കൊറോണ: കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണം, റസ്റ്റോറന്റുകളും മാളുകളും അടച്ചിടും, പോലീസ് നിരീക്ഷണം
ബെംഗളുരു: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍.
ഷോപ്പിംഗ് മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമേ വിവാഹ ചടങ്ങുകള്‍ക്കും വലിയ പരിപാടികള്‍ക്കും സംസ്ഥാനത്ത് വിലക്കുണ്ട്. മാര്‍ച്ച് 20 വരെയാണ് നിയന്ത്രണം. ഇതിന് പുറമേ ഐടി കമ്പനി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സംസ്ഥാനത്ത് ഇതിനകം അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിന് പുറമേ എല്ലാ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും അവധിയും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഹെല്‍ത്ത് കമ്മീഷണര്‍ പങ്കജ് കുമാറിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെയാണ് സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

കര്‍ണാടകത്തിലെ കലബുര്‍ഗിയില്‍ 76 കാരന് കൊറോണ ബാധിച്ച് മരിച്ചതോടെ കലബുര്‍ഗിയിലെ എല്ലാ സ്കൂളുകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ എല്ലാ സ്കൂളുകളും കോളേജുകളും ഒരാഴ്ചത്തേക്ക് അടച്ചിട്ടാന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. രോഗ വ്യാപനം തടയുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖകളിലെ അതിര്‍ത്തി പോലീസ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ നീക്കങ്ങളാണ് നിരീക്ഷിക്കുക.
അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ത്യയിലെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആഗോളമഹാമാരിയായ കൊറോണ കൂടുതല്‍ ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. അടുത്ത കാലത്ത് ഇറ്റലിയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കലബുറഗിയില്‍ കൊറോണ ബാധിച്ച് മരിച്ച 76 കാരന് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിന് സമാന നിര്‍ദേശങ്ങളാണ് ദില്ലിയിലും നല്‍കിയിട്ടുള്ളത്. സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് ഉത്തരവ്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ തന്നെ തുടരും. ദില്ലിയിലെ ഓഫീസുകളും ഷോപ്പിംഗ് മാളുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ആദ്യഘടത്തില്‍ പ്രൈമറി സ്കൂളുകള്‍ മാത്രമായിരുന്നു തലസ്ഥാനത്ത് അടച്ചിട്ടത്. എന്നാല്‍ സ്ഥിതി രൂക്ഷമായതോടെയാണ് കര്‍ശന നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications