കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊനാലിയുടെ മരണം: കേസ് സിബിഐക്ക് വിട്ട് ഗോവ സര്‍ക്കാര്‍, ഗോവ പോലീസ് വേണ്ടെന്ന് നടിയുടെ മകള്‍

Google Oneindia Malayalam News

ദില്ലി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഗോവ സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളിലായി വലിയ പ്രതിരോധത്തിലായിരുന്നു ഗോവ സര്‍ക്കാര്‍. പോലീസിന്റെ വീഴ്ച്ചകളായിരുന്നു പ്രധാന കാരണം. നിരവധി വിഷയങ്ങള്‍ പുറത്തേക്കത് വന്നിട്ടും പോലീസിന്റെ ഇടപെടല്‍ പോരെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു.

സുധീറിനെയും കൂടെയുള്ളയാളെയും, കുറച്ച് മയക്കുമരുന്ന് ക.ച്ചവടക്കാരെയും മാത്രമാണ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സുധീര്‍ സംഗ്വാനെതിരെ നിരവധി കാര്യങ്ങളാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പക്ഷേ ദുരൂഹത നിലനില്‍ക്കുന്നത് കാരണം സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ഗോവ പോലീസാണ് സൊനാലി ഫോഗട്ടിന്റെ മരണം അന്വേഷിച്ചിരുന്നത്. എന്നാല്‍ സമ്മര്‍ദം വര്‍ധിച്ചതോടെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു ഗോവ സര്‍ക്കാര്‍. സൊനാലിയുടെ കുടുംബം ഇന്നലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കണ്ടിരുന്നു. സിബിഐ അന്വേഷണമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഗോവ പോലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ അസന്തുഷ്ടിയും പ്രകടിപ്പിച്ചിരുന്നു. ഗോവ പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ഇവര്‍ പറയുന്നു.

2

അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക

ഞങ്ങള്‍ ഗോവ പോലീസിനെ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എന്നാല്‍ സൊനാലി ഫോഗട്ടിന്റെ മകള്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് താന്‍, കേസ് സിബിഐ അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. ഗോവ പോലീസിന് നിരവധി തെളിവുകള്‍ ലഭിച്ചതായി സാവന്ത് അവകാശപ്പെട്ടു. കേസില്‍ വഴിത്തിരിവാകുന്ന സൂചനകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. പക്ഷേ സൊനാലിയുടെ മകളും കുടുംബും സിബിഐ അന്വേഷണത്തില്‍ ഉറച്ച് നിന്നുവെന്നാണ് പ്രമോദ് സാവന്ത് പറയുന്നത്.

3

'ലോകാവസാന മഞ്ഞുപാളി' ഇല്ലാതാവുന്നു; ഉരുകി ഉരുകി തീരുന്നു, കണ്ടെത്തിയ കാര്യങ്ങള്‍ അമ്പരപ്പിക്കും!!'ലോകാവസാന മഞ്ഞുപാളി' ഇല്ലാതാവുന്നു; ഉരുകി ഉരുകി തീരുന്നു, കണ്ടെത്തിയ കാര്യങ്ങള്‍ അമ്പരപ്പിക്കും!!

സൊനാലിയുടേത് കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ശീതള പാനീയത്തില്‍ സുധീര്‍ സംഗ്വാന്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇതെല്ലാം നടന്നത്. അതേസമയം നടിയുടെ ഫാം ഹൗസും സുധീര്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. ഇരുപത് വര്‍ഷത്തേക്ക് കുറഞ്ഞ പണത്തിന് ലീസിനെടുക്കാനായിരുന്നു സുധീറിന്റെ പ്ലാന്‍. മകളുടെ ഫീസ് അടയ്ക്കാന്‍ പോലും സൊനാലിയുടെ അക്കൗണ്ടില്‍ പണമില്ലായിരുന്നുവെന്ന് നേരത്തെ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാ പണവും സുധീര്‍ തട്ടിയെടുത്തിരുന്നതായിട്ടാണ് ആരോപണം.

4

ഡെഡ്‌ലി കോമ്പിനേഷന്‍; എല്ലാവരും ഒന്ന് അങ്ങോട്ട് മാറിക്കോളി, ഇത് വേറെ ലെവലാണ്, പൂര്‍ണിമയുടെ പുതിയ ലുക്ക് വൈറല്‍

അതേസമയം ഹിസാറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഖാപ്പ് പഞ്ചായത്ത് ഹരിയാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇവരും സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. ഹരിയാന, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്ന ഖാപ്പ് പഞ്ചായത്താണ് സിബിഐ അന്വേഷണത്തെ പിന്തുണച്ചത്. ഇത് ഹരിയാന സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കിയിരുന്നു. ലോക്കറില്‍ നിന്നടക്കം നിര്‍ണായക വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നാണ് സൂചന. സുധീര്‍ സംഗ്വാന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് പോയാലേ മനസ്സിലാവൂ എന്നാണ് സൂചന.

5

എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് ഓസ്‌ട്രേലിയയിലെ അജ്ഞാത നിലവറയില്‍; 63 വര്‍ഷം തുറക്കില്ലഎലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് ഓസ്‌ട്രേലിയയിലെ അജ്ഞാത നിലവറയില്‍; 63 വര്‍ഷം തുറക്കില്ല

അതേസമയം സൊനാലിയുടെ സഹോദരന്‍ വതന്‍ ആയിരുന്നു എല്ലാ കാര്യങ്ങളും ആദ്യം നോക്കിയിരുന്നത്. എന്നാല്‍ സുധീര്‍ വന്നതോടെ വതന്‍ പുറത്തായി. വളരെ പെട്ടെന്നാണ് സുധീര്‍ സൊനാലിയുടെ ജീവിതത്തിലേക്ക് വന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ ഒരു വിവാഹത്തില്‍ വെച്ചാണ് കണ്ടുമുട്ടിയത്. സൊനാലിയുടെ കുക്ക്, ഡ്രൈവര്‍ എന്നിവരെയെല്ലാം സുധീര്‍ മാറ്റി. ബന്ധുക്കള്‍ക്ക് ഇവരെ ഒന്ന് കാണണമെങ്കില്‍ പോലും സുധീറിന്റെ അനുവാദം വേണമായിരുന്നു. രണ്ടര കോടിക്ക് മുകളില്‍ സ്വത്തുണ്ടായിരുന്നു സൊനാലിക്ക്. എല്ലാം കൈകാര്യം ചെയ്തിരുന്നത് സുധീറായിരുന്നു. കണ്ണുമടച്ച് സുധീറിനെ വിശ്വസിച്ചതാണ് പ്രശ്‌നമായതെന്ന് സുധീറിന്റെ സഹോദരി ഭര്‍ത്താവ് പൂനിയ പറഞ്ഞു.

English summary
actress sonali phogat case: goa govt recommends cbi probe in sonali's case after daugther's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X