വര്‍ഗീയ പ്രചരണം; യുപി തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് കാര്‍ഡ് ഇറക്കി ബിജെപി
ലക്നൗ: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഏറ്റവും പ്രധാനമായി കരുതുന്ന ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കാന്‍ നീക്കം. ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകനായ യോഗി ആദിത്യനാഥ് ഇക്കാര്യം പരസ്യമായി പരാമര്‍ശിക്കുകയും ചെയ്തു.
ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദ് വലിയ തെരഞ്ഞെടുപ്പ് വിഷയമാണെന്ന് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. 350 കുടുംബങ്ങള്‍ ഒഴിഞ്ഞുപോയ കൈരാന ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയാകുമെന്നും ആദിത്യനാഥ് വ്യക്തമാക്കി.
വെസ്റ്റേണ്‍ ഉത്തര്‍ പ്രദേശിനെ മറ്റൊരു കാശ്മീര്‍ ആക്കാന്‍ അനുവദിക്കില്ല. കൈരാനയില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, ലൗ ജിഹാദ് പോലെ ഹിന്ദു പെണ്‍കുട്ടികള്‍ക്കിടയിലെ സുരക്ഷാ പ്രശ്നങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇതിനെതിരെ വ്യാപകമായ പ്രചരണം നടത്തുമെന്നും യോഗി ആദിത്യവാഥ് പറഞ്ഞു.
വെസ്റ്റേണ്‍ യുപിയില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇതിനെതിരെ രൂപീകരിച്ച ആന്റി റോമിയോ സ്ക്വാഡ് നല്ല രീതിയില്‍ പ്രദേശത്ത് ജോലി ചെയ്യുമെന്നും പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധന്യമുള്ളതാണ് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്. സംസ്ഥാന ഭരണം ഏതുരീതിയിലും പിടിച്ചെടുക്കാനാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.