ന ഗ്രാമത്തിനാണ് പ്രകാശ് ആശ്രയമായത്.

പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമമാണ് കൊണ്ടാരെദിപ്പള്ള. ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രകാശ് രാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും വികസനപദ്ധതികള്‍ നടപ്പാക്കുക. പുതിയ രീതിയിലുള്ള കൃഷി രീതികള്‍ പരീക്ഷിക്കാനാണ് താരത്തിന്റെ പുറപ്പാട്.

prakashraj

പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗ്രാമത്തില്‍ കൃഷിയിറക്കുമെന്നാണ് പ്രകാശ് രാജ് പറയുന്നത്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ജോലിയും ഇതിലൂടെ ലഭ്യമാക്കും. പ്രകാശ് രാജിന്റെ ഫൗണ്ടേഷന്‍ ഗ്രാമത്തിലെത്തി സര്‍വ്വേ നടത്തും. സംസ്ഥാനത്തെ പഞ്ചായത്ത് രാജ്-ഐടി മന്ത്രി തരകരാമ രാവുവിനോടാണ് പ്രകാശ് രാജ് ഈ ആഗ്രഹം ആദ്യം അറിയിച്ചത്.

പിന്നീട് തരകരാമ രാവു ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയാണുണ്ടായത്. കഴിഞ്ഞ മാസം തെലുങ്ക് സിനിമാതാരം മഹേഷ് ബാബുവും തെലങ്കാനയിലെ ഒരു ഗ്രാമം ദത്തെടുത്തിരുന്നു.

English summary
Actor Prakash Raj on Monday decide to adopt a village in the backward Mahabubnagar district of Telangana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X