കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി കേന്ദ്രമന്ത്രി...? മോദി സര്‍ക്കാരിലെ പുനസംഘടന ഉടന്‍, ചര്‍ച്ചകള്‍ സജീവം

Google Oneindia Malayalam News

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന ചര്‍ച്ചയില്‍ നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ബി ജെ പിയുടെ സംഘടനാതലത്തിലും കേന്ദ്ര സര്‍ക്കാരിലും അഴിച്ച് പണിക്ക് സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നത് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭാ പുനഃസംഘടനയേക്കും എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ മുന്‍ എം പിയായി സുരേഷ് ഗോപിയെ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പി കേരളത്തില്‍ വലിയ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് കേരളത്തിലെ എല്ലാ പദ്ധതികളും ബി ജെ പി ആസൂത്രണം ചെയ്യുന്നത്.

1

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ച് വലിയ ഇംപാക്ട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ ബി ജെ പിയുടെ ഔദ്യോഗിക നേതാക്കളേക്കാള്‍ ജനപ്രീതിയും സുരേഷ് ഗോപിക്ക് ഉണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങള്‍. രാജ്യസഭാ എം പി സ്ഥാനത്തെ കാലാവധി പൂര്‍ത്തിയായെങ്കിലും സുരേഷ് ഗോപി ബി ജെ പി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍

2


വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനത്ത് നിന്നും എം പിമാരെ ജയിപ്പിച്ചെടുക്കുക എന്നതാണ് ബി ജെ പി ലക്ഷ്യമിടുന്നത്. അതിനാലാണ് സുരേഷ്ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള നീക്കം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളില്‍ ബി ജെ പിക്ക് നല്ല വിജയ സാധ്യതയുണ്ട് എന്നാണ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. നിലവില്‍ ശശി തരൂരാണ് തിരുവനന്തപുരം എം പി.

'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു

3

വീണ്ടും തരൂരിന് തിരുവനന്തപുരത്ത് നിന്ന് സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയിരിക്കെ ശക്തമായ പ്രകടനം ഇവിടെ കാഴ്ച വെക്കാം എന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. തൃശൂരില്‍ വലിയ സ്വാധീനമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ അടിത്തട്ടില്‍ ഒരു ഓളമുണ്ടാക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ സുരേഷ് ഗോപി സമ്മതം മൂളിയാല്‍ തൃശൂര്‍ സീറ്റില്‍ ബി ജെ പി മറ്റൊരു ഓപ്ഷന്‍ മുന്നോട്ടുവെക്കില്ല.

സിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎംസിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎം

4

എന്നാല്‍ നിലവില്‍ സുരേഷ് ഗോപിക്ക് അധികാരമില്ല എന്ന പരിമിതിയുണ്ട്. പലകാര്യങ്ങളും തനിക്ക് അതിനാല്‍ ചെയ്യുന്നതിന് സാധിക്കുന്നില്ല എന്നും താരം പറഞ്ഞിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കി സുരേഷ് ഗോപിയെ കൊണ്ട് മണ്ഡലത്തില്‍ പല പ്രവര്‍ത്തനങ്ങളും ചെയ്യിക്കാം എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ വി മുരളീധരനും രാജീവ് ചന്ദ്രശേഖറുമാണ് കേന്ദ്രമന്ത്രിസഭയിലെ മലയാളി പ്രതിനിധികള്‍.

5

രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ അത്ര സജീവമല്ല. വി മുരളീധരന് പാര്‍ട്ടിക്കുള്ളില്‍ പോലും പിന്തുണയില്ല. അതിനാലാണ് മൂന്നാമതൊരു ഓപ്ഷന്‍ കേരളത്തില്‍ നിന്ന് ബി ജെ പി തേടുന്നത്. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് രണ്ടാം മോദി സര്‍ക്കാരില്‍ ആദ്യ പുനഃസംഘടന നടക്കുന്നത്. അന്ന് 12 മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു,.പ്പോള്‍ മുതിര്‍ന്ന മന്ത്രിമാരായിരുന്ന രവിശങ്കര്‍പ്രസാദ്, പ്രകാശ് ജാവ്ദേക്കര്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമായി.

6

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ വരും വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഇത് കൂടി മുന്നില്‍ കണ്ടായിരിക്കും കേന്ദ്ര സര്‍ക്കാരിനെ പുനസംഘടന.

English summary
actor Suresh Gopi is being considered in the reshuffle of the Central Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X