കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനു പിന്നാലെ വസുന്ധര രാജെയുംസുരക്ഷകുറച്ചു

  • By Aswathi
Google Oneindia Malayalam News

ജയ്പൂര്‍: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എല്ലാവര്‍ക്കും മാതൃകയാണ്. മന്ത്രിമാര്‍ക്കും സാധാരണക്കാര്‍ക്കും എല്ലാം. എന്തായാലും ജെക്രിവാളിന്റെ വഴി പിന്തുടരാന്‍ തന്നെ ചില മുഖ്യമന്ത്രിമാര്‍ അടക്കമുള്ള മന്ത്രിമാര്‍ ഒരുങ്ങിക്കഴിഞ്ഞു. ആഡംബരവീടും കൂടുതല്‍ സുരക്ഷാ വലയങ്ങളുമെല്ലാം ഒഴിവാക്കി ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയാണ് കെജ്രിവാള്‍.

കെജ്രിവാളിന്റെ ഈ നടപടിയെ കേരളത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുടര്‍ന്നു. തിരുവനന്തപുരത്ത് സ്വന്തം വസതിയുള്ളപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു വസതി ആവശ്യമില്ലെന്ന് പറഞ്ഞ് ഔദ്യോഗിക വസതി ചെന്നിത്തല നിരസിച്ചത്രെ. ഇപ്പോഴിതാ കെജ്രിവാളിനെ പിന്തുടര്‍ന്ന് മറ്റൊരു മുഖ്യമന്ത്രി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയാണ് കെജ്രിവാളിന് സമാനമായ വഴി പിന്തുടര്‍ന്നിരിക്കുന്നത്.

Vasundhara Raje

തന്റെ സുരക്ഷാ സംവിധാനങ്ങള്‍ പകുതിയായി വെട്ടിച്ചുരുക്കണമെന്ന് വസുന്ധര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്രെ. ട്രാഫിക് സിഗ്നല്‍ കണ്ടാല്‍ ഇനി മറ്റ് വാഹനങ്ങള്‍ക്കൊപ്പം വസുന്തര രാജെയുടെ വാഹനവും നില്‍ക്കും. ഔദ്യോഗിക ആഡംബര ബംഗ്ലാവ് ഉപേക്ഷിച്ച് സാധരണ സര്‍ക്കാര്‍ മന്ദിരത്തിലേക്ക് താമസം മാറാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ടത്രെ.

തന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരുടെ എണ്ണവും വസുന്ധര രാജെ വെട്ടിക്കുറച്ചു. ഈ പൊലീസുകാരെ പൊതുജനങ്ങളുടെ സേവനങ്ങള്‍ക്കായി നിയോഗിക്കണമെന്ന് രാജെ ഉത്തരവിട്ടത്രെ. ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിന് വേണ്ടിയാണ് സുരക്ഷാ വലയങ്ങള്‍ വെട്ടിക്കുറച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗ്വാളിയര്‍ രാജ കുടുംബാഗമായ വസുന്ധര രാജെ 2003 മുതല്‍ 2008 വരെയുള്ള ഭരണകാലയളവില്‍ ആഡംബര ജീവിതം നയിച്ചതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മുഖ്യമന്ത്രിയാണെന്നും ഓര്‍ക്കണം.

English summary
Rajasthan chief minister Vasundhara Raje seems to have taken a leaf out of her Delhi counterpart Arvind Kejriwal's book -- cutting down on her security and turning down a luxurious residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X