കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് ഉറ്റുനോക്കുന്നു; വിജയ് ആരാധകര്‍ സഖ്യം ചേരില്ല... തൂത്തുവാരിയാല്‍ ചിത്രം മാറും

Google Oneindia Malayalam News

ചെന്നൈ: നടന്‍ ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. എസ്എ ചന്ദ്രശേഖര്‍ മകന്റെ രാഷ്ട്രീ പ്രവേശനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്‌തെങ്കിലും വിജയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുടര്‍ നടപടികള്‍ തടഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വിജയ് ഇല്ല എന്ന് എല്ലാവരും കരുതി. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ഗ്രാമപഞ്ചാതത്ത് തിരഞ്ഞെടുപ്പില്‍ വിജയ് ആരാധകര്‍ മല്‍സരിച്ചു. അതും വിജയുടെ ആശിര്‍വാദത്തോടെ.

മികച്ച വിജയമാണ് വിജയ് ആരാധകര്‍ നേടിയത്. ഇത് തമിഴകത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചു. ഇപ്പോഴിതാ വീണ്ടും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് തമിഴ്‌നാട്ടില്‍. പലരും വിജയ് ആരാധകരുമായി സഖ്യത്തിന് ശ്രമിച്ചു. എന്നാല്‍ ആരുമായും സഖ്യത്തിനില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇതോടെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് തമിഴ് ജനത. അറിയാം കൂടുതല്‍ വിവരങ്ങള്‍...

നികേഷിനെതിരെ കേസെടുത്തതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം... നടിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടില്ലനികേഷിനെതിരെ കേസെടുത്തതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം... നടിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടില്ല

1

വിജയ് ആരാധക കൂട്ടായ്മയായ ദളപതി വിജയ് മക്കള്‍ ഇയക്കം ഇത്തവണ തനിച്ച് മല്‍സരിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വതന്ത്രരായിട്ടാണ് മല്‍സരിക്കുക. ആരുമായും സഖ്യം ചേരേണ്ടതില്ലെന്നും തനിച്ച് മല്‍സരിച്ച് ശക്തി തെളിയിക്കണമെന്നുമാണ് ആരാധകര്‍ക്ക് വിജയ് നല്‍കിയ നിര്‍ദേശം. ചില പാര്‍ട്ടികള്‍ വിജയ് ആരാധകരുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു.

2

വിജയുടെ അംഗീകാരത്തോടെ ഇറക്കിയ ആരാധക കൂട്ടായ്മയുടെ പ്രസ്താവന ഇങ്ങനെയാണ്- നഗര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ദളപതി വിജയ് മക്കള്‍ ഇയക്കം മല്‍സരിക്കും. ആരുമായും സഖ്യം ചേരില്ല. ആരുടെയും പിന്തുണ ആവശ്യപ്പെടുകയുമില്ല. വിജയ് ആരാധകരും ഫാന്‍സ് പ്രവര്‍ത്തകരും ഭാരവാഹികളും നമ്മുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാം. അവര്‍ നമ്മോടൊപ്പം നില്‍ക്കും....

3

കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് വിജയ് ആരാധകര്‍ നേടിയത്. 170ല്‍ താഴെ സീറ്റുകളില്‍ മല്‍സരിച്ച് 129 സീറ്റുകളില്‍ ജയിച്ചു. ഡിഎംകെ കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റ് നേടിയത് വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരായിരുന്നു. ഫാന്‍സിന്റെ കൊടിയും വിജയുടെ ഫോട്ടോയും ഇവര്‍ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ വിജയ് നേരിട്ട് പ്രചാരണത്തിന് എത്തിയിരുന്നില്ല.

സുപ്രധാന തീരുമാനവുമായി ബഹ്‌റൈന്‍; യുഎഇക്ക് പിന്നാലെ... പ്രമുഖരെ ആകര്‍ഷിക്കുംസുപ്രധാന തീരുമാനവുമായി ബഹ്‌റൈന്‍; യുഎഇക്ക് പിന്നാലെ... പ്രമുഖരെ ആകര്‍ഷിക്കും

4

തമിഴ്‌നാട്ടില്‍ വളരെ ആരാധകരുള്ള നടനാണ് വിജയ്. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് അദ്ദേഹം പരീക്ഷണം നടത്തുകയാണ് എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ജനപിന്തുണ ലഭിക്കുമെന്ന് ഉറപ്പാക്കിയ ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങാമെന്നാണ് വിജയ് കണക്കുകൂട്ടുന്നത് എന്നും അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ സൂക്ഷിച്ച് കാല്‍വച്ചില്ലെങ്കില്‍ മറ്റുപലര്‍ക്കും സംഭവച്ച പോലെ കാര്യമായി ശോഭിക്കാന്‍ കഴിയാതെ വരും.

5

ഈ മാസം 19നാണ് തമിഴ്‌നാട്ടില്‍ നഗര പഞ്ചാത്തുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. ഭരണകക്ഷിയായ ഡിഎംകെ തന്നെയാണ് പ്രചാരണത്തിലും മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, പ്രതിപക്ഷമായ അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷമാണ്. മികച്ച പ്രകടനം അവര്‍ക്ക് സാധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. 22നാണ് വോട്ടെണ്ണല്‍.

എന്ത് ക്യൂട്ടാണ് അര്‍ജുന്റെ ഭാര്യ; നിവേദിത ആരെന്ന് അറിയുമോ? ഐശ്വര്യ പങ്കുവച്ച ചിത്രങ്ങള്‍

6

കഴിഞ്ഞ ദിവസം പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി വിജയുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ വിജയുമായി രാഷ്ട്രീയ സഖ്യത്തിനുള്ള വിഷയവും ചര്‍ച്ചയായി എന്നാണ് വിവരം. തിരഞ്ഞെടുപ്പില്‍ വിജയുടെ പിന്തുണ അദ്ദേഹം തേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിജയ് ഒന്നും വ്യക്തമായി പറഞ്ഞില്ലത്രെ.

7

തൊട്ടുപിന്നാലെയാണ് ആരുമായും സഖ്യം വേണ്ടെന്ന് ആരാധകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കിയത്. പിഴക്കാതെ ചുവടുകള്‍ വയ്ക്കാനാണ് താരത്തിന്റെ നീക്കമെന്ന് വ്യക്തമാകുകയാണ്. ജനപ്രീതി അളക്കുകയാണ് ലക്ഷ്യം. വിജയ് ആരാധകര്‍ തമിഴ്‌നാട്ടിലുടനീളം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ കാലമായി സജീവമാണ്. ഇത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് അവര്‍ കരുതുന്നു. നേരത്തെ രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ ഹാസന്‍, പാതി വഴിയില്‍ പിന്മാറിയ രജനീകാന്ത്, എവിടെയും എത്താതെ പോയ വിജയ് കാന്ത്, ശരത് കുമാര്‍ എന്നിവരുടെയെല്ലാം അനുഭവങ്ങള്‍ തമിഴ്‌നാട്ടിലുള്ളപ്പോഴാണ് വിജയ് മറ്റൊരു വഴിയിലൂടെ എത്തുന്നത്.

Recommended Video

cmsvideo
രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ആര് ആർക്കൊപ്പം?

English summary
Actor Vijay Fans Will Contest Tamil Nadu Local Body Election on February 19 Alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X