കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ഒഴിവാക്കാനോ പിഴ നൽകാതിരിക്കാനോ അല്ല; ആഡംബര കാറിന്റെ നികുതി ഇളവിൽ അപ്പീൽ നൽകി വിജയ്

താരം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് രൂക്ഷമായ ഭാഷയിലാണ് കോടതി വിജയിയെ വിമർഷിച്ചത്

Google Oneindia Malayalam News

ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ആഢംബര കാറിന് നികുതി ഇളവ് വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പിൽ നൽകി നടൻ വിജയ്. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് താരം ഡിവിഷൻ ബെഞ്ചിന് സമീപിച്ചത്. വിജയ്‌യുടെ അഭിഭാഷകൻ കുമാരേശനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജസ്റ്റിസ് എം.എം സുന്ദരേഷ്, ജസ്റ്റിസ് ആർ.എൻ മഞ്ജുള്ള എന്നിവരടങ്ങിയ ബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.

Actor Vijay

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍

പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാൻ വേണ്ടിയോ അല്ല അപ്പീൽ നൽകുന്നതെന്നും ജഡ്ജിയുടെ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെയാണ് അപ്പീൽ നൽകുന്നതെന്ന് താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. താരം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് രൂക്ഷമായ ഭാഷയിലാണ് കോടതി വിജയിയെ വിമർഷിച്ചത്. ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
ഇളയ ദളപതി വിജയ്ക്ക് വൻ തുക പിഴ ശിക്ഷ നൽകി കോടതി. കാരണം ഇതാണ്

വിദേശത്ത് നിന്നും വിജയ് ഇറക്കുമതി ചെയ്യുന്ന കോടികള്‍ വില വരുന്ന റോള്‍സ് റോയ്‌സ് കാറിന് അദ്ദേഹം നികുതി അടച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ നിന്നും 2012ല്‍ ആണ് റോള്‍സ് റോയിസ് ഗോസ്റ്റ് കാര്‍ വിജയ് ഇറക്കുമതി ചെയ്തത്. കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവ് വേണം എന്ന് ആവശ്യപ്പെട്ട് താരം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ ആണ് താരത്തെ വിമര്‍ശിച്ച് കൊണ്ട് ഹര്‍ജി തളളുകയും പിഴ ശിക്ഷ ചുമത്തുകയും ചെയ്തത്.

സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ ഹീറോ ആയി മാറരുതെന്ന് കോടതി കുറ്റപ്പെടുത്തി.അഴിമതിക്ക് എതിരെയുളള പോരാട്ടം സിനിമയില്‍ മാത്രം മതിയോ എന്ന് പിഴ വിധിച്ച് കൊണ്ട് ജസ്റ്റിസ് എം സുബ്രഹ്മണ്യം ചോദിച്ചു. അഴിമതിക്ക് എതിരെയുളള സിനിമകളിലൂടെയാണ് വിജയിക്ക് ആരാധകര്‍ ഉണ്ടായത്.. അത്തരമൊരാള്‍ ടാക്‌സ് വെട്ടിപ്പ് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.

ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
Actor Vijay re appeal in Madras high court for tax deduction of Luxury car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X