• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിക്രം ഗോഖലെ മരിച്ചിട്ടില്ല; അനുശോചിച്ച് വെട്ടിലായി താരങ്ങള്‍... മരണ വാര്‍ത്തയ്ക്ക് പിന്നാലെ

Google Oneindia Malayalam News

മുംബൈ: പ്രശസ്ത നടന്‍ വിക്രം ഗോഖലെ മരിച്ചെന്ന് വാര്‍ത്ത. അജയ് ദേവ്ഗണ്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ അനുശോചനവുമായി രംഗത്തുവന്നു. തൊട്ടുപിന്നാലെ അദ്ദേഹം മരിച്ചിട്ടില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ അനുശോചനം അറിയിച്ചവര്‍ വെട്ടിലായി. ബോളിവുഡ്, മറാത്തി സിനിമകളില്‍ ശ്രദ്ധേയനായ നടനാണ് വിക്രം ഗോഖലെ.

ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് കുടുംബം വിശദീകരിച്ചു. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

1

വിക്രം ഗോഖലെ മരിച്ചെന്ന് സോഷ്യല്‍ മീഡിയകളിലാണ് പ്രചാരണമുണ്ടായത്. ബുധനാഴ്ച രാത്രി ആശുപത്രിയില്‍ വച്ച് മരിച്ചു എന്നായിരുന്നു പ്രചാരണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ വൃശാലി പ്രതികരണവുമായി രംഗത്തുവന്നു. വിക്രം ഗോഖലെ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും അവര്‍ അറിയിച്ചു.

2

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വിക്രം ഗോഖലെ കോമയിലാണ്. അദ്ദേഹത്തിന്റെ ശരീരം സ്പര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ല. വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാനുള്ള പ്രാര്‍ഥനയിലാണ് ഞങ്ങള്‍ എന്നും വിക്രം ഗോഖലെയുടെ ഭാര്യ അറിയിച്ചു.

3

നവംബര്‍ അഞ്ച് മുതല്‍ പൂനെയിലെ ദീന്‍നാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് വിക്രം ഗോഖലെ. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും വഷളായി. ഹൃദയം, വൃക്ക എന്നിവയ്‌ക്കെല്ലാം തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും ഭാര്യ വൃശാലി ഗോഖലെ പറഞ്ഞു.

4

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പിതാവ് ആശുപത്രിയില്‍ കഴിയുന്നതെന്ന് വിക്രം ഗോഖലെയുടെ മകള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മരിച്ചിട്ടില്ല. അത്തരത്തിലുള്ള പ്രചാരണം തെറ്റാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയാണെന്നും മകള്‍ പറഞ്ഞു.

5

നടന്‍ ചന്ദ്രകാന്ത് ഗോഖലെയുടെ മകനാണ് വിക്രം ഗോഖലെ. ഒട്ടേറെ ഹിന്ദി, മറാത്തി സിനിമകളില്‍ നായകനായിട്ടുള്ള വിക്രം 26ാം വയസില്‍ സിനിമാ മേഖലയില്‍ എത്തിയ വ്യക്തിയാണ്. 1971ല്‍ അമിതാബ് ബച്ചനൊപ്പം പര്‍വാന എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് തുടക്കം. ഹം ദില്‍ ദേ ചുകെ സനം, ഫൂല്‍ ഭുഹാലിയ, ദില്‍സെ, ദേ ദനാ ദന്‍, മിഷന്‍ മംഗല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷയങ്ങള്‍ ചെയ്തു.

ആ കഥയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം; ഖത്തര്‍ പറയുന്നു... സാക്കിര്‍ നായികിനെ ഞങ്ങള്‍ ക്ഷണിച്ചിട്ടില്ലആ കഥയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം; ഖത്തര്‍ പറയുന്നു... സാക്കിര്‍ നായികിനെ ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല

6

ബുധനാഴ്ച രാത്രിയോടെയാണ് വിക്രം ഗോഖലെയുടെ മരണ വാര്‍ത്ത പ്രചരിച്ചത്. അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, അലി ഗോനി, ജാവേദ് ജാഫരി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ അനുശോചനം അറിയിക്കുകയും ചെയ്തു. പിന്നീട് പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും കുടുംബത്തിന്റെ പ്രതികരണമുണ്ടായതും. ശില്‍പ്പ ഷെട്ടിക്കും അഭിമന്യു ദസ്സാനിക്കുമൊപ്പം നിക്കമ്മ എന്ന ചിത്രത്തിലാണ് ഒടുവില്‍ വിക്രം അഭനയിച്ചത്.

ഞാന്‍ ഉറക്കെ അലറി...!! അയാള്‍ വേഗം സോറി പറഞ്ഞു; മാളിലുണ്ടായ അനുഭവം പറഞ്ഞ് നടി ജോമോള്‍ഞാന്‍ ഉറക്കെ അലറി...!! അയാള്‍ വേഗം സോറി പറഞ്ഞു; മാളിലുണ്ടായ അനുഭവം പറഞ്ഞ് നടി ജോമോള്‍

English summary
Actor Vikram Gokhale's Wife And Daughter Says He Is on Life Support and Not True Other Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X