• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം

Google Oneindia Malayalam News

ഏതൊരാള്‍ക്കും അവരുടേതായ അഭിമാനമുണ്ട്. ചോദ്യങ്ങള്‍ കൊണ്ടും പ്രചാരണങ്ങളാലും കുത്തി നോവിക്കുന്നതില്‍ ഹരം കണ്ടെത്തുന്ന പ്രത്യേക മനസുകള്‍ക്ക് ചിലപ്പോള്‍ ഇക്കാര്യം ബോധ്യമാകില്ല. കുഞ്ഞിന്റെ അച്ഛനാര് എന്ന് ചോദിക്കുന്നത് ഒരു സ്ത്രീയുടെ അഭിമാനം ചോദ്യം ചെയ്യുന്നതാണ്. ഇത്തരം ചോദ്യം പലതവണ കേട്ട വ്യക്തിയാണ് നടി നുസ്രത്ത് ജഹാന്‍.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികള്‍ നടിയുടെ സ്വകാര്യ ജീവിതവും ആയുധമാക്കി എന്ന് പറയുന്നതാകും ശരി. എന്നാല്‍ വിഷയത്തില്‍ ആദ്യമായി നടി പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. തന്റെ കുഞ്ഞിന് അച്ഛനുണ്ടെന്നും അമ്മയാകുക എന്നത് താനെടുത്ത ധീരമായ തീരുമാനമാണെന്നും നുസ്രത്ത് വിശദീകരിക്കുന്നു. അറിയാം കൂടുതല്‍ വിവരങ്ങള്‍...

ശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്‍; തരൂര്‍ ഒരു എംപി മാത്രംശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്‍; തരൂര്‍ ഒരു എംപി മാത്രം

1

ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമാണ് നുസ്രത്ത് ജഹാന്‍. കഴിഞ്ഞ ആഗസ്റ്റിലാണ് നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ പേര് യിഷാന്‍. അമ്മയാകുക എന്നതാണ് പിന്നിടുന്ന വര്‍ഷം ഞാനെടുത്ത ധീരമായ തീരുമാനം എന്ന് നുസ്രത്ത് ജഹാന്‍ പറയുന്നു. ആരാധകരുമായി സംവദിക്കവെയാണ് നടിയുടെ പ്രതികരണം.

2

നുസ്രത്ത് ജഹാന്‍ ഒരു റേഡിയോ ഷോ നടത്തുന്നുണ്ട്. ഇഷ്‌ക് വിത്ത് നുസ്രത്ത് എന്നാണ് ഷോയുടെ പേര്. 2021ല്‍ നുസ്രത്ത് എടുത്ത ധീരമായ തീരുമാനം എന്ത് എന്ന് ഒരു ആരാധകനാണ് ഷോയില്‍ ചോദിച്ചത്. ഞാന്‍ ധീരതയോടെയാണ് ജീവിക്കുന്നത്. എന്റെ ഓരോ നിമിഷനും ധീരതയോടെയാണ് കടുന്നുപോകുന്നത്. എങ്കിലും അമ്മയാകുക എന്ന തന്റെ തീരുമാനമാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ധീരമായതെന്ന് കരുതുന്നു എന്ന് നടി മറുപടി നല്‍കി.

3

നുസ്രത്ത് സിംഗിള്‍ മദര്‍ ആണോ, കുഞ്ഞിന്റെ അച്ഛനാര് എന്നീ ചോദ്യങ്ങള്‍ പല കോണില്‍ നിന്നും ഉയരുന്നുണ്ട്. ഗര്‍ഭാകലത്തും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോസറ്റീവായിട്ടാണ് ഞാന്‍ ഗര്‍ഭകാലത്ത് കഴിഞ്ഞതെന്നും നുസ്രത്ത് പറഞ്ഞു. ഈ വിഷയം ഞാനിതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലരും പലതും പറഞ്ഞുണ്ടാക്കി.

4

ഇന്ന് ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുകയാണ്. അമ്മയാകുക എന്ന തീരുമാനം ഞാന്‍ അഭിമാനത്തോടെ എടുത്തതാണ്. ഞാനൊരു സിംഗിള്‍ മദര്‍ അല്ല. എന്റെ കുഞ്ഞിന് അച്ഛനുണ്ട്. സാധാരണ അച്ഛന്‍. ഞാന്‍ ഒരു സാധാരണ അമ്മ എന്ന പോലെ സാധാരണ അച്ഛനും എന്റെ മകനുണ്ട് എന്നും നുസ്രത്ത് ജഹാന്‍ ചോദ്യങ്ങളോട് പ്രതികരിച്ചു.

സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നുസൗദിയില്‍ ശക്തമായ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു

5

പ്രസവ ശേഷം കഴിഞ്ഞ സെപ്തബറില്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നുസ്രത്ത് ജഹാന്‍ ഇക്കാര്യത്തില്‍ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇത് പുതിയ ജീവിതമാണ്. പുതിയ തുടക്കം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തില്‍ നുസ്രത്ത് പങ്കെടുത്തിരുന്നില്ല. അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഈ വേളയില്‍ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നുസ്രത്തിനെ പരിഹസിച്ച് രംഗത്തുവന്നിരുന്നു.

6

പല വിധ ചോദ്യങ്ങള്‍ തനിക്ക് നേരെ ഉയരാന്‍ സാധ്യതയുണ്ട്. എല്ലാം നേരിടാന്‍ ഞാന്‍ റെഡിയാണ്. മറച്ചുവെക്കാന്‍ തനിക്ക് ഒന്നുമില്ലെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. കുഞ്ഞിന്റെ പിതാവിന് അറിയാം പിതാവ് ആരാണെന്ന്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഞാനും നടന്‍ യാഷ് ഗുപ്തയും ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നുസ്രത്ത് ജഹാന്‍ എന്‍ഡിടിവിയോട് പറഞ്ഞിരുന്നു.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

വ്യവസായിയായ നിഖില്‍ ജെയിന്‍ ആയിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. 2019ല്‍ തുര്‍ക്കിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വൈകാതെ വിവാഹ മോചനം നടന്നു. ഇന്ത്യയില്‍ നിയമപരമല്ലാത്ത വിവാഹമാണ് നടന്നത് എന്നതിനാല്‍ നിയമപരമായ വിവാഹ മോചനം ആവശ്യമില്ല എന്നാണ് നുസ്രത്തിന്റെ നിലപാട്. നിഖില്‍ ജെയിനുമായി വേര്‍പ്പിരിഞ്ഞ ശേഷമാണ് നടനും ബിജെപി നേതാവുമായ യാഷ് ദാസ് ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലായത്. തുടര്‍ന്നാണ് കുഞ്ഞിന്റെ അച്ഛനാര് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയത്.

cmsvideo
  ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി
  English summary
  Actress Nusrat Jahan Says About Her Life and Pregnancy, Father Of Her Baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X