പ്രതിഷേധത്തിന് പുല്ല് വില..!! രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന
ദില്ലി: രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് 5 പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെട്രോളിന് കൂടിയത് 9.18 രൂപയും ഡീസലിന് കൂടിയത് 10.54 രൂപയുമാണ്. ഈ മാസം ഏഴ് മുതലാണ് രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Recommended Video
അതേസമയ, ഇന്ധനവില ഇന്നും വര്‍ദ്ധിച്ചതോടെ ദില്ലിയില്‍ പെട്രോളിന് ഡീസല്‍ മറികടന്നു. ഇന്ന് ദില്ലയില്‍ പെട്രോളിന്റെ വില ലിറ്ററിന് 80.43 രൂപയും ഡീസലിന്റെ വില 80.83 ആയി. കൊച്ചിയില്‍ ഇന്നത്തെ വിലവിവരം ഇങ്ങനെ, പെട്രോള്‍ 80.69 രൂപ, ഡീസല്‍ 76.33 രൂപ. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച്ച മുതല്‍ ഇന്ധന വില കുറഞ്ഞേക്കാം.
രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളില്‍ ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, രാജ്യത്ത് അനുദിനം കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനകം തന്നെ ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ ജൂണ്‍ 7 മുതല്‍ തുടര്‍ച്ചയായ 21 ദിവസമാണ് ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്ധനവില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ടപതി റാംനാഥ് കോവിന്ദിന് മെമ്മോറാണ്ടം സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഒപ്പം ഇന്ധനവില വര്‍ധനവിനെതിരെ ശബ്ദമുര്‍ത്തൂവെന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംമ്പയിനും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications