• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആലിയ ഭട്ടിന്റെ വീട് സാനിറ്റൈസ് ചെയ്ത് ബിഎംസി, കേസെടുത്തേക്കും, ദില്ലിയില്‍ അടക്കം കറങ്ങി

Google Oneindia Malayalam News

മുംബൈ: കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടി കരീന കപൂറും ഇതിലുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളൊന്നും ഇവര്‍ പാലിച്ചില്ലെന്നാണ് പ്രധാന പരാതി. ഇപ്പോഴിതാ നടി ആലിയ ഭട്ടിനെതിരെയും സമാന ആരോപണമാണ് ബിഎംസി ഉയര്‍ത്തുന്നത്. നേരത്തെ ആലിയ പ്രോട്ടോക്കോളുകളൊന്നും ലംഘിച്ചില്ലെന്നായിരുന്നു പരാതി. എന്നാല്‍ നടിയുടെ വിടും ഫ്‌ളാറ്റും ബിഎംസി അധികൃതര്‍ ഇന്ന് സാനിറ്റൈസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ആലിയയുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും കണ്‍ഫ്യൂഷനിലാണ് ബിഎംസി. കരണ്‍ ജോഹറിന്റെ പാര്‍ട്ടിയിലും ആലിയയും പങ്കെടുത്തതായി നേരത്തെ ബിഎംസി അറിയിച്ചിരുന്നു.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

നേരത്തെ ആലിയ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. അതാണ് കണ്‍ഫ്യൂഷന് പ്രധാന കാരണം. നേരത്തെ കരീനയ്ക്ക് പുറമേ അമൃത അറോറ, സീമ ഖാന്‍, മഹീപ് കൗര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നേരത്തെ ഡിസംബര്‍ 16ന് സഞ്ജയ് കപൂറിന്റെ വീടും ബിഎംസി സാനിറ്റൈസ് ചെയ്തിരുന്നു. അതേസമയം ബിഎംസിയുടെ നടപടിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആലിയക്ക് കൊവിഡില്ലെങ്കിലും സാനിറ്റൈസ് അടക്കം ചെയ്യാതിരുന്നതും പിന്നീട് നിലപാട് മാറ്റിയതുമാണ് ചര്‍ച്ചയാവുന്നത്. ആലിയ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ എന്ന കാര്യത്തില്‍ ഇപ്പോഴും ബിഎംസിക്ക് ഉറപ്പില്ല.

ആലിയ പലയിടങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ബിഎംസിയില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിഎംസി ഇപ്പോള്‍ ശക്തമായ നടപടിയെടുക്കാനാണ് തയ്യാറെടുക്കുന്നത്. ആലിയക്കെതിരെ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലാണ് ആലിയ ഉള്ളത്. എന്നിട്ടും ഇവര്‍ യാത്ര ചെയ്തതില്‍ ബിഎംസി അധികൃതര്‍ കലിപ്പിലാണ്. ആലിയ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്നാണ് ബിഎംസി പരാതിപ്പെടുന്നത്. നടിക്കെതിരെ ഗുരുതരമായ പല കാര്യങ്ങളും ബിഎംസി അധികൃതര്‍ ഉന്നയിക്കുന്നു. കേസെടുക്കുന്നതിന് ഈ നടപടികള്‍ ധാരാളമാണ്.

ആലിയ ഈ നിയമങ്ങള്‍ ലംഘിച്ചത് കൊണ്ട് പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആലിയ ദില്ലിയിലേക്ക് യാത്ര ചെയ്തു. ദില്ലിയില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ അടക്കം പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി എത്തിയിരുന്നു. ഒപ്പം പല പരിപാടികളിലും നടി പങ്കെടുത്തു. പാന്‍ഡമിക് ആക്ട് പ്രകാരം ആലിയക്കെതിരെ കേസെടുക്കാനാണ് ബിഎംസി ഹെല്‍ത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജുല്‍ പട്ടേലിന്റെ തീരുമാനം. മറ്റുള്ളവര്‍ക്ക് രോഗം വരുമെന്ന കാര്യമൊന്നും ചിന്തിക്കാതെ ആലിയ പല പരിപാടികളിലും പങ്കെടുത്തത് ഗുരുതരമായ പ്രശ്‌നമായിട്ടാണ് ബിഎംസി കാണുന്നത്.

ഡിസംബര്‍ എട്ടിനാണ് കരണ്‍ ജോഹറിന്റെ പാര്‍ട്ടി നടന്നത്. ഏകദേശം പത്ത് ദിവസത്തിനടുത്ത് പിന്നിട്ടാണ് ഇന്നാണ് ആലിയയുടെ താമസസ്ഥലം ബിഎംസി സാനിറ്റൈസ് ചെയ്യുന്നത്. എന്നാല്‍ എല്ലാ വിവരങ്ങളും ബിഎംസി അധികൃതര്‍ക്ക് നല്‍കിയിരുന്നതായി കമ്മീഷണര്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് സാനിറ്റൈസേഷന്‍ വൈകിയതെന്ന് വ്യക്തമല്ല. ആലിയ ഭട്ട് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള വ്യക്തിയാണെന്ന് രജുല്‍ പട്ടേല്‍ പറഞ്ഞു. ആലിയ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ ആലിയ കാരണം സാധ്യതയുണ്ടെന്നും പട്ടേല്‍ പറയുന്നു. ആലിയയുടെ കെട്ടിട സമുച്ചയില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് കൂടി രോഗം പടരാതിരിക്കാനാണ് ഇവിടെ സാനിറ്റൈസ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.

പലി ഹില്ലിലുള്ള ആലിയയുടെ വാസ്തു കെട്ടിട സമുച്ചയത്തിലാണ് സാനിറ്റൈസ് ചെയ്തത്. നടി താമസിക്കുന്ന ഫ്‌ളോര്‍ ഒന്നാകെ സാനിറ്റൈസ് ചെയ്തിട്ടുണ്ട്. ആലിയ ദില്ലിയിലേക്ക് പോയതിന് പിന്നാലെ, അവിടെ തന്നെ തുടരാനാണ് ബിഎംസി നിര്‍ദേശിച്ചത്. മറ്റിടങ്ങളിലേക്ക് പോയി കൂടുതല്‍ സമ്പര്‍ക്കം ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുംബൈയിലേക്ക് ആലിയ തിരിച്ചുവന്നെന്നും രജുല്‍ പട്ടേല്‍ പറയുന്നു. ഇതാണ് ബിഎംസിയെ ചൊടിപ്പിച്ചിരിക്കുന്നത്. ശക്തമായ നടപടി എടുക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ബിഎംസിക്കും ഇക്കാര്യത്തില്‍ വീഴ്ച്ച പറ്റിയെന്നാണ് കരുതുന്നത്.

cmsvideo
  ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam

  ഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, മദ്യപാനവും നടക്കില്ല, കിമ്മിന്റെ പ്രഖ്യാപനംഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, മദ്യപാനവും നടക്കില്ല, കിമ്മിന്റെ പ്രഖ്യാപനം

  English summary
  actress alia bhatt's home sanitized by bmc, they says she violated covid protocol and travel to delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X