Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി തിരഞ്ഞെടുപ്പിനെ നേരിടുക യോഗിയുടെ നേതൃത്വത്തിൽ: മുഖ്യമന്ത്രിയുടെ കാര്യത്തിലും ധാരണയെന്ന് ബിജെപി

ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനം തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് നീങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആരായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ബിജെപി പ്രഖ്യാപിക്കാത്തതിനാൽ ഇക്കാര്യത്തിൽ ഒരു ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ ഉത്തർപ്രദേശ് മന്ത്രി തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

1


വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് ബിജെപിയ്ക്കുള്ളിലെ ഉന്നതർ തന്നെ വ്യക്തമാക്കിയതോടെ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുക എന്ന പ്രശ്നം ഇതിനകം തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

2


കർഷകർക്കിടയിൽ അസംതൃപ്തിയുണ്ടെന്ന് ആരോപിച്ച ശർമ്മ, അവരുടെ തുടർച്ചയായ പ്രതിഷേധം പശ്ചിമ യുപിയിൽ ബിജെപിയ്ക്ക് കനത്ത നഷ്ടം വരുത്തുമെന്ന അവകാശവാദവും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് സംസ്ഥാനത്തെ 403 സീറ്റുകളിൽ നൂറിലധികം വരുന്ന ബിജെപിയുടെ സീറ്റുകളെ പ്രതികൂലമായി ബാധിക്കും. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ഒരു രാഷ്ട്രീയ പ്രശ്നമല്ല, മറിച്ച് ബിജെപിയുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിനേശ് ശർമ വ്യക്തമാക്കി.

3


2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥ് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് ശർമ വ്യക്തമാക്കിയത്. ആരായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കാൻ ആദിത്യനാഥിന് പകരം മറ്റൊരാളെ നിയോഗിക്കുമോ എന്ന ചോദ്യത്തിനാണ് ശർമയുടെ മറുപടി.

4


2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബ്രാഹ്മണ വോട്ടുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ എതിരാളികൾ പുറത്തുവിട്ട തെറ്റായ ആഖ്യാനമാണെന്നും ശർമ വ്യക്തമാക്കി. ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ ആരെയും കാണാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി ബിജെപി സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "പ്രതിപക്ഷം ബ്രാഹ്മണ സംഗമങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ അടിസ്ഥാനപരമായി അവരുടെ ഭരണകാലത്ത് അവരെ അവഗണിച്ചതിന് ക്ഷമ ചോദിക്കുന്നതിന് വേണ്ടിയാണ്," യുപി ബിജെപിയിലെ ബ്രാഹ്മണ മുഖമായി കണക്കാക്കപ്പെടുന്ന ശർമ്മ പറഞ്ഞു.

5

ബ്രാഹ്മണ നേതാവ് ജിതിൻ പ്രസാദ പാർട്ടിയിൽ ചേർന്നതോടെ സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയാണ് കാരണമെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപി പ്രവേശമെന്നാണ് ജിതിൻ പ്രസാദയുടെ പ്രതികരണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ബിജെപിയും എസ്പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണോ അതോ മായാവതിയുടെ ബിഎസ്പിയും ഉൾപ്പെടുന്ന ത്രികോണ മത്സരമാണോ എന്ന് ചോദിച്ചപ്പോൾ ശർമ്മ പറഞ്ഞു, "ബിജെപി വിജയിക്കുകയാണെന്നും വാസ്തവത്തിൽ, ഈ എതിർ കക്ഷികൾ പരസ്പരം കൈകോർത്ത് തങ്ങൾക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

6

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയും ബിജെപിയും തമ്മിലായിരിക്കുമോ അല്ലാത്ത പക്ഷം ത്രികോണ മത്സരത്തിനായിരിക്കുമോ വഴിയൊരുങ്ങുക എന്ന ചോദ്യത്തിന് ബിജെപി വിജയിക്കുമന്നാണ് ശർമയുടെ പ്രതികരണം. സംസ്ഥാനത്തെ ഓരോ പ്രതിപക്ഷ പാർട്ടികളും പരസ്പരം പോരാടുകയാണ്. ആരാണ് എല്ലാക്കാലവും അവർക്കൊപ്പമുള്ളതെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയാം. അവർക്ക് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സന്ദർശനം നടത്തുന്ന രാഷ്ട്രീയത്തിലെ വിനോദസഞ്ചാരികളെക്കുറിച്ചും അറിയാം.

7


കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ബിജെപിയെ മുറിപ്പെടുത്തില്ലെന്നാണ് ശർമ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഓരോ രാഷ്ട്രീയ പാർട്ടികളും വ്യത്യസ്ത രീതിയിൽ തങ്ങളുടെ പ്രവർത്തകരെ ഇറക്കി പ്രതിഷേധം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനും സ്ഥാപിത താൽപ്പര്യങ്ങൾക്കും വേണ്ടി പ്രതിപക്ഷ പാർട്ടികൾ വ്യത്യസ്ത തരത്തിലുള്ള പോരാട്ടം നടത്തുകയാണെന്നും ബിജെപി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+