യൂപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു, കാലുകള്‍ തല്ലിയൊടിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ബലമായി മയക്കുമരുന്ന കുത്തിവെച്ച ശേഷം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ രണ്ട് കാലുകളും തല്ലിയൊടിച്ചു. വിദ്യാര്‍ത്ഥിനായ പെണ്‍കുട്ടി പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശേനം തേടി കോളേജില്‍ നിന്നും വീട്ടില്‍ നിന്ന് മടങ്ങുന്നത് വഴിയായിരുന്നു ആക്രമണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരെ പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

'ഈ ട്വീറ്റ് എഴുതുമ്പോൾ എന്റെ കൈകൾ വിറക്കുന്നു. ഞാൻ ഞെട്ടിപ്പോയി, ദേഷ്യപ്പെടുന്നു, വേദനിക്കുന്നു. ബൽറാംപൂരിൽ, ഹാത്രാസിനേക്കാൾ ഭയാനകമായ ഒരു സംഭവം നടന്നിട്ടുണ്ട്. ദലിത് സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. രണ്ട് കാലുകളും ഒടിച്ചു. അവളുടെ അരക്കെട്ട് ഒടിഞ്ഞു. അവളെ നിശബ്ദമാക്കാൻ മയക്ക് മരുന്നു കുത്തിവെച്ചു. അവള്‍ കൊല്ലപ്പെട്ടു'- എന്നായിരുന്നു യുപി ആസ്ഥാനമായുള്ള ഭാരത് സമാചറിന്റെ എഡിറ്റർ ബ്രജേഷ് മിശ്ര ഒരു ട്വിറ്ററില്‍ കുറിച്ചത്.
ഹത്രാസില്‍ 19 കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തിനില്‍ക്കെയാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹത്രാസ് സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക.












Click it and Unblock the Notifications