Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുശ്ബുവിനെ മുന്നില്‍ നിര്‍ത്തി ബിജെപി; വിജയ് വരണം എന്ന് അഭ്യര്‍ഥന, 1967 ആവര്‍ത്തിക്കുമെന്ന് വിജയ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തമിഴ്‌നാട് ബിജെപി. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് വിപുലമായ ഒരുക്കമാണ് പാര്‍ട്ടി നടത്തുന്നത്. സംസ്ഥാന സംഘടനാ തലത്തില്‍ അഴിച്ചുണി നടത്തിയാണ് തുടക്കം. 14 നേതാക്കളെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. നടി ഖുശ്ബുവും ഇതില്‍പ്പെടും.

തമിഴ്‌നാട്ടില്‍ വലിയ ആരാധകരുള്ള നടിയാണ് ഖുശ്ബു. ഒരുകാലത്ത് ഇവരുടെ പേരില്‍ അമ്പലം പണിത നാടാണിത്. അതുകൊണ്ടുതന്നെ ഖുശ്ബുവിനെ സംസ്ഥാന നേതാവായി ഉയര്‍ത്തുന്നതിലൂടെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നടന്‍ വിജയുമായി അടുത്ത സൗഹൃദമുള്ള താരം കൂടിയാണ് ഖുശ്ബു.

vijay khushbu bjp ally-

സുപ്രധാന പദവി നല്‍കിയതിലൂടെ പാര്‍ട്ടി നേതൃത്വം തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നാണ് വ്യക്തമാകുന്നത് എന്ന് ഖുശ്ബു പറഞ്ഞു. എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നേരിടുക എന്ന് അവര്‍ വ്യക്തമാക്കി. ഡിഎംകെയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് ലക്ഷ്യമെന്നും സൗത്ത് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു.

ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍, നരേന്ദ്ര മോദിയുടെ നേതൃത്വം എന്നിവയെല്ലാം ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ഖുശ്ബു പറഞ്ഞു. വിജയ് ബിജെപിയുമായി സഖ്യം ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡിഎംകെയെ പുറത്താക്കലാണ് ലക്ഷ്യമെങ്കില്‍ ഒരുമിച്ച് നീങ്ങാമെന്ന് പറഞ്ഞ ഖുശ്ബു, വിജയ് തനിക്ക് സഹോദരനെ പോലെ ആണെന്നും കൂട്ടിച്ചേര്‍ത്തു.

ശരത് കുമാര്‍, ഖുശ്ബു, നമിത തുടങ്ങിയ താരങ്ങള്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നടി ഗൗതമി അടുത്തിടെ പാര്‍ട്ടിയുമായി അകന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖുശ്ബുവിന് കൂടുതല്‍ അവസരം ബിജെപി നല്‍കുന്നത്. ഇതുവഴി ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ വിജയിയെ കൂടെ ചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കാര്യം അവ്യക്തമാണ്.

ബിജെപിക്കും ഡിഎംകെക്കും എതിരെ ശക്തമായ പ്രചാരണമാണ് വിജയ് നടത്തുന്നത്. അദ്ദേഹം കോണ്‍ഗ്രസുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് വിജയ് സമയം തേടിയെന്നും ടിവികെ-കോണ്‍ഗ്രസ് സഖ്യം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും ത്രികോണ മല്‍സരത്തിനാണ് തമിഴകം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് 1967, 1977 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പിന് സമാനമായിരിക്കുമെന്ന് വിജയ് പറഞ്ഞു. പാരമ്പര്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ പരാജയപ്പെടുത്തി പുതിയ പാര്‍ട്ടികള്‍ മികച്ച വിജയം നേടിയ തിരഞ്ഞെടുപ്പുകളെയാണ് വിജയ് സൂചിപ്പിച്ചത്. അടുത്ത വര്‍ഷം ടിവികെ അധികാരം പിടിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിജയ്.

മൈ ടിവികെ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു വിജയ്. കൂടുതല്‍ പേരെ പാര്‍ട്ടി അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. 1967ലാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി സിഎന്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡിഎംകെ ഭരണം പിടിച്ചത്. 1977ല്‍ എംജിആറിന്റെ നേതൃത്വത്തില്‍ എഐഎഡിഎംകെ ഭരണം പിടിച്ചത് ഡിഎംകെയെ പുറത്താക്കിയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+