കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണ റണൗട്ടിന് കനത്ത തിരിച്ചടി: മാനനഷ്ടകേസിലെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

Google Oneindia Malayalam News

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടകേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന് തിരിച്ചടി. ജാവേദ് അക്തറിന്റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി ആരംഭിച്ച ക്രിമിനൽ മാനനഷ്ട നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ റണൗട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി.

സെപ്തംബര്‍ ഒന്നിന് ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മാനനഷ്ടക്കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ജസ്റ്റിസ് രേവതി മോഹിതെ ഡെറെയാണ് വിധി പ്രസ്താവിച്ചത്. 2020 ലായിരുന്നു കങ്കണ റണൗട്ടിനെ ജാവേദ് അക്തര്‍ കോടതിയില്‍ നഷ്ടപരിഹാര ഹര്‍ജി സമര്‍പ്പിച്ചത്.

ദിലീപിനേയും ലാല്‍ ജോസിനേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; 14 കോടി പോയോ എന്നറിയില്ല; ശാന്തിവിളദിലീപിനേയും ലാല്‍ ജോസിനേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; 14 കോടി പോയോ എന്നറിയില്ല; ശാന്തിവിള

ബോളിവുഡ്

ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്ന കങ്കണ റണൗട്ടിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു അദ്ദേഹം നിയമപരമായി നീങ്ങിയത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍.

ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം

കങ്കണ റണൗട്ട്

ദേശീയ, അന്തർദേശീയ ടെലിവിഷനിൽ മാധ്യമങ്ങളിലൂടെ റണൗട്ട് തനിക്ക് എതിരായി അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നായിരുന്നു ബോളിവുഡ് നടിക്ക് എതിരായ പരാതിയില്‍ ജാവേദ് അക്തര്‍ ആരോപിച്ചത്. ഇത് പൊതുജനങ്ങളുടെ മുന്നില്‍ തന്നെ അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനുമുള്ള വ്യക്തമായ ഉദ്ദേശത്തോടെയായിരുന്നുവെന്നും അദ്ദേഹം പരാതിയില്‍ ഉന്നയിച്ചിരുന്നു.

ജാവേദ് അക്തര്‍

ജാവേദിന്റെ പരാതിയില്‍അന്ധേരിയിലെ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരിയിൽ റണാവത്തിനെതിരെ നടപടികൾ ആരംഭിക്കുകയും മാർച്ചിൽ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടി കോടതിയിൽ ഹാജരായി ജാമ്യത്തിന് അപേക്ഷിക്കുകയും കോടതിയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

 മജിസ്ട്രേറ്റ് കോടതി

ഇതിന് പിന്നാലെ ജുലൈ മാസത്തിലായിരുന്നു മജിസ്ട്രേറ്റ് കോടതി ആരംഭിച്ച മുഴുവൻ നടപടികളും ചോദ്യം ചെയ്തുകൊണ്ട് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നുവരെയുള്ള എല്ലാ ഉത്തരവുകളും സമൻസും ഉൾപ്പെടെ റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ജുഹു പോലീസിനെ അന്വേഷണം നടത്താൻ നിർദ്ദേശിക്കുന്നതിനുപകരം മജിസ്‌ട്രേറ്റ് കോടതി ക്രിമിനൽ നടപടി ചട്ടം (CrPC) പ്രകാരം പരാതിയിൽ അക്തറിനെയും സാക്ഷികളെയും പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

റിസ്വാൻ സിദ്ദിഖി

കങ്കണ റണൗട്ടിന് വേണ്ടി അഡ്വക്കേറ്റ് റിസ്വാൻ സിദ്ദിഖിയായിരുന്നു കോടതിയില്‍ ഹാജരായത്. "മെക്കാനിക്കലായി" ഉത്തരവ് പുറപ്പെടുവിക്കുന്നതിനുപകരം പരാതിയുടെ സത്യസന്ധത മജിസ്ട്രേറ്റ് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പരാതിയില്‍ അക്തർ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പരിശോധിക്കപ്പെടാത്ത ഒരു മൂന്നാം കക്ഷി കൊണ്ടുവന്ന സാധനങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും റിസ്വാൻ സിദ്ദിഖി വാദിച്ചു.

സിആർപിസി

സിആർപിസിക്ക് കീഴിൽ മജിസ്‌ട്രേറ്റ് അധികാരം പ്രയോഗിച്ചതിനാൽ "ഏകപക്ഷീയമായ അന്വേഷണമാണ്" നടന്നത് എന്നും സിദ്ദിഖി കൂട്ടിച്ചേർത്തു, അനാവശ്യമായി പോലീസിന് അധികാരങ്ങൾ നൽകിക്കൊണ്ട് ഒരു അന്വേഷണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇതുവരേയുള്ള എല്ലാ നടപടികളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിഭാഷകൻ കോടതിയില്‍

എന്നാൽ, അക്തറിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ ജയ് ഭരദ്വാജ് ഹർജിയെ എതിർക്കുകയും മജിസ്‌ട്രേറ്റ് പിന്തുടരേണ്ട നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്തെന്നും വാദിച്ചു. നിഷ്പക്ഷമായ അന്വേഷണം നടത്തുന്നതിന്, കേസുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും അദ്ദേഹം വിളിച്ചുവരുത്തിയെങ്കിലും കോടതിയില്‍ ഹാജരാവാന്‍ റണൗട്ട് തയ്യാറായില്ലെന്നും അഭിഭാഷകൻ ജയ് ഭരദ്വാജ് കോടതിയില്‍ വ്യക്തമാക്കി. നടപടികൾ വൈകിപ്പിക്കാനുള്ള ഏക ഉദ്ദേശ്യത്തോടെയാണ് ഇപ്പോള്‍ ഇത്തരമൊരു ഹര്‍ജി ഫയൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറസ്റ്റ് വാറന്റ്

അതേസമയം, മാനനഷ്ടക്കേസിൽ വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കിൽ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. തുടർച്ചയായി ഹാജരാതിരുന്നതോടെയാണ് താരത്തിന് അന്ധേരി മെട്രോപ്പൊലിറ്റന്‍ കോടതി ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നൽകിയത്. കങ്കണ വിദേശത്തായതിനാലാണ് എത്താത്തത് എന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്

 എംപിമാരും എംഎല്‍മാരും ഇല്ല; കെപിസിസിയെ നയിക്കാന്‍ പുതുമുഖങ്ങളും യുവാക്കളും എത്തും എംപിമാരും എംഎല്‍മാരും ഇല്ല; കെപിസിസിയെ നയിക്കാന്‍ പുതുമുഖങ്ങളും യുവാക്കളും എത്തും

Recommended Video

cmsvideo
Kangana ranaut says she is running out of money | Oneindia Malayalam

English summary
Actress Kangana Ranaut case: Bombay High Court dismissed her plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X