കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളെ 'മര്യാദ' പഠിപ്പിയ്ക്കുമോ കെജ്രിവാള്‍?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിനനെയും ദില്ലി പൊലീസിനെയും പഴി പറഞ്ഞ് ആംആദ്മി പാര്‍ട്ടിക്കാരുടെ അടുത്ത ലക്ഷ്യം മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് എഎപി നടത്തുന്നത്. ആംആദ്മിയെ മോശമായി ചിത്രീകരിയ്ക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍. മോഡിയുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന എഎപി നേതാവ് സോമനാഥ് ഭാരതിയുടെ പ്രസ്താവന ഇതിനോടകം തന്നെ വിവാദമായിരുന്നു.

നിയമ മന്ത്രി സോമനാഥ് ഭാരതിയ്ക്ക് തന്നെയാണ് മാധ്യമങ്ങളോട് ഏറ്റവും അധികം ദേഷ്യമുള്ളത്. മന്ത്രിയുടെ രാത്രികാല റെയ്ഡും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ആഫ്രിയ്ക്കന്‍ സ്ത്രീകള്‍ താമസിയ്ക്കുന്നിടത്ത് രാത്രി റെയ്ഡിന് ചെന്നതിന്റെ ഉത്തരവാദിത്തം കണക്കിലെടുത്ത് രാജി വയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സോമനാഥ് ഭാരതി തട്ടിക്കയറിയത്.

Arwind Kejriwal

മോഡി നിങ്ങള്‍ക്ക് എത്ര പണം തരുന്നുണ്ടെന്നായിരുന്നു ഭാരതി ചോദിച്ചത്. സംഭവം വിവാദമായതോടെ പരമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറഞ്ഞു. നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ആപ്പിനെ മോശമായിട്ടാണ് അവതരിപ്പിയ്ക്കുന്നതെന്ന് കെജ്രിവാള്‍ പലതവണ പറഞ്ഞിട്ടുണ്ട്. കേന്ദ്രവും, പൊലീസും ഇപ്പോള്‍ മാധ്യമങ്ങളും കടന്ന് പോവുകയാണ് ആപ്പിന്റെ ടാര്‍ജറ്റുകളില്‍ അടുത്തത് ആരാണെന്ന് കാത്തിരുന്നു തന്നെ കാണാം.

English summary
After Centre and Delhi Police, AAP find a new target in media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X