നടി വൈശാലി അന്തരിച്ചു; ദുരൂഹത... പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ
ന്യൂഡല്‍ഹി: ഹിന്ദി താരങ്ങളെ നടുക്കി നടി വൈശാലി തക്കാറിന്റെ മരണം. ഇന്ന് രാവിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ടെലിവിഷന്‍ സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വൈശാലി ബോളിവുഡിലേക്ക് കാലെടുത്തുവെക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒട്ടേറെ ജനപ്രിയ സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള 26കാരിയായ വൈശാലിക്ക് ആരാധകര്‍ നിരവധിയാണ്.
മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെയാണ് അവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്നത്. പോലീസ് പരിശോധനയില്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതില്‍ നിര്‍ണായക വിവരങ്ങളാണുള്ളത്...

പിതാവിനും സഹോദരനുമൊപ്പമാണ് ഇന്‍ഡോറില്‍ വൈശാലി താമസിക്കുന്നത്. രാവിലെ മുറിയുടെ കതക് തുറക്കാത്തതിനാല്‍ ഇവര്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തേജാജി നഗര്‍ പോലീസില്‍ വിവരം അറിയിച്ചു. മുറി പരിശോധിപ്പോഴാണ് ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചത്. മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

എന്താണ് മകളുടെ ആത്മഹത്യയ്ക്ക് കാരണം എന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ആത്മഹത്യ ചെയ്യേണ്ട വിഷയങ്ങളൊന്നും ഇതുവരെ തങ്ങള്‍ കേട്ടിട്ടില്ലെന്ന് പിതാവും സഹോദരനും പറയുന്നു. ഇരുവരും ബിസിനസുകാരാണ്. ഉജ്ജയിന്‍ സ്വദേശിയാണ് വൈശാലി. സിനിമാ രംഗത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് മുംബൈയിലേക്ക് താമസം മാറിയത്. ഇടക്കാലത്ത് ജയ്പൂരിലും താസമിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്‍ഡോറിലാണ്.

വൈശാലിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആത്മഹത്യാ കുറിപ്പില്‍ മുന്‍ കാമുകനെ പറ്റി പറയുന്നുണ്ട്. ഇക്കാര്യം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് സൂചന എന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കാമുകന്റെ പേര് ആത്മഹത്യാ കുറിപ്പിലില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വൈശാലിയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തു. ഡോ. അഭിനന്ദന്‍ സിങുമായിട്ടായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്. കെനിയിയയില്‍ ദന്തരോഗ വിദഗ്ധനാണ് അഭിനന്ദന്‍ സിങ്.

അഭിനന്ദനുമായുള്ള സൗഹൃദം കൂടുതല്‍ കാലം മുന്നോട്ടുപോയില്ല. ഒരു മാസം കഴിഞ്ഞ് വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞ കാര്യം വൈശാലി എല്ലാവരെയും അറിയിച്ചിരുന്നു. വിവാഹം മുടങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഈ സംഭവങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ നേരത്തെ പങ്കുവച്ച വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങള്‍ വൈശാലി നീക്കുകയും ചെയ്തു. ഈ ബന്ധം അവസാനിച്ച ശേഷം നടന്നത് എന്ത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications