കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് പണം കൊടുത്തു; പൊട്ടിയപ്പോള്‍ തിരിച്ചുചോദിച്ചു; ഇപ്പോള്‍ പേരില്‍ പോലീസ് കേസും; സംഭവമിങ്ങനെ

Google Oneindia Malayalam News

ഭോപാല്‍: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടി വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്നാല്‍ ഫലം വന്നപ്പോള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.രാജു ദൈമ എന്ന സ്ഥാനാര്‍ത്ഥിക്കാണ് ഈ 'ദുരവസ്ഥ'. എന്നാല്‍ രാജു ദൈമ അവിടംകൊണ്ട് അടിങ്ങിയിരുന്നില്ല. പണം കൊടുത്തവരോടൊക്കെ തിരിച്ചുവാങ്ങാന്‍ തന്നെ തീരുമാനിച്ചു. ഇപ്പോള്‍ കാശും പോയി കേസുമായി. സംഭവം ഇങ്ങനെയാണ്:

മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പിനിടെ വിതരണം ചെയ്ത പണം തിരിച്ചുനല്‍കാനാണ് രാജു ദൈമ ആവശ്യപ്പെട്ടത്. വെറുതേ ആവശ്യപ്പെട്ടതല്ല ആളുകളെ ഭീഷണിപ്പെടുത്തിയായിരുന്നു പണം തിരിച്ചുചോദിച്ചത്. ദേവ്‌റാന്‍ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞടുപ്പില്‍ മത്സരിച്ച ഇയാള്‍ വോട്ട് ചെയ്യുന്നതിനായി ആളുകള്‍ക്ക് പണം വിതരണം ചെയ്തിരുന്നു.ഇയാള്‍ ആളുകളോട് പണം തിരികെ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം തിരികെ ചോദിക്കുന്നതിനിടയില്‍ പ്രതി ആളുകളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

cash

'പൈസ കൊടുത്ത് ഒതുക്കിയില്ലെങ്കില്‍ ആ നടിമാരുടെ ദൃശ്യം അവന്‍ പുറത്ത് വിട്ടേനെ'; ശാന്തിവിള ദിനേശ്'പൈസ കൊടുത്ത് ഒതുക്കിയില്ലെങ്കില്‍ ആ നടിമാരുടെ ദൃശ്യം അവന്‍ പുറത്ത് വിട്ടേനെ'; ശാന്തിവിള ദിനേശ്

ഇത്തരത്തില്‍ നാല് ലക്ഷത്തോളം രൂപ ജനങ്ങളില്‍ നിന്ന് രാജു തിരിച്ചുവാങ്ങി എന്നാണ് പ്രാദേശികമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.ഐപിസി സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 294 (അശ്ലീല പ്രവര്‍ത്തനം), 506 (ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് രാജു ദൈമയ്ക്കും സുഹൃത്ത് കനയ്യ ബന്‍സാരയ്ക്കുമെതിരെ രാംപുര പൊലീസ് കേസെടുത്തത്.

ആ ഒരൊറ്റ സല്യൂട്ട് കൊണ്ട് കേരളത്തിന്റെ മനം കവര്‍ന്ന് അമല്‍; ഇയാളെ കണ്ട് പഠിക്കണമെന്ന് മേജര്‍ രവിആ ഒരൊറ്റ സല്യൂട്ട് കൊണ്ട് കേരളത്തിന്റെ മനം കവര്‍ന്ന് അമല്‍; ഇയാളെ കണ്ട് പഠിക്കണമെന്ന് മേജര്‍ രവി

വോട്ട് ചെയ്യാന്‍ പണം വിതരണം ചെയ്തതിന് പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താന്‍ കഴിയും എന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സുന്ദര്‍ സിംഗ് കലേഷ് അറിയിച്ചു.വോട്ടെടുപ്പ് സമയത്ത് രാജു ദൈമ പണം വിതരണം ചെയ്തതായും തോറ്റതിന് ശേഷം അദ്ദേഹം അത് ആവശ്യപ്പെടുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് പതിദാര്‍ പറഞ്ഞു.

English summary
After losing the election, the candidate asked to return the disbursed money, police registered case against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X