കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുച്ച്ബെഹാർ വെടിവെയ്പ്: പശ്ചിമബംഗാളിൽ സുരക്ഷ ശക്തം, 71 കമ്പനി സി‌എ‌പി‌എഫിനെ വിന്യസിക്കും

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടം കൂടി നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാളിലെ 71 കമ്പനി സി‌എ‌പി‌എഫിനെ അധികമായി വിന്യസിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കൂച്ച് ബെഹാറിലെ സീതാൽകുച്ചി നിയമസഭാ സീറ്റിൽ നടന്ന വെടിവയ്പിൽ നാല് പേരടക്കം അഞ്ച് പോണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

തെറ്റിദ്ധാരണ മൂലം നാട്ടുകാർ സിഐഎസ്ഫിനെ ആക്രമിച്ചു; കുച്ച്ബെഹാറിലെ വെടിവെയ്പിന് പിന്നിലെന്ത്?തെറ്റിദ്ധാരണ മൂലം നാട്ടുകാർ സിഐഎസ്ഫിനെ ആക്രമിച്ചു; കുച്ച്ബെഹാറിലെ വെടിവെയ്പിന് പിന്നിലെന്ത്?

പുതിയ കമ്പനി സുരക്ഷാ സേനയെ ഉടനടി വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി സംസ്ഥാനത്ത് ഇതിനകം ആയിരം കമ്പനി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ബി‌എസ്‌എഫ് (33), ഐടിബിപി (13), സി‌ആർ‌പി‌എഫ് (12), എസ്‌എസ്ബി (9), സി‌ഐ‌എസ്‌എഫ് (4) എന്നിങ്ങനെയാണ് സേനാ വിന്യാസം. 85 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ഒരു സി‌എ‌പി‌എഫ് കമ്പനി.

pti04-10-2021-000

കൂച്ച് ബെഹാർ ജില്ലയിലെ ഒരു പോളിംഗ് ബൂട്ടിന് പുറത്ത് വെച്ച് നാട്ടുകാർ തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്വയരക്ഷാർത്ഥം വെടിയുതിർത്തത്. ഇതോടെ നാല് പേർ കൊല്ലപ്പെടുകയായിരുന്നു. നാട്ടുകാരുടെ ആക്രമണത്തെത്തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതോടെയാണ് നാല് പേർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബംഗാൾ ഡിജിപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് അക്രമസംഭവങ്ങളും വെടിവെയ്പും ഉടലെടുക്കുന്നത്.

പശ്ചിമ ബംഗാള്‍ കൂച്ച്‌ ബിഹാറിൽ തദ്ദേശവാസികളായ ചിലര്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫ് വെടിയുതിർത്തത്. രാവിലെ 9. 30 യ്ക്ക് ശേഷമാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഒരു വോട്ടര്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അയാള്‍ക്ക് സേനയുടെ മര്‍ദ്ദനമേറ്റെതാണെന്ന് അഭ്യൂഹം പരക്കുകയുമായിരുന്നു. ഇതോടെയാണ് ജനങ്ങള്‍ സംഘം ചേര്‍ന്ന് സിഐഎസ്എഫിന്റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നത്. ഇതോടെ വെടിവെപ്പുണ്ടാവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

English summary
After Cooch Behar violence, EC directs Home Ministry to deploy 71 more CAPF companies in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X