കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി സിനിമ വിനയായി.. യുഎസ് വനിതയെ പ്രേമിച്ച് പറ്റിച്ച ഹമീദുള്ള എന്ന കാസനോവയ്ക്ക് കിട്ടിയ പണി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രണ്‍വീര്‍ സിംഗിന്റെ ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍ എന്ന ബോളിവുഡ് സിനിമ കാണുന്നത് വരെ 34കാരന്‍ ഹമീദുള്ളയുടെ ജീവിതം സാധാരണ പോലെ തന്നെയായിരുന്നു. എന്നാല്‍ സിനിമയില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിച്ച കാസനോവയുടെ റോള്‍ കണ്ടതോടെ ഹമീദുള്ള ആളാകെ മാറി. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഹമീദുള്ള ഒരു ഇറക്കമായിരുന്നു പിന്നീട്.

Read Also: ശശികലയുടെ വേഷംകെട്ട് മതിയാകില്ല... ദീപ ജയകുമാര്‍, ഇത് ജയലളിത തന്നെ... വരുന്നു, ഇളയ പുരൈട്ചി തലൈവി!

Read Also: പിണറായി അഥവാ പനീര്‍വിജയന്‍, ലക്ഷ്മി നായര്‍ ലക്ഷ്മിചിന്നമ്മ... ഞെട്ടിച്ച് വിടി ബല്‍റാം... കൊന്ന് കൊലവിളിക്കുന്നു!

Read Also: കളി വീണ്ടും മാറി, തമിഴ്‌നാട്ടില്‍ ആന്റി ക്ലൈമാക്‌സ്... ശശികലയല്ല ഭര്‍ത്താവ് നടരാജന്‍ മുഖ്യമന്ത്രി!

അന്നന്നത്തെ ചെലവിന് വേണ്ട പണം തന്നെ സമ്പാദിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയായിരുന്നു ഈ 34കാരന്‍. എന്നാല്‍ തന്റെ ഗ്ലാമര്‍ വെച്ച് ഒരു കളി കളിക്കാനായിരുന്നു ഹമീദുള്ള അവിടെ വെച്ച് തീരുമാനിച്ചത്. അതിന്റെ ഫലം എന്തായി എന്നറിയാന്‍ ഹമീദുള്ളയുടെ ഇന്നത്തെ സ്ഥിതി കൂടി അറിയണം, സിനിമയെ വെല്ലുന്ന ആ കഥകളിലേക്ക്..

എത്ര വേഷങ്ങള്‍ എത്ര കഥകള്‍

എത്ര വേഷങ്ങള്‍ എത്ര കഥകള്‍

രണ്‍വീര്‍ സിംഗിന്റെ ചിത്രം കണ്ട് രസിച്ചുപോയ ഹമീദുള്ള അതേ കഥാപാത്രത്തെ ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചു. വ്യവസായിയായും ബാങ്ക് ഉദ്യോഗസ്ഥനായും കോര്‍പറേറ്റ് വക്കീലായും ഹമീദുള്ള സ്വയം പരിചയപ്പെടുത്തി. ഫേസ്ബുക്കിലെ സമ്പന്നരും സിംഗിളുമായ യുവതികളായിരുന്നു ഹമീദുള്ളയുടെ ഉന്നം. അഫ്ഗാന്‍ സ്വദേശിയായ ഇയാള്‍ ദില്ലിയില്‍ നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയായിരുന്നു ഒരുകാലത്ത്.

തട്ടിയത് അറുപത് ലക്ഷം രൂപ

തട്ടിയത് അറുപത് ലക്ഷം രൂപ

യു എസ് സ്വദേശിനിയായ യുവതിയില്‍ നിന്നും ഹമീദുള്ള തട്ടിയെടുത്തത് അറുപത് ലക്ഷം രൂപയാണ്. സുന്ദരനും സുമുഖനുമായ ഇയാള്‍ അവിവാഹിതനുമാണ്. പ്രണയം നടിച്ചാണ് യു എസ് വനിതയില്‍ നിന്നും ഇയാള്‍ പണം തട്ടിയത്. ഏറെകാലത്തിന് ശേഷം സംശയം തോന്നിയ യുവതി ക്രൈംബ്രാഞ്ചിനെ വിവരം അറിയിച്ചതോടെയാണ് ഹമീദുള്ള വലയിലാകുന്നത്.

പേരും മാറ്റി പണിയും മാറ്റി

പേരും മാറ്റി പണിയും മാറ്റി

എം കെ ഫഹീം എന്ന പേരില്‍ ഒരു ബാങ്കറായിട്ടാണ് ഹമീദുള്ള യു എസ് വനിതയെ പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി ദില്ലിയിലെ ഹായത്ത് ഹോട്ടലില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ അതുല്‍ ത്യാഗിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് പോലീസ് ഇതിനായി രൂപീകരിച്ചിരുന്നു. ഹമീദുള്ളയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്ഗാന്‍ സ്വദേശിയാണ്

അഫ്ഗാന്‍ സ്വദേശിയാണ്

അഫ്ഗാനിസ്ഥാനാണ് തന്റെ ജന്മദേശമെന്ന് ചോദ്യം ചെയ്യലിനിടെ ഹമീദുള്ള പറഞ്ഞു. 1997ലാണ് കാബൂളില്‍ നിന്നും ഇയാള്‍ യു എ ഇയിലേക്ക് പോയത്. പിന്നാലെ ഇന്ത്യയിലേക്കും എത്തി. 2011 ജൂലൈയില്‍ ഒരു ടൂറിസ്റ്റ് വിസയിലാണ് ഹമീദുള്ള ഇന്ത്യയിലെത്തിയത്. പിന്നീട് ഇത് മെഡിക്കല്‍ വിസയാക്കി. കാരോള്‍ ബാഗിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. താമസം നോയിഡ സെക്ടര്‍ 128ല്‍.

English summary
Afghan man held for duping US woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X